"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/ അനുമോളുടെ കൊച്ചു സങ്കടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുമോളുടെ കൊച്ചു കൊച്ചു സങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur|തരം =കഥ}}

06:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുമോളുടെ കൊച്ചു കൊച്ചു സങ്കടങ്ങൾ

ജനാലക്കരികിൽനിന്നു വിദൂരതയിലേക്ക് നോക്കിനില്കുകയായിരുന്നു അനുമോൾ . വിഷാദം അവളുടെ മുഖത്തു തളംകെട്ടി നില്കുന്നുണ്ടായിരുന്നു തന്റെ വീട്ടിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള മുറിയിൽ നിൽക്കുമ്പോഴും അനുമോളുടെ മനസ്സിൽ ഒരു സന്തോഷവും തോന്നിയില്ല പുറത്തേക്കു നോക്കുമ്പോൾ ഒരു ശൂന്യത . ഈ തെറ്റിന് ഞാനും കൂടി പങ്കുപറ്റിയല്ലോ എന്നോർത്തുള്ള മനോവേദനയാണെന്നു തിരിച്ചറിയുവാൻ അനുവിന് അധികസമയം വേണ്ടിവന്നില്ല . വിശാലമായ ഒരു പറമ്പിന്റെ നടുവിൽ ഒരു ചെറിയ വീടായിരുന്നു അനുവിൻറ്റെതു . വീടിനു മുമ്പിലും ഇരുവശങ്ങളിലും ഒക്കെയായി വലിയതും ചെറുതുമായ ധാരാളം മരങ്ങൾ നിറഞ്ഞു നിന്നിരുന്നു .അനുവിന് അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളാണ് ഉള്ളത് .അച്ഛന് കവലയിൽ ഒരു ചെറിയ പലചരക്കു കടയുണ്ട് .അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അനുവിന് ചെടികളെയും മരങ്ങളെയും പക്ഷികളെയും എല്ലാം ഒരുപാടു ഇഷ്ടമായിരുന്നു . വീടിന്റെ മുറ്റത്തുള്ള വലിയ മാവിന്റെ ഇലകൾ രാവില്ലേ മുറ്റം അടിക്കുമ്പോൾ അവൾക്കു ശല്യം ആകാറുണ്ടെങ്കിലും അവൾക്കു ആ മാവു വളരെ ഇഷ്ടമായിരുന്നു .അനു പരിസ്ഥിതിയെ വല്ലാതെ സ്നേഹിച്ചിരുന്നു. സ്കൂളിൽ നടക്കുന്ന ശുചീകരണം പ്രവർത്തികളിലും പ്ലാസ്റ്റിക് നിരോധനത്തിന്റെ കാര്യത്തിലുമെല്ലാം മുന്പന്തിയിലായിരുന്നു . സ്കൂളിൽ പോകുന്ന വഴിയിൽ മാലിന്യ കവറുകളും പ്ലാസ്റ്റിക്കും മറ്റും പെട്ടാൽ അവൾ അതെടുത്തു അടുത്തുള്ള ചവുട്ടി കോട്ടയിൽ നിക്ഷേപിച്ചതിനു ശേഷമേ സ്കൂളിൽ പോകുകയുള്ളു. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂൾ കഴിഞ്ഞു അച്ഛന്റെ കൂടെ രാത്രി വൈകിയാണ് വീട്ടിൽ തിരിച്ചെത്തിയത്. അച്ഛന്റെ കൈയിലുണ്ടായിരുന്ന കവർ കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ അത് എന്താണെന്നു ചോദിച്ചെങ്കിലും അച്ഛൻ മറുപടിയൊന്നും നൽകിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ ആ കവർ റോഡിൻറെ അരികിൽ വച്ച് നടന്നു. അനുവിന് കാര്യം മനസിലായി. അനു ആ കവർ ഓടി ചെന്നെടുത്തു കുറച്ചു ദൂരെ കാണുന്ന ചവറ്റുകൊട്ടയിൽ നിക്ഷേപിച്ചു. എന്നീട്അച്ഛനോടു പറഞ്ഞു ഇത്രയേ ഉള്ളു അച്ഛാ ,അവിടെ ഇടുന്നതിനു പകരം ഈ പഞ്ചായത്ത് ചവറ്റു കൊട്ടയില് നിക്ഷേപിച്ചാൽ ആർക്കും ഒരു ബുദ്ധിമുട്ടുമില്ല അവളുടെ ആ പ്രവർത്തിയിൽ അച്ഛന് അല്പം ജാള്യത തോന്നിയെങ്കിലും മകളുടെ പ്രവർത്തിയിൽ അഭിമാനം തോന്നി. ഒരു വ്യക്തി വിചാരിച്ചാൽ മതി ഒരു സമൂഹം നന്നാവാൻ എന്ന് അച്ഛൻ ചിന്തിച്ചുതുടങ്ങി .പിന്നിടൊരികിലും അച്ഛൻ മാലിന്യങ്ങൾ വരിയരികിൽ നിക്ഷേപിച്ചിട്ടില്ല. പക്ഷെ ഇതൊന്നുമല്ല ഇപ്പൊ അനുമോളുടെ വിഷമത്തിന്റെ കാര്യം . അവരുടെ ചെറിയ വീടിന്റെ സ്ഥാനത്തു വലിയ വീട് വെച്ചപ്പോൾ അവൾക്കു അവളുടെ സ്വന്തം മാവിനെ നഷ്ട്ടപെട്ടു. കൂടെ കുറെ ഫലവൃക്ഷങ്ങളും പിന്നെ വീടിന്റെ പുറകിലെ വാകമരവും. ആ മാവിൽ ഒരുപാട് പക്ഷികൾ കൂടുകൂടിയിരുന്നു അവയുടെ കലപില ശബ്ദങ്ങൾ അവൾക്കു ഒരു ഹരമായിരുന്നു. ഇന്നിപ്പോൾ അതൊന്നുമില്ലാതെ ശൂന്യമായി കിടക്കുന്ന അവളുടെ വീടിന്റെ മുറ്റം. വേറെ ഒരു കാര്യംകൂടി അവളുടെ ശ്രെദ്ധയിൽ പെട്ടിരുന്നു. ആ പക്ഷികൾ പോയതിനു ശേഷം അവളുടെ വീടിനു ചുറ്റും ഭക്ഷണാവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിത്തുടങ്ങിയിരുന്നു. ഒരുപാടു തരത്തിൽ അവരെ സഹായിച്ചിരുന്ന പക്ഷികളെ ഓടിചു വിടേണ്ടിവന്നതിൽ അവൾക്കു സങ്കടം തോന്നി . ഇനിയൊരിക്കലും മരം മുറിക്കാൻ അവൾ സമ്മതിക്കില്ലെന്നും കൂട്ടുനിൽക്കില്ലെന്നും അവൾ മനസ്സിൽ ഉറപ്പിച്ചു.അവൾ അവരോടൊക്കെ മാപ്പു ചോദിച്ചുകൊണ്ട് കസേരയിലേക്ക് തല ചായ്ച്ചു കിടന്നു. അനുവിന്റെ ആ വിഷാദത്തിനിടയിലും അവൾ മനസിലാക്കിയ ഒരു കാര്യം ഉണ്ട്. "മനുഷ്യരെപ്പോലെ ഈ ഭൂമിയിൽ ജീവിക്കാൻ ഓരോ ജീവജാലങ്ങൾക്കും അവകാശമുണ്ട് . അവരുടെ പ്രവൃത്തികളും ചലനങ്ങളും വളരെ വിലപ്പെട്ടതാണ്. മനുഷ്യനും മറ്റു ജീവജാലങ്ങളും പരസ്പരം ബന്ധപെട്ടു കിടക്കുന്നു. ശുചിത്വപരിപാലനത്തിൽ മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങളും പ്രധാനപങ്കുവഹിക്കുന്നുണ്ട് . ശുചിത്വമുള്ള ജീവിതസാഹചര്യത്തിലെ ആരോഗ്യമുള്ള ശരീരവും മനസും ഉണ്ടാവുകയുള്ളു, ശുചിത്വകേരളത്തിനായി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം,കൈകോർക്കാം "

ഈവ മരിയ പ്രിൻസ്
4 B സെൻറ്‌ ഡോൺ ബോസ്കോ ജി എച് എസ്‌ കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ