"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/അമ്മ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ മഴ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 21: വരി 21:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sreejithkoiloth| തരം= കവിത}}

20:13, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ മഴ

സന്ധ്യാസമയത്ത് എല്ലാ വീടുകളിലും വിളക്കിന്റെ തീനാളം കേന്തി നിൽക്കുമായിരുന്നു. അപ്പോൾ പെട്ടെന്ന് ഒരു ഇടിയും അതിശക്തമായ മഴയും വന്നത്. കാറ്റത്ത് ശക്തമായി ആടിയുലഞ്ഞു നിൽക്കുന്ന മരങ്ങളും ചെടികളും. മുറ്റത്ത് ഓരോ തുള്ളികൾ വീഴുമ്പോഴും ഉണ്ടാവുന്ന ആ താളവും മഴയുടെ ആ വലിയ ആരവും എല്ലാം നിരീക്ഷിച്ചുകൊണ്ട് മുൻവശത്തെ ഇറയത്ത് ഇരിക്കുകയായിരുന്നു ഉണ്ണി. എന്തോ വലിയ ചിന്തയിൽ ആൾ നിൽക്കുകയാണ് അവൻ. പെട്ടെന്നാണ് അവളുടെ കണ്ണുകൾ ചുവന്നത് മുഖം ആകെ വല്ലാതായി, അവൻ അവന്റെ കണ്ണുകൾ അടച്ച് എന്തോ ചിന്തയിൽ തല താഴ്ത്തി കുറച്ചുനേരം ഇരുന്നു. കുറച്ച് സമയം കഴിഞ്ഞ അവൻ മുഖമുയർത്തി നോക്കിയപ്പോൾ മഴയുടെ ശക്തി പതിയെ കുറഞ്ഞിരുന്നു. അവന്റെ കണ്ണുകളിൽ തളം കെട്ടിനിന്നിരുന്ന കണ്ണീർത്തുള്ളികൾ താഴേക്ക് പഠിക്കാൻ തുടങ്ങി. ഇതുകണ്ട് നിലവിളക്കിന്റെ അടുത്തിരുന്നു സന്ധ്യാനാമം ലഭിച്ചിരുന്ന ഉണ്ണിയുടെ മുത്തശ്ശി എഴുന്നേറ്റ് ചെന്ന് ഉണ്ണിയുടെ തലയിൽ പതുക്കെ ഒന്ന് തലോടി. എന്നിട്ട് ഉണ്ണിയോട് ചോദിച്ചു" എന്തിനാ ഉണ്ണി കരയുന്നത്.... ". മുത്തശ്ശിയുടെ ചോദ്യം കേട്ടതോടെ ഉണ്ണിയുടെ കവിൾത്തടങ്ങൾ വീണ്ടും നനയാൻ തുടങ്ങി... മുത്തശ്ശി ഉണ്ണിയെ ചേർത്തുപിടിച്ച് അകത്ത് നടുത്തളത്തിലേക്ക് കൊണ്ടുപോയി. അകത്തേക്ക് പോകുമ്പോൾ മുത്തശ്ശി ആ ചോദ്യം വീണ്ടും ആവർത്തിച്ചു.. "" ഉണ്ണിയേ മോനെ നീ എന്തിനാണ് കരയുന്നത്...... " ഉണ്ണി കരഞ്ഞുകൊണ്ടു പറഞ്ഞു.." മുത്തശ്ശി... എന്റെ അമ്മ !!....എന്റെ അമ്മ... ഉണ്ടായിരുന്നെങ്കിൽ"

'എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ മഴ പെയ്യുമ്പോൾ ഇറയത്തു ഇരുന്ന് എന്നെ മടിയിൽ കിടത്തി കുറെ കഥകൾ പറഞ്ഞു തരുമായിരുന്നു അല്ലേ...... മുത്തശ്ശി".. ഉണ്ണി വീണ്ടും കരഞ്ഞു തുടങ്ങി. മുത്തശ്ശി അവനോട് പറഞ്ഞു. " മോനെ കരയാതെ ഉണ്ണി... ". "എന്റെ അമ്മയ്ക്ക് മഴ ഒത്തിരി ഇഷ്ടമായിരുന്നു അല്ലേ... മുത്തശ്ശി...അമ്മ എന്നോട് പറയുമായിരുന്നു അമ്മ കുട്ടിക്കാലത്ത് മഴ പെയ്യുമ്പോൾ കൂട്ടുകാരുമായി മഴയത്ത് കളിക്കുമായിരുന്നു എന്ന്.." മുത്തശ്ശി ഉണ്ണിയെ മടിയിൽ കിടത്തി. മുത്തശ്ശിയുടെ മടിയിൽ കിടന്ന് മഴയെ നോക്കി അവൻ മുത്തശ്ശിയോട് ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. മുത്തശ്ശി ഉണ്ണിയുടെ തലയിൽ പതിയെ തടവി കൊണ്ട് പറഞ്ഞു." ഉണ്ണി നിന്റെ അമ്മ ഒരു പാവമായിരുന്നു നല്ല ഈശ്വരവിശ്വാസിയും ആയിരുന്നു. പാവങ്ങളെ ദൈവത്തിന് വളരെ ഇഷ്ടമാണ്, നിന്റെ അമ്മയ്ക്ക് നീ കഴിഞ്ഞേയുള്ളൂ, അവളുടെ ജീവൻ പോലും. അച്ഛനില്ലാത്ത നിന്നെ വളർത്താനായി അവൾ കുറെ പാടുപെട്ടു. അതെല്ലാം ഓർത്തു വേണം നീ ജീവിക്കാൻ........ മോനെ അമ്മയ്ക്ക് മഴ വളരെ ഇഷ്ടമായിരുന്നു എന്ന് നീ തന്നെ പറഞ്ഞില്ലേ. അപ്പോൾ അമ്മയെ ഓർത്ത് ദുഃഖിക്കാതെ, ആ മഴയെ നിന്റെ അമ്മയായി കാണൂ അപ്പോൾ നിന്റെ ദുഃഖം പകുതി കുറയും.... മാത്രവുമല്ല അമ്മ നിന്റെ അടുത്ത് ഉള്ളതായി നിനക്ക് തോന്നുകയും ചെയ്യും".. ഇതുകേട്ട് ഉണ്ണി മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ച് കൊണ്ട് മഴയെ നോക്കി... അവന്റെ അമ്മയുടെ മുഖവും, അമ്മയുടെ മുല്ലമൊട്ടു വിരിയുന്ന പോലെ മനോഹരമായ ചിരിയും എല്ലാം മഴയുമായി താരതമ്യപ്പെടുത്തി. ആ മടിയിൽ കിടന്ന് ഉണ്ണി അങ്ങ് മയങ്ങിപ്പോയി...

ദുഃഖങ്ങൾ എല്ലാവരുടെയും കൂടെപ്പിറപ്പുകൾ ആണ് അത് സധൈര്യം നേരിട്ട് തരണം ചെയ്യുകയാണ് നമ്മൾ ചെയ്യേണ്ടത്. മുത്തശ്ശി വീണ്ടും നാമജപം തുടങ്ങി

അമല എസ് നായർ
8 C എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത