"എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണ കാല ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
21:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ കൊറോണാക്കാലം
ചൈന രാജ്യത്തിൽ ഉള്ള കൊറോണാ വൈറസിനെക്കുറിച്ച് പത്രത്തിലൂടെയും ടി.വിയിലൂടെയും അറിഞ്ഞു കൊണ്ടിരിന്ന സമയം വളരെ പ്രതീക്ഷിക്കാതെ മാർച്ച് 10-ന് സർക്കാർ സ്ക്കൂളുകൾക്ക് അവധി അറിയിച്ചത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വീട്ടിൽ പോയി കളിക്കാമല്ലോ, എന്നാലും ഞാൻ അമ്മയോട് ചോദിച്ചു" ഇനി എന്നാണ് സ്ക്കൂൾ തുറക്കുന്നത് 'ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അമ്മ മറുപടി തന്നു.അതും കൂടെ ആയപ്പോൾ ഞങ്ങൾ കൂട്ടുക്കാരായ 'കണ്ണൻ, അച്ചു, കുഞ്ഞു, വിശാൽ, പാറു, അമ്മു, സോനു, ഞാനും ചേർന്ന് കളിക്കാൻ തീരുമാനിച്ചു.അപ്പോഴതാ വരുന്നു"ലോക്ക് ഡൗൺ " മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ എന്താ ഇതൊക്കെ എന്ന് എനിക്കറിയില്ല എന്നെ ' യെയും ചേട്ടനെയും അമ്മ വീട്ടിനകത്താക്കി, പുറത്തിറങ്ങാൻ ഞങ്ങൾ ശ്രമം നടത്തിയെങ്കിലും അമ്മയും അച്ഛനും അതിന് അനുവാദം തന്നില്ല. സമയാസമയം ആഹാരം ,ടി.വി കാണൻ, ഉറക്കം ഇങ്ങനെ പോയി മൂന്നു നാലു ദിവസം. ഞങ്ങളുടെ H. M അമ്മയുടെ വാഡ് സപ്പിൽ ഓരോ ദിവസവും വിദ്യാർഥികൾ ചെയ്യേണ്ട കാര്യങ്ങൾ മെസേജ് ഇട്ടു തരുമായിരുന്നു.അങ്ങനെ പതുക്കെ ഞങ്ങൾ പടം വരയ്ക്കാനും ഡയറി എഴുതാനും തുടങ്ങി.
പക്ഷേ ഒരു കാര്യത്തിൽ എന്റെ അമ്മയെ സമ്മതിക്കണം പതിവിലും വ്യത്യസ്തമായി നടൻ രീതിയിലുള്ള ആഹാരം ഒരുക്കി തന്നു. മീനും, ഇറച്ചിയും മുട്ടയും ഇല്ലാത്ത ദിനങ്ങൾ.ഇതിനൊക്കെ ഞങ്ങൾ പിണങ്ങുമ്പോൾ ആഹാരം കിട്ടാത്തവരുടെ കാര്യം പറഞ്ഞ് ഞങ്ങളെ സമാധാനപ്പെടുത്തി. അമ്മയും അച്ഛനും ചേട്ടനും ഞാനും ചേർന്ന് വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നീ ദിവസങ്ങൾ എനിക്ക് പുതിയ അനുഭവമായി 'വീട്ടിലിരുന്ന് പ്രാർഥിച്ചു. പെസഹാ ദിവസം പുഷ്പ്പാന്റി ഉണ്ടാക്കി തന്ന പെസഹാ അപ്പം പകുതിയോളം ഞാൻ തിന്നു ബാക്കിയാണ് വീട്ടിലുള്ളവർക്ക് കൊടുത്തത്. ദുഃഖവെള്ളിയാഴ്ച പയറും കഞ്ഞിയും ഈസ്റ്റർ ദിനം അല്പം സന്തോഷം കിട്ടി അന്ന് വീട്ടിൽ ചിക്കൽ ഉണ്ടായിരുന്നു' ഏപ്രിൽ 14-ന് ലോക്ക് ഡൗൺ മാറും എന്ന് കരുതിയപ്പോഴാണ് അതാ വീണ്ടും വരുന്നു ഒരു പ്രഖ്യാപനംലോക്ക് ഡൗൺ മെയ് 3 വരെ' എന്റെ സന്തോഷം എല്ലാം പോയി ഈ കൊറോണ കാരണം എന്റെ വെക്കേഷൻ മൊത്തവ്യം പോയി. ഇപ്പോൾ ഞങ്ങൾ അഞ്ച് പേര് ചേർന്ന് പഠിക്കുകയാണ്. ഓരോ ദിവസവും ഓരോരുത്തരും ടീച്ചറായി വന്ന് ഓരോ വിഷയം പഠിപ്പിക്കും 'അമ്മ ഞങ്ങളെ സഹായിക്കും. ഞാൻ ഗണിതം പഠിപ്പിക്കും. വളരെ രസകരമായിരുന്നു. ഇടയ്ക്ക് ഞങ്ങളുടെ വിശേഷങ്ങൾ ടീച്ചർമാർ ഫോണിലൂടെ വരെയും രോഗം ഉള്ളവരെയും ഓർത്ത് ദുഃഖിക്കുന്നു ഇനിയൊരിക്കലും ഇത്തരം ദുരന്തം ലോകത്തിന് വരരുതെ എന്ന് പ്രാർഥിക്കുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം