"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/എന്റെ നഷ്ടപ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ നഷ്ടപ്രണയം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

18:40, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നഷ്ടപ്രണയം

 ഇന്ന് ഞാൻ കാണുന്ന ഓരോ മുഖത്തിനും
 പറയുവാനുണ്ട് ഒരു നഷ്ട പ്രണയത്തിൻ കഥ
     വിടരാത്ത മൊട്ടിൻ സുഗന്ധത്തിനപ്പുറം
പാടാത്ത പാട്ടിൻ ഈണത്തിനപ്പുറം
ആത്‌മാവിൻ ഉള്ളിലെ തേങ്ങലായി
  ഉയരുമ്പോൾ ഓർമ്മിച്ചിടുന്നു നിൻ മൃദു മന്ത്രണം
    കാണുന്ന വിളക്കിൻ തിരിനാളം
പോൽ ജ്വലിച്ചിടുന്നു നിൻ ഓർമ്മകൾ എന്നിൽ
 കരിന്തിരി കത്താൻ എണ്ണയുടെ ആവശ്യമില്ലെന്ന സത്യം
പൊള്ളുന്ന യാഥാർഥ്യമായി തീരുന്നു എന്നിൽ
   വെറുക്കുന്നു ഞാനീ ഉച്ച നീതത്വങ്ങളെ,
  എന്റെ മനസിന്റെ മോഹങ്ങളെ തല്ലികെടുത്തിയ ജാതിയെ
    ജാതിയുടെ പേരിൽ വലിച്ചെറിഞ്ഞപ്പോൾ
ചാരമായി തീരുന്നു എൻ ഹൃദയം
ഇന്ന് ഞാൻ കാണുന്ന ഓരോ മുഖത്തിനും
 പറയുവാനുണ്ട് ഒരു നഷ്ട പ്രണയത്തിൻ കഥ...
 

വിഷ്ണുപ്രിയ
12 എസ് സി എച്ച് എസ് വളമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത