"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/സഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| സ്കൂൾ= ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 26011 | | സ്കൂൾ കോഡ്= 26011 | ||
| ഉപജില്ല= | | ഉപജില്ല= മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pvp|തരം=കഥ}} | {{verified1|name=pvp|തരം=കഥ}} |
21:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സഹനം
ദാമു, അതായിരുന്നു ആകർഷകന്റെ പേര്.അയാളുടെ അധ്വാനത്തിനും വിയർപ്പിനും കിട്ടിയ ഫലം കൊണ്ടാണ് കുടുംബത്തെ പോറ്റിയിരുന്നത്.കൃഷി അയാൾക്ക് ജീവനു തുല്യമായിരുന്നു. എന്നാൽ കുറെ നാളായിട്ട് വരൾച്ച അവരുടെ ഗ്രാമത്തിനെ വേട്ടയാടുകയായിരുന്നു. ആ വരൾച്ച ഗ്രാമ വാസികളേയും കർഷകരേയും ഒന്നടങ്കം പിടിച്ചുകുലുക്കി. വയലുകളും മറ്റുവൃക്ഷങ്ങളും കരിഞ്ഞു തുടങ്ങി. ജീവനറ്റ ഭൂമി പോലെയായി ആ ഗ്രാമം. സ്വന്തം കുടുംബത്തെ പോറ്റാനാകാതെ ദാമു പാടുപെട്ടു. മഴക്കാലം വന്നെത്തിയിട്ടും മഴ പെയ്യാതെ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന അവസാനത്തെ പ്രതീക്ഷയും ഇല്ലാതായി. അവസാനം അയാൾ ജോലി തേടി നഗരത്തിലേക്ക് പുറപ്പെട്ടു. പക്ഷെ വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് അയാൾക്ക് ഒരിടത്തും ജോലി ലഭിച്ചില്ല. ദു:ഖിതനായി ഗ്രാമത്തിലേക്ക് മടങ്ങവേ ഒരു വൃദ്ധ ദാമുവിനെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു. 'മകനേ, നിന്റെ പ്രശ്നങ്ങൾ എനിക്ക് നന്നായിട്ടറിയാം. പോകൂ, നിന്റെ ഗ്രാമത്തിലേക്ക്... നിനക്ക് നല്ലതേ സംഭവിക്കു. ആശങ്കപ്പെടേണ്ടതില്ല'. ഇതെല്ലാം കേട്ട് ദാ മു ചോദിച്ചു.' പ്രകൃതിയെ ദ്രോഹിക്കുന്ന നഗരവാസികളെ ശിക്ഷിക്കാതെ പ്രകൃതിയെ അമ്മയെ പോലെ കാണുന്ന കർഷകരെ എന്തിനാണ് പ്രകൃതി ശിക്ഷിക്കുന്നത്? നഗരവാസികൾ മൂലമുണ്ടാകുന്ന മലിനീകരണം എന്തിനാണ് ഞങ്ങൾ അനുഭവിക്കേണ്ടത് ?' വൃദ്ധ പറഞ്ഞു 'നിന്റെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. പക്ഷെ എത്രയോ കാലമായി പ്രകൃതി മനുഷ്യന്റെ ഉപദ്രവം സഹിക്കുന്നു. ഇതു വരെ പ്രകൃതി ചോദിച്ചിട്ടുണ്ടോ... മനുഷ്യരോട് ഒരു തെറ്റും ചെയ്യാത്ത ഞാൻ മനുഷ്യരുടെ ഉപദ്രവം എന്തിന് സഹിക്കണമെന്ന്. എല്ലാം ശരിയാകും ദാമു മനസ്സിലുണ്ടായിരുന്ന ഇരുട്ടിനെ അകറ്റി ഒരു പുതിയ പ്രതീക്ഷയുടെ വെട്ടവുമായി ഗ്രാമത്തിലേക്ക് നടന്നു നീങ്ങി. അന്ന രാത്രിയോടെ അയാൾ വീട്ടിലെത്തിച്ചേർന്നു. അടുത്ത ദിവസം അയാൾ ഉണർന്നത് മഴത്തുള്ളികൾ വീഴുന്ന ശബ്ദം കേട്ടാണ്. ഗ്രാമവാസികൾ അതീവ സന്തോഷത്തിലായിരുന്നുവെങ്കിലും നഗരം പതിയെ വെള്ളത്തിൽ താഴുകയായിരുന്നു. ആ ഗ്രാമം വെള്ളത്തിൽ മുങ്ങിയില്ലെങ്കിലും ഒരു ചെറിയ അംശം അവരും അനുഭവിച്ചിരുന്നു. ആ ഗ്രാമത്തിൽ വൃക്ഷങ്ങളും കന്നുകളും ഉള്ളതുകൊണ്ട് ഗ്രാമവാസികൾ രക്ഷപ്പെട്ടു. ആ സമയം ദാമുവിന്റെ മനസ്സിൽ തെളിഞ്ഞത് ആ വൃദ്ധയുടെ മുഖവും വാക്കുകളുമാ യി രു ന്നു. നഗരവാസികൾ കാരണം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ആ സമയം നഗരവാസികളുടെ നന്മയക്കായി പ്രാർത്ഥിക്കുകയും അവരെ രക്ഷിക്കാൻ പ്രയത്നിക്കുകയുമായിരുന്നു ആ ഗ്രാമം. പ്രകൃതിക്ക് ഗ്രാമവാസികളെന്നോ നഗരവാസികളെന്നോ ഇല്ല. പ്രകൃതിക്ക് മുന്നിൽ എല്ലാവരും ഒരുപോലെയാണ്. മനുഷ്യർ ഭൂമിയിൽ പ്രകൃതിദത്തമായുള്ള എല്ലാ സാധനങ്ങളിലും അവകാശം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഈ പ്രകൃതി മനുഷ്യർക്കും മൃഗങ്ങൾക്കുമെല്ലാം അവകാശപ്പെട്ടതാണെന്ന് ഞങ്ങൾ മറന്നു പോകുന്നു. ഇന്നു മുതൽ നമുക്ക് ഒരു മിച്ച് നിന്ന് പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ