"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കുഞ്ഞന് പറ്റിയ പറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുഞ്ഞന് പറ്റിയ പറ്റ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കഥ}}

23:30, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞന് പറ്റിയ പറ്റ്


നീലിമല കാട്ടിലായിരുന്നു കുഞ്ഞൻ മുയലിന്റെ താമസം. ഒരു ദിവസം രാവിലെ അയ്യോ... അമ്മേ വേദനിക്കുന്നേ..... എന്റെ വയറു വേദനിക്കുന്നേ..
 സഹിക്കാൻ വയ്യേ... എന്ന നിലവിളി കേട്ടാണ് കുഞ്ഞിന്റെ അച്ഛനുമമ്മയും ഉണർന്നത്. എന്തുപറ്റി മോനെ നിനക്ക്?. അയ്യോ എനിക്ക് സഹിക്കാൻ വയ്യേ? വയറു വേദന എടുക്കുന്നേ... അയ്യോ... വയ്യേ.... കുഞ്ഞിന്റെ നിലവിളി ഉച്ചത്തിലായി. പെട്ടെന്ന് കുഞ്ഞന്റെ അച്ഛൻ കുഞ്ഞനെയും കൊണ്ട് കാട്ടിലെ വൈദ്യനായ കേശു കുരങ്ങന്റെ അടുത്തുചെന്നു. എന്താ രണ്ടുപേരും കൂടി രാവിലെ? കേശു കുരങ്ങൻ ചോദിച്ചു. അയ്യോ എനിക്ക് വയറു വേദനിക്കുന്നു..
 കുഞ്ഞൻ നിലവിളിച്ചു. ഇങ്ങുവാ നോക്കട്ടെ, ഹോ എന്തൊരു നാറ്റം.... നീ കുളിക്കാറില്ല?..
കയ്യിലെ നഖം വെട്ടി ഇല്ലല്ലോ?... വെറുതെയല്ല നിനക്ക് വയറുവേദന വന്നത്? എന്റെ പൊന്നു വൈദ്യരെ, എത്ര പറഞ്ഞാലും ഇവൻ വൃത്തിയായി നടക്കില്ല എന്ന് അച്ഛൻ മുയൽ പറഞ്ഞു. വാ ഞാൻ മരുന്നു തരാം. കൂടാതെ വൃത്തിയായി നടന്നാൽ മാത്രമേ നിന്റെ വയറുവേദന കുറയുകയുള്ളൂ. ഇതുകേട്ട് കുഞ്ഞൻ പറഞ്ഞു. ഞാൻ ഇനി വൃത്തിയായി നടന്നു കൊള്ളാമേ.... എന്റെ വയറുവേദന മാറിയാൽ മതി. വൈദ്യരെ അനുസരിച്ചപ്പോൾ കുഞ്ഞന്റെ വയറു വേദന പമ്പ കടന്നു. കൂട്ടുകാരെ.... ഇതിൽ നിന്നും എന്ത് നിങ്ങൾക്ക് മനസ്സിലായി.? വൃത്തിയില്ലാതെ നടന്നാൽ പല അസുഖങ്ങളും വരും. അതുകൊണ്ട് നിങ്ങൾ വൃത്തിയായി ഇരിക്കുക.



 

ജ്യോതിക ജെ ആർ
4 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ