"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൂട് അസഹനീയമായിരിക്കുന്നു: ഈ ചിന്തയിലാണ് ഇന്നലെ ഉറക്കത്തിലേക്ക് വഴുതിയത്.മറ്റൊന്നും എനിക്കോർമ്മയില്ല.എന്നാൽ ഞാൻ കണ്ണുതുറക്കുമ്പോൾ തണുപ്പിനെ അതീജീവിക്കാനുള്ള മാർഗ്ഗമായ പുതപ്പ് എൻ്റെ മുകളിൽ തന്നെ ഉണ്ടായിരുന്നു.പുതപ്പിനെ എൻ്റെ പുറത്തുനിന്നും ഉമ്മിച്ചി വകഞ്ഞുമാറ്റി.ഘടികാരത്തിൻ്റെ മുള്ളുകൾ ശബ്ദിക്കുന്നു. സമയം ആറുമണി ആയുപോലും. ഞാനെന്തോ ആലോചിക്കുകയായിരുന്നു...... മൈസൂരിലെ കോച്ചിപ്പിടിക്കുന്ന തണുപ്പിൽ എൻ്റെ പല്ലുകൾ ഇക്കിളി കളിച്ചത്......... പിന്നെ ഞാൻ കുറെ നേരം അനങ്ങാതിരുന്നു... വികാരതീവ്രമായ മഞ്ഞുകൾക്കിടയിൽ കെട്ടിപ്പിടിച്ചുറങ്ങുന്ന എന്നെന്നേക്കുമായി എണീക്കാത്ത ശവങ്ങളെയാണ് ഞാനപ്പോൾ ഓർത്തത്.ഇന്നലെ എന്താണ് സംഭവിച്ചത്? ഓർമ്മയും നിലച്ചുപോയോ? ഓർമ്മയുടെ നിഴലിച്ച ഭാവത്തോടെ വീണ്ടും ഞാൻ പുതപ്പ് മുകളിലേക്ക് കയറ്റി കൊണ്ട് മയങ്ങുവാനൊരുങ്ങി. 'തമ്മൂ.................'ഉമ്മിച്ചിയുടെ നീണ്ടവിളി ഗുഡ്സ്ട്രെയിനിൻ്റെ വേഗത്തിൽ എൻ്റെ കാതുകളിൽ അലയടിച്ചു. ഇനിയും ഞാൻ കിടക്കയിൽ നിന്നിറങ്ങിയില്ലെങ്കിൽ എൻ്റെ പുറത്ത് മറ്റെന്തെങ്കിലും കൊള്ളുമെന്നുള്ള ഭയത്താൽ ഞാൻ മുറിയിൽ നിന്നിറങ്ങി.ജനാല വഴി പുറത്തേക്ക് നോക്കി. പെട്ടെന്നാണ് ഇടിയുടെയും മിന്നലിൻ്റെയും രൂപത്തിൽ പ്രകൃതി നിലവിളിച്ചു. ഒരു നിമിഷം ഞാനനങ്ങാതെ നിന്നു. വീണ്ടും ഉമ്മച്ചിയുടെ വിളി എന്നെ ഞെട്ടിച്ചു.'ഹാ....ഞാൻ എണീച്ച് ഉമ്മച്ചീ.......' മറുപടി ഉമ്മച്ചിയുടെ കാതുകളിലെത്തി. സമയം പോയ്കൊണ്ടിരിക്കുകയാണ്. ശരവേഗത്തിൽ അതെങ്ങോട്ടാണ് പോകുന്നത്? ചിന്തകൾ മാറിമറിഞ്ഞു. എല്ലാം മറന്ന ശരീരവുമായി ഞാൻ മുറിയിൽ നിന്നിറങ്ങി. മുറ്റത്തേക്കിറങ്ങാനായി പ്രഭാതം എന്നെ കൈകാട്ടി വിളിച്ചു. അപ്പോഴാണ് ശ്രദ്ധിച്ചത്.' ഒരു കുഞ്ഞു പക്ഷി '...... ഇല്ല........ ഇടിയുടെയും മിന്നലിൻ്റെയും രൂപത്തിൽ പ്രകൃതി ക്ഷോഭിച്ചത് ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയ്ക്കെതിരായാണെന്ന് ഞാൻ നിനച്ചു. എന്നാൽ ഒരു കുഞ്ഞു പക്ഷിയുടെ ജീവൻ ബലിയാക്കിയിരിക്കുന്നു. വാക്കുകൾക്ക് പഞ്ഞം. പൊട്ടിക്കരയുവാൻ വിതുമ്പി നിന്ന ആകാശമേ നീ എന്തുകൊണ്ട് ....? എൻ്റെ വാക്കുകളും ഇടറുന്നുവോ? ആരോ കാതുകളിൽ മന്ത്രിക്കുന്നു: 'എന്തിനീ ക്രൂരത '......... "സുബ്ഹി നമസ്കാരം ഖള്ളാ ആവ്ന്നു തമ്മൂ" അത് ഉമ്മിച്ചിയാണ്. എന്തു ചെയ്യണമെന്നറിയാതെ എന്നു പറയണമെന്നറിയാതെ വിറങ്ങലിച്ച ശരീരവുമായി ഞാൻ നടന്നു. തണുത്ത വെള്ളത്തിലേക്ക് കൈ ചെന്ന് തട്ടിയപ്പോൾ മുഖത്തിൻ്റെ ഭാവം മാറി. വീണ്ടും മന്ത്രണം: 'എന്തിനീ ക്രൂരത ' പറയാൻ വന്ന വാക്കുകൾ വായയ്ക്കകത്തേക്ക് തന്നെ വലിഞ്ഞു കേറി. മറന്നുപോയ കാര്യങ്ങൾ പോലെ മനസ്സിനകത്തേക്കും. കോണിപ്പടികൾ കയറി അകത്തേക്ക് കയറിയപ്പോൾ ഞാൻ എന്തോ പരതുകയായിരുന്നു. പിന്നീട്, ഞാനും അള്ളാഹുവും തമ്മിലുള്ള സംഭാഷണത്തിലേർപ്പെട്ടു.ഉമ്മിച്ചികൊണ്ടു വച്ച ചുടുവെള്ളത്തിലേക്ക് കൈ ചെന്ന് തട്ടിയപ്പോൾ, 'ആഹ് '.... കിട്ടണം നിനക്കിത് കിട്ടണം. വീണ്ടും ആരോ എൻ്റെ കാതുകളിൽ ആ മന്ത്രണം തന്നെ ഉരുവിട്ടു.'എന്തിനീ ക്രൂരത 'ഇത്തവണ മെല്ലിച്ച ഒച്ചയിലാണ് ഞാനത് കേട്ടത്.അതിനു പോലും സഹികെട്ടുകാണുമല്ലേ? വിദൂരതയിലേക്ക് ഞാൻ കണ്ണും നട്ടിരുന്നു. അറിയാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.അപ്പോഴും മനസ്സിൽ ആ മന്ത്രണം മായാതെ കിടന്നു.മെല്ലിച്ച ഒച്ചയിൽ .........! | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തംലീഹ ഫാത്തിമ | | പേര്= തംലീഹ ഫാത്തിമ | ||
വരി 17: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
10:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഡയറിക്കുറിപ്പ്
ചൂട് അസഹനീയമായിരിക്കുന്നു: ഈ ചിന്തയിലാണ് ഇന്നലെ ഉറക്കത്തിലേക്ക് വഴുതിയത്.മറ്റൊന്നും എനിക്കോർമ്മയില്ല.എന്നാൽ ഞാൻ കണ്ണുതുറക്കുമ്പോൾ തണുപ്പിനെ അതീജീവിക്കാനുള്ള മാർഗ്ഗമായ പുതപ്പ് എൻ്റെ മുകളിൽ തന്നെ ഉണ്ടായിരുന്നു.പുതപ്പിനെ എൻ്റെ പുറത്തുനിന്നും ഉമ്മിച്ചി വകഞ്ഞുമാറ്റി.ഘടികാരത്തിൻ്റെ മുള്ളുകൾ ശബ്ദിക്കുന്നു. സമയം ആറുമണി ആയുപോലും. ഞാനെന്തോ ആലോചിക്കുകയായിരുന്നു...... മൈസൂരിലെ കോച്ചിപ്പിടിക്കുന്ന തണുപ്പിൽ എൻ്റെ പല്ലുകൾ ഇക്കിളി കളിച്ചത്......... പിന്നെ ഞാൻ കുറെ നേരം അനങ്ങാതിരുന്നു... വികാരതീവ്രമായ മഞ്ഞുകൾക്കിടയിൽ കെട്ടിപ്പിടിച്ചുറങ്ങുന്ന എന്നെന്നേക്കുമായി എണീക്കാത്ത ശവങ്ങളെയാണ് ഞാനപ്പോൾ ഓർത്തത്.ഇന്നലെ എന്താണ് സംഭവിച്ചത്? ഓർമ്മയും നിലച്ചുപോയോ? ഓർമ്മയുടെ നിഴലിച്ച ഭാവത്തോടെ വീണ്ടും ഞാൻ പുതപ്പ് മുകളിലേക്ക് കയറ്റി കൊണ്ട് മയങ്ങുവാനൊരുങ്ങി. 'തമ്മൂ.................'ഉമ്മിച്ചിയുടെ നീണ്ടവിളി ഗുഡ്സ്ട്രെയിനിൻ്റെ വേഗത്തിൽ എൻ്റെ കാതുകളിൽ അലയടിച്ചു. ഇനിയും ഞാൻ കിടക്കയിൽ നിന്നിറങ്ങിയില്ലെങ്കിൽ എൻ്റെ പുറത്ത് മറ്റെന്തെങ്കിലും കൊള്ളുമെന്നുള്ള ഭയത്താൽ ഞാൻ മുറിയിൽ നിന്നിറങ്ങി.ജനാല വഴി പുറത്തേക്ക് നോക്കി. പെട്ടെന്നാണ് ഇടിയുടെയും മിന്നലിൻ്റെയും രൂപത്തിൽ പ്രകൃതി നിലവിളിച്ചു. ഒരു നിമിഷം ഞാനനങ്ങാതെ നിന്നു. വീണ്ടും ഉമ്മച്ചിയുടെ വിളി എന്നെ ഞെട്ടിച്ചു.'ഹാ....ഞാൻ എണീച്ച് ഉമ്മച്ചീ.......' മറുപടി ഉമ്മച്ചിയുടെ കാതുകളിലെത്തി. സമയം പോയ്കൊണ്ടിരിക്കുകയാണ്. ശരവേഗത്തിൽ അതെങ്ങോട്ടാണ് പോകുന്നത്? ചിന്തകൾ മാറിമറിഞ്ഞു. എല്ലാം മറന്ന ശരീരവുമായി ഞാൻ മുറിയിൽ നിന്നിറങ്ങി. മുറ്റത്തേക്കിറങ്ങാനായി പ്രഭാതം എന്നെ കൈകാട്ടി വിളിച്ചു. അപ്പോഴാണ് ശ്രദ്ധിച്ചത്.' ഒരു കുഞ്ഞു പക്ഷി '...... ഇല്ല........ ഇടിയുടെയും മിന്നലിൻ്റെയും രൂപത്തിൽ പ്രകൃതി ക്ഷോഭിച്ചത് ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയ്ക്കെതിരായാണെന്ന് ഞാൻ നിനച്ചു. എന്നാൽ ഒരു കുഞ്ഞു പക്ഷിയുടെ ജീവൻ ബലിയാക്കിയിരിക്കുന്നു. വാക്കുകൾക്ക് പഞ്ഞം. പൊട്ടിക്കരയുവാൻ വിതുമ്പി നിന്ന ആകാശമേ നീ എന്തുകൊണ്ട് ....? എൻ്റെ വാക്കുകളും ഇടറുന്നുവോ? ആരോ കാതുകളിൽ മന്ത്രിക്കുന്നു: 'എന്തിനീ ക്രൂരത '......... "സുബ്ഹി നമസ്കാരം ഖള്ളാ ആവ്ന്നു തമ്മൂ" അത് ഉമ്മിച്ചിയാണ്. എന്തു ചെയ്യണമെന്നറിയാതെ എന്നു പറയണമെന്നറിയാതെ വിറങ്ങലിച്ച ശരീരവുമായി ഞാൻ നടന്നു. തണുത്ത വെള്ളത്തിലേക്ക് കൈ ചെന്ന് തട്ടിയപ്പോൾ മുഖത്തിൻ്റെ ഭാവം മാറി. വീണ്ടും മന്ത്രണം: 'എന്തിനീ ക്രൂരത ' പറയാൻ വന്ന വാക്കുകൾ വായയ്ക്കകത്തേക്ക് തന്നെ വലിഞ്ഞു കേറി. മറന്നുപോയ കാര്യങ്ങൾ പോലെ മനസ്സിനകത്തേക്കും. കോണിപ്പടികൾ കയറി അകത്തേക്ക് കയറിയപ്പോൾ ഞാൻ എന്തോ പരതുകയായിരുന്നു. പിന്നീട്, ഞാനും അള്ളാഹുവും തമ്മിലുള്ള സംഭാഷണത്തിലേർപ്പെട്ടു.ഉമ്മിച്ചികൊണ്ടു വച്ച ചുടുവെള്ളത്തിലേക്ക് കൈ ചെന്ന് തട്ടിയപ്പോൾ, 'ആഹ് '.... കിട്ടണം നിനക്കിത് കിട്ടണം. വീണ്ടും ആരോ എൻ്റെ കാതുകളിൽ ആ മന്ത്രണം തന്നെ ഉരുവിട്ടു.'എന്തിനീ ക്രൂരത 'ഇത്തവണ മെല്ലിച്ച ഒച്ചയിലാണ് ഞാനത് കേട്ടത്.അതിനു പോലും സഹികെട്ടുകാണുമല്ലേ? വിദൂരതയിലേക്ക് ഞാൻ കണ്ണും നട്ടിരുന്നു. അറിയാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.അപ്പോഴും മനസ്സിൽ ആ മന്ത്രണം മായാതെ കിടന്നു.മെല്ലിച്ച ഒച്ചയിൽ .........!
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം