"ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/സുഹൃത്തുക്കളെ പോലെ പ്രകൃതിയും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/സുഹൃത്തുക്കളെ പോലെ   പ്രകൃതിയും. | സുഹൃത്തുക്കളെ പോലെ   പ്രകൃതിയും.]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= സുഹൃത്തുക്കളെ പോലെ  പ്രകൃതിയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സുഹൃത്തുക്കളെ പോലെ  പ്രകൃതിയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

20:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുഹൃത്തുക്കളെ പോലെ പ്രകൃതിയും

നാലാം ക്ലാസിലാണ് ശിവയും സൂര്യയും ആരോമലും പഠിക്കുന്നത്. ശിവയും സൂര്യയും പ്രകൃതിയെഅമ്മയെപ്പോലെ സ്നേഹിക്കുന്ന കൂട്ടുകാരാണ്. പക്ഷേ ആരോമലിനു ഇവർ ചെയ്യുന്ന പ്രവർത്തികൾ ഇഷ്ടമില്ലായിരുന്നു. <
ആരോമലിന് ശിവയും സൂര്യയും ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ മറ്റുള്ളവർ അവരെ അഭിനന്ദിക്കുന്നത് കാണുമ്പോൾ വെറുപ്പ് കൂടുകയാണ് ചെയ്തിരുന്നത്. അവൻ ആരും അറിയാതെ അവർ നടുന്ന ചെടികൾ തക്കം നോക്കി നശിപ്പിക്കുമായിരുന്നു. <
ഒരു ദിവസം ശിവയും സൂര്യയും സ്കൂളിൽ വാഴ കൃഷി ചെയ്യാൻ ടീച്ചറിനോട് അനുവാദം വാങ്ങി. അവർ നാല് -അഞ്ചു വാഴ നട്ടു. ഇതൊക്കെ ആരോമൽ കാണുന്നുണ്ടായിരുന്നു. വാഴ നട്ട ശേഷം അവർ ക്ലാസ്സിലേക്ക് തിരികെ വന്നു. രണ്ട് -മൂന്ന്‌ ദിവസങ്ങൾക്കു ശേഷം ആരും അറിയാതെ ഇപ്രാവശ്യവും ആരോമൽ വാഴകളെ നശിപ്പിച്ചു. <
എല്ലാ ദിവസത്തെയും പോലെ ക്ലാസ്സിൽ ബാഗ് വച്ച ശേഷം വാഴകളുടെ അടുത്തെത്തിയ ശിവയും സൂര്യയും കണ്ടത് വാഴകളെ ആരോ നശിപ്പിച്ചതാണ്. അവർ ക്ലാസ്സിൽ വന്ന് വിഷമിച്ചിരുന്നപ്പോൾ മറ്റു കുട്ടികൾ കാര്യം തിരക്കി. അപ്പോൾ വിമൽ പറഞ്ഞു ആ വാഴകളെ നശിപ്പിച്ചത് ആരോമൽ ആണെന്ന്. അവർ ടീച്ചറിനോട് കാര്യം പറഞ്ഞു. ടീച്ചർ ആരോമലിന് നല്ല വഴക്ക് കൊടുക്കുകയും അച്ഛനെ വിളിച്ചോണ്ട് ക്ലാസ്സിൽ വരാൻ പറയുകയും ചെയ്തു. <
കുറച്ച് ദിവസങ്ങൾക്കു ശേഷം ആരോമൽ ക്ലാസ്സിൽ വരാതെയായി. ടീച്ചർ അവന്റെ അമ്മയെ വിളിച്ച് അന്ന്വേഷിച്ചപ്പോൾ അവന് പനി ബാധിച്ചു കിടക്കുന്നതായി അറിയാൻ കഴിഞ്ഞു. അന്ന് വൈകുന്നേരം ടീച്ചറിനോടൊപ്പം ശിവയും സൂര്യയും ആരോമലിന്റെ വീട്ടിൽ പോയി. അപ്പോൾ അവൻ അവരോട് ചെയ്ത തെറ്റുകൾക്ക് എല്ലാം മാപ്പ് ചോദിച്ചു. ടീച്ചർ അവനെ സമാധാനിപ്പിച്ചു. <
ഗുണപാഠം : പ്രകൃതി നമ്മുടെ വരദാനം ആണ്. അതിനെ നശിപ്പിക്കുന്നവർ ആരായാലും അതിന് തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യും.

നന്ദിനി
6 A ഗവണ്മെന്റ് യു പി ജി എസ് ,ഫോർട്ട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം