"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/അച്ചുവിന്റെ മാമ്പഴം - കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അച്ചുവിന്റെ മാമ്പഴം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=കഥ }} |
20:36, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അച്ചുവിന്റെ മാമ്പഴം
ഒരു ഗ്രാമത്തിൽ ഒരു അച്ഛനും അമ്മയും മകനും താമസിച്ചിരുന്നു. അച്ചു എന്ന ആ കുട്ടിയെ ഒരു പ്രകൃതി സ്നേഹിയായി വളർത്തണം എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പക്ഷെ കുട്ടിക്കാലം മുതൽ പ്രകൃതിയെ ദ്രോഹിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു അവന്റെ പ്രവർത്തനങ്ങൾ. അതിനാൽ അവന്റെ അച്ഛനും അമ്മയും ഏറെ വിഷമിച്ചിരുന്നു. ജൂൺ 5 പരിസ്ഥിതിദിനത്തിന് അച്ചുവിന് സ്കൂളിൽ നിന്നും ഒരു മാവിൻതൈ കിട്ടി. ആ തൈ നട്ടു നനയ്ക്കാനോ സംരക്ഷിക്കാനോ അവൻ മിനക്കെട്ടില്ല. അച്ഛൻ ആ മാവിൻതൈ നട്ട് പരിപാലിച്ചുപോന്നു. അങ്ങനെയിരിക്കെ ഒരുദിവസം അച്ചു അതിനെ ഒടിച്ചുകളഞ്ഞു. മകന്റെ ഈ പ്രവൃത്തിയിൽ ദുഃഖിച്ച അച്ഛനും അമ്മയും അവനെ വൃക്ഷത്തിന്റെ വില മനസ്സിലാക്കിക്കാൻ ഉള്ള വഴി ആലോചിച്ചു. ഒരുദിവസം അച്ചു അവന്റെ അച്ഛനുമായി ചന്തയിലേക്ക് പോയി. അവിടെയതാ ഒരമ്മൂമ്മയുടെ കൈയിൽ നല്ല മുഴുത്ത മാമ്പഴം. അച്ചുവിന്റെ നാവിൽ വെള്ളമൂറി. അവൻ അച്ഛനോട് മാമ്പഴം വാങ്ങി തരാമോ എന്ന് ചോദിച്ചു. അച്ഛൻ വാങ്ങി കൊടുത്തില്ല. അവൻ എത്ര നിർബന്ധിച്ചിട്ടും അച്ഛൻ വഴങ്ങിയില്ല. അവന് വല്ലാത്ത വിഷമം തോന്നി. വീട്ടിൽ തിരിച്ചെത്തിയ അച്ചു അമ്മയോട് പരാതി പറഞ്ഞു. അപ്പോൾ അമ്മ അച്ചു മുറിച്ചു കളഞ്ഞ മാവിൻതൈയുടെ കാര്യം ഓർപ്പിച്ചു. അവന് കുറ്റബോധം ഉണ്ടായി. അച്ഛനോടും അമ്മയോടും ക്ഷമ പറഞ്ഞു. അച്ഛൻ അവനൊരു മാവിൻതൈ വാങ്ങി നൽകി. അവൻ അതിനെ നട്ടു പരിപാലിച്ചു. അങ്ങനെ അച്ചു ഒരു പ്രകൃതിസ്നേഹിയായി തീർന്നു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ