"ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/ പ്രകൃതിയാണ് സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കഥ}}

21:12, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാണ് സമ്പത്ത്

വളരെ വർഷങ്ങൾക്കു മുൻപ് മീനു എന്ന് പേരുള്ള ഒരു പെൺകുട്ടി ജീവിച്ചിരുന്നു. അവൾ കാട്ടിലായിരുന്നു താമസിച്ചിരുന്നത്. അത് കൊണ്ട് തന്നെ അവൾ വലിയ പ്രകൃതി സ്നേഹിയായിരുന്നു. ഒരിക്കൽ അവൾ കാട്ടിലൂടെ നടന്നു പോകുമ്പോൾ ഒരു ശബ്ദം കേട്ടു. അവൾ ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടി. അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കുറച്ചു ആളുകൾ ചേർന്ന് കാട്ടിലുള്ള മരങ്ങളെല്ലാം മുറിച്ചു കടത്തുന്നതായിരുന്നു ആ കാഴ്ച. ഇത് കണ്ട് അവൾക്കാകെ സങ്കടമായി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ആളുകൾ വീണ്ടും വന്നു മരങ്ങൾ വെട്ടി കടത്തി കൊണ്ടുപോകുന്നത് അവൾ കണ്ടു. ഇത്തവണ അവൾക്കു സഹിച്ചില്ല. അവൾ അവരോട് പറഞ്ഞു.   "നിങ്ങൾ എന്താണ് ചെയ്യുന്നത്? മരങ്ങൾ മുറിച്ചു കളയുന്നത് തെറ്റല്ലേ? അപ്പോൾ അവർ പറഞ്ഞു "അത് വലിയ തെറ്റായി ഞങ്ങൾക്ക് തോന്നുന്നില്ല. കാരണം നമുക്ക് ജീവിക്കാൻ സമ്പത്ത് വേണ്ടേ? അതുകൊണ്ടാണ് മരങ്ങൾ മുറിക്കുന്നത്. ഇതുകേട്ട മീനു അവരോട് ചോദിച്ചത് മറ്റൊരു ചോദ്യമായിരുന്നു

നിങ്ങൾ ഈ മരങ്ങൾ മുറിക്കുന്നത് കാരണം എത്ര ജീവനാണ് നഷ്ടപ്പെടുന്നത് എന്നാലോചിച്ചിട്ടുണ്ടോ? ജീവനേക്കാൾ വലുതാണോ സമ്പത്ത്? മീനുവിന്റെ ചോദ്യം അവരുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു. കുറച്ചു നേരം ആലോചിച്ചു അവർ ഒരുമിച്ച് പറഞ്ഞു. ജീവൻ, ജീവനാണ് വലുത്. കുട്ടീ, നീ ഒരു വലിയ തെറ്റാണ് തിരുത്തിയത്. നീ ഒരു വലിയ മനസിന്റെ ഉടമയാണ്. ഇനി ഒരിക്കലും ഞങ്ങൾ മരങ്ങൾ മുറിക്കില്ല എന്ന് പറഞ്ഞ് അവർ കാട്ടിൽ നിന്നും മടങ്ങിപ്പോയി.

പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്..

റിഫ നസ്രിൻ
5A ജി.യു.പി.എസ്. മൊകേരി ഈസ്റ്റ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ