"എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/പ്രക്രതിയെന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= ദിൽഫ .ടി.പി
| പേര്= ദിൽഫ .ടി.പി
| ക്ലാസ്സ്=   V. I
| ക്ലാസ്സ്= 5 I
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 19:
| color=    4
| color=    4
}}
}}
{{Verification|name=Mohammedrafi| തരം= കഥ}}

22:23, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രക്രതിയെന്ന അമ്മ

പുലരി വിരിഞ്ഞു. പൂക്കൾ ചിരിച്ചു. സൂര്യനെത്തി നോക്കി. വർണ്ണച്ചിറക് വിരിച്ച പൂമ്പാറ്റകളും വർണ്ണക്കൊടി പാറിക്കൊണ്ട് കൂട്ടം പക്ഷികളും പുലരിയുടെ മാടി വിളി കേൾക്കുന്നു. അവർ പാറിപ്പാറി വന്ന് പ്രകൃതിയുടെ മടിത്തട്ടിലിരിക്കുന്നു.പ്ര- കൃതി അവരെ സ്വന്തം അമ്മയെപ്പോലെ തലോടുന്നു. കിളികൾ അവരുടെ മൃദുലമായ ശബ്ദം കൊണ്ട് പാട്ടുപാടുന്നു. ശബ്ദം കേട്ട് ചിന്നുമോളുണർന്നു.ജന- ലിലൂടെ പുറത്തേക്ക് നോക്കി. ഒരു മലർ അവളോട് എന്തോ പറയുന്നതു പോലെ അവൾക്ക് അനുഭവപ്പെട്ടു. അവൾ ഓടി ആ മലരിന്റെ അടുത്തെത്തി.ആ മലരിന്നടുത്ത് ഒരു കുഞ്ഞു മലർ വാടിത്തള- ർന്നിരിക്കുന്നത് അവളുടെ ശ്രദ്ധയിൽപെട്ടു.അവൾ വെള്ളവുമായി ഓടിയെ- ത്തുകയും അതിന് വെള്ളം പകർന്നു കൊടുക്കുകയും ചെയ്തു. എന്നിട്ടവൾ കിളി കളോടൊപ്പം പാട്ടു പാടി. ശേഷം കൂട്ടുകാരോടൊപ്പം കുന്നിൻമുകളിലേക്ക് പൂക്കൾ പറിക്കാനായ് പോയി. അവിടെചെന്ന അവർ അനേകം പൂക്കളെ കാണാനിടയായി. മഞ്ഞ, ചുകപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ ധാരാളം നിറങ്ങൾ! അവയെല്ലാം ചിന്നുവിന്റെയും കൂട്ടുകാരുടെയും കണ്ണിന് കുളിർമ നൽകി. അവർ നിറങ്ങൾ കൊണ്ട് അമ്മാനമാടി. അത് കൂടാതെ അവർ അവിടെ പല തരം കാഴ്ചകളും കണ്ടു. അമ്പരച്ചുമ്പികളായി നിൽക്കുന്ന കുന്നുകൾ, കള കളാ ഒഴുകുന്ന അരുവികൾ, പൂന്തേനുണ്ണാൻ പോകുന്ന കുരുവികൾ, നൃത്തം ചെയ്യുന്ന മയിലുകൾ, സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന മുയലുകൾ, ആകാശത്ത് ഏഴു നിറമായ് നിൽക്കുന്ന മഴവില്ല്! അവിടെയുള്ള കാഴ്ചകൾ അവരുട മനസ്സിനെ വളരെയധികം ആഘർഷിച്ചു. അന്നാണ് പ്രകൃതിയുടെ അധി ഗംബീരമായ സവിശേഷത കൾ അവരറിയുന്നത്. വീട്ടിലെത്തിയ അവർ ഓർക്കുന്നു, " ഇത്രയും - ഗംബീരാമായ പ്രകൃതിയെയാണ് മനുഷ്യൻ വൃക്ഷങ്ങൾ വെട്ടിയും കുന്നുകൾ നിരത്തിയുമൊക്കെ നശിപ്പിക്കുന്നത്. മരങ്ങൾ നമുക്ക് തണലും പഴങ്ങളുമെല്ലാം നൽകുന്നു. കൂടാതെ പ്രകൃതിയുടെ അനുഗ്രഹമായ മഴ വർഷിക്കുന്നതും മരങ്ങൾ കാരണമാണ്. എന്നിട്ടും മനുഷ്യർ അത് നശിപ്പിക്കുന്നു. മനുഷ്യന് പണം എന്ന ഒരേ ഒരു ചിന്ത മാത്രമേയുള്ളൂ...ഇങ്ങനെ പ്രകൃതി നശിച്ചാൽ അടുത്ത തലമുറക്ക് സന്തുലിത പ്രകൃതി കാഴ്ചക്കപ്പുറമായിരിക്കും അങ്ങനെ പ്രകൃതി സംരക്ഷണത്തിനായ് ചിന്നുവും കൂട്ടുകാരും ചെടികളും മരങ്ങളും നട്ടു വളർത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.


ദിൽഫ .ടി.പി
5 I എ യു പി സ്കൂൾ തൃപ്പനച്ചി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ