"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur| തരം=ലേഖനം}}

19:38, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി
   ലോകം കൊറോണ  (covid-19)മൂലം എന്തു ചെയ്യണമെന്നു പോലും അറിയാതെ മനുഷ്യർ മരണത്തിനു കീഴടങ്ങി കൊണ്ടിരിക്കുന്ന ഈ സമയം എന്റെ കേരളം  അതീവ ജാഗ്രതയോടെയാണ് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. നമ്മുടെ സർക്കാരും  ആരോഗ്യവകുപ്പും, പോലീസും, മറ്റു സന്നദ്ധപ്രവർത്തകരും ചേർന്ന് ഒത്തൊരുമിച്ചു പ്രവർത്തിച്ചതു കൊണ്ട് കേരളത്തിൽ മരണസംഖ്യ  കുറയ്ക്കുന്നതിന്  സാധിച്ചു. രോഗം  ബാധിച്ച നാനൂറിൽ പരം ആളുകളെ രോഗമുക്തരാകുവാൻ കഴിഞ്ഞു. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി 🙏.
  "ഇനി എനിക്കും  പറയാനുണ്ട്, "

കൊറോണ എന്ന (covid19)നീ വന്നതു മൂലം എന്റെ മക്കളായ മനുഷ്യരെ നീ കൊന്നൊടുക്കി. ശരി തന്നെ ! ഒന്നു പറഞ്ഞു കൊള്ളട്ടെ "എന്റെ നിറ മാറിലേക്കു നിങ്ങൾ ദൈനംദിനം പുറം തള്ളിയ ഫാക്ടറി, വാഹനങ്ങൾ, ട്രെയിനുകൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുടെ വിഷം ചീറ്റലുകൾ ഇല്ലാതാക്കി. പ്രകൃതിയിൽ മണ്ണുമാന്തലും, മരം മുറിക്കലും, മറിക്കലും ഒരു രീതിയിലും എനിക്കു "മുറിവേൽപ്പിക്കുന്നില്ല "

              ഞാനും എന്റെ മക്കളും  സന്തോഷത്തിൽ മതി മറന്നിരിക്കുകയാണ്. കാരണം നിങ്ങൾ എന്നിൽ വിഷം  ചീറ്റിയപ്പോഴും, ശബ്ദകോലാഹലങ്ങൾ  സൃഷ്ടിച്ചപ്പോഴും  ഞാൻ മൗനം പാലിച്ചില്ലേ? 
         വർഷങ്ങൾക്കു മുൻപ്  സുനാമിയായും, ഓഖിയായും, പ്രളയമായും, നിപ്പായായി വന്നതും നീ മറന്നില്ലേ?? 
         മനുഷ്യ നീ ഇങ്ങനെ മറന്നാൽ ഒരിക്കൽ ഞാൻ എല്ലാം സഹിച്ചു നശിച്ചു കഴിയുമ്പോഴെങ്കിലും  തീരുമോ മനുഷ്യ  നിന്റെ വിറളിപൂണ്ട  അഹന്ത? 



🌝 🌝എന്നു ഭൂമി 🌝🌝

ശിവാതിഥി. എ .എസ്
6 A എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം