"ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big>കോവിഡ്-19 </big> | color= 2 }} എന്താണ് കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 4
| color= 4
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

23:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

എന്താണ് കോവിഡ്-19 (കൊറോണ)??

ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പടർന്ന് പിടിച്ച ഒരു മാരകമായ വൈറസ് രോഗമാണ് കൊറോണ. വളരെ പെട്ടെന്ന് തന്നെ മറ്റു രാജ്യങ്ങളിലേക്കും ഈ മഹാമാരി പടർന്നു പിടിച്ചു. നമ്മുടെ രാജ്യത്തും കോവിഡ് സ്ഥിരീകരിച്ചത് പെട്ടെന്നാണ്. ഇന്ത്യയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. കേരളത്തിലാദ്യം റിപ്പോർട് ചെയ്തത് തൃശൂർ ജില്ലയിലാണ്. ഈ മഹാമാരിയെ തുരത്താൻ നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസും മറ്റു സന്നദ്ധ പ്രവർത്തകരും പൊരുതുന്നു . അതോടൊപ്പം നാം ഓരോരുത്തരും ഈ മഹാമാരിക്കെതിരെ പോരാടണം. നമ്മുടെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നാം എല്ലാവരും ഒരേ മനസോടെ ഏറ്റെടുത്തിരിക്കുകയാണ്.ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് തോല്പിക്കാം. ഓരോ ദിവസം കഴിയുന്തോറും ലോകത്ത് മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ ഭീതിയിലാണ്.ഈ മഹാമാരി മൂലം മനുഷ്യ ജീവി തത്തിൻ്റെ താളം തെറ്റിയിരിക്കുകകയാണ്. ഇതുവരെ കോവിഡിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.വൻകിട രാജ്യങ്ങളിൽ പതിനായിരക്കണക്കിനാളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ രാജ്യം കൈക്കൊണ്ട ധീരമായ നടപടികൾ മൂലം ഈ മഹാമാരിയെ ഒരു വിധത്തിൽ പിടിച്ച് നിർത്തുവാൻ നമുക്ക് സാധിച്ചു. നമ്മുടെ കൊച്ചു കേരളത്തിലും ഈ മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാർ കൈക്കൊണ്ട ധീരവും കർക്കശവുമായ നടപടികൾ നമുക്കാദ്യം പ്രയാസമുണ്ടാക്കിയെങ്കിലും നമുക്ക് വേണ്ടിയാണെന്നുള്ള സത്യം മനസിലാക്കുകയും രാപ്പകൽ ഇല്ലാതെ, വെയിലിനെ വകവയ്ക്കാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കും പോലീസ് സേനകൾക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കും പൂർണ പിന്തുണ കൊടുത്തുകൊണ്ട് നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

ലോകരാഷ്ട്രങ്ങളിൽ അഞ്ചക്ക സംഖ്യയിൽ മരണം കൂടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ മൂന്നക്ക സംഖ്യയിൽ ഒതുങ്ങുകയും പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിൽ ഈ മഹാമാരിയെ തുടർന്ന് മൂന്ന് പേരാണ് മരിച്ചത്. മറ്റ് രോഗങ്ങളുള്ള 50 വയസിനു മുകളിൽ പ്രായമുള്ളവരാണിവർ.ഇതിൽ നമ്മൾ ഓരോരുത്തരും അഭിമാനം കൊള്ളേണ്ടതാണ്. എന്തൊക്കെയാണെങ്കിലും നമ്മുടെ സർക്കാരിൻ്റെ പ്രവർത്തനങ്ങളും അതിലുപരി നമ്മുടെ ആരോഗ്യമന്ത്രിയായ ടീച്ചറമ്മയേയും വന്ദിക്കാതിരിക്കാൻ പറ്റില്ല

BREAK THE CHAIN

തംബുരു ആർ
4 ഡി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം