"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വവും പരിസര ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
04:37, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
ഇന്ന് നാം താമസിക്കുന്ന അന്തരീക്ഷം ശുചിത്വമുള്ളതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട് .
ശുചിത്വം എന്ന് വെറുതെ പറഞ്ഞതുകൊണ്ട് ആയില്ല അതു ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യണം . ശുചിത്വം രണ്ടു തരമാണുള്ളത് . നാം നമ്മുടെ ശരീരം മുഴുവൻ വൃത്തിയാക്കിയാൽ മാത്രം നമുക്ക് വ്യക്തി ശുചിത്വം നേടാൻ സാധിക്കില്ല .നാം ഇടയ്ക്കിടെ നമ്മുടെ നഖങ്ങൾ മുറിച്ചു വൃത്തിയാക്കുകയും മുടി വൃത്തിയാക്കി മുറിച്ച് ഒതുക്കി വയ്ക്കുകയും ചെയ്യണം .വൃത്തിയുള്ള ശരീരം ഉണ്ടായാൽ മാത്രമേ വൃത്തിയുള്ള മനസുണ്ടാകൂ . ഇങ്ങനെ ശരീരം നന്നായി ശുചിയാക്കുന്നതിലൂടെ ധാരാളം രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും . പരിസര ശുചിത്വം എന്നാൽ നാം ജീവിക്കുന്ന പരിസരം ശുചിയാക്കുന്നതാണ് . നമ്മുടെ മുറി നമ്മുടെ വീട് , നമ്മുടെ ചുറ്റുപാട് , നമ്മുടെ പരിസരം , നമ്മുടെ വിദ്യാലയം അങ്ങനെ എല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് പരിസര ശുചിത്വം നേടുവാൻ സാധിക്കും . ഇതിലൂടെ നമുക്ക് പൊതു ആരോഗ്യം സംരക്ഷിക്കുവാൻ സാധിക്കും . ഇങ്ങനെ നമുക്ക് ആരോഗ്യമുള്ള സമൂഹത്തെ നെയ്തെടുക്കുവാൻ സാധിക്കും . ഇന്ന് നമ്മുടെ സർക്കാരുകൾ ഇതിനായി ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നു . ഇതിനൊരു ഉദാഹരണമാണ് പ്രധാന മന്ത്രിയുടെ സ്വച്ഛ ഭാരത മിഷൻ . ഇങ്ങനെയുള്ള ധാരാളം പ്രവർത്തനങ്ങളോടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും പുതിയൊരു സമൂഹത്തെ വാർത്തെടുക്കുവാൻ നമുക്ക് കഴിയും . അത് ലോകത്തിനൊരു മാതൃകയായിരിക്കുകയും ചെയ്യും .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം