"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
19:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ കൊറോണക്കാലം
ചൈനയെ വിറപ്പിച്ച കൊറോണ എന്ന മഹാമാരി ലോകമാകെ പടർന്നുപിടിച്ചിരിക്കുകയാണ്. ഞാൻ സ്‌കൂളിൽ പോയപ്പോഴാണ് അറിഞ്ഞത് നാളെ മുതൽ സ്കൂളുകൾ അവധിയാണെന്ന് . അതായത് മാർച്ച് പതിനൊന്നാം തീയതി മുതൽ . അത് അറിഞ്ഞതുമുതൽ ഞാനും എന്റെ കൂട്ടുകാരും വിഷമത്തിലായി . സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അതിലേറെ ദുഖമായിരുന്നു . അന്ന് മുതൽ ഞാൻ എന്റെ എല്ലാ കൂട്ടുകാരെയും വിളിച്ചു് വിശേഷങ്ങൾ തിരക്കിയിരുന്നു . ദിവസങ്ങൾ കടന്നുപോകുന്നു ,സമയം പോകാത്തതുപോലെ . കൊറോണഎന്ന മഹാമാരിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ പത്രങ്ങളിലൂടെയും ടി.വി .യിലൂടെയും അറിയുന്നു വീട്ടിൽ ടി.വി.കണ്ടും പുസ്തകങ്ങൾ വായിച്ചും ദിവസങ്ങൾ എണ്ണി നീക്കുന്നു. അങ്ങനെ ഇരുപത്തിമൂന്നാം തീയതി പ്രധാനമന്ത്രി ഇരുപത്തിരണ്ടുദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .ഈ 22 ദിവസവും ഞങ്ങൾ എല്ലാപേരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു . എങ്ങനെയെങ്കിലും ഈ 22 ദിവസം പെട്ടെന്ന് കടന്നുപോയെങ്കിൽ എന്ന് തോന്നി . അപ്പോഴും വായിക്കുകയും ,ടി.വി .കാണുകയും ,അനിയത്തിയോടൊത്തു കളിക്കുകയും ചെയ്തിരുന്നു . സർക്കാരും, ആരോഗ്യപ്രവർത്തകരും,പോലീസും ഒക്കെ ഈ വൈറസിന്റെ ഉന്മൂല നാശത്തിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കി . ലോക്ക്‌ഡോൺ അവസാനിക്കുന്ന ദിവസം വിഷുവായിരുന്നു . അന്ന് രാവിലെ 5 മണിക്ക് എണീറ്റ് കണി കണ്ട് ക്ഷേത്രത്തിൽ പോയി എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിച്ചു . ബന്ധുക്കളിൽ നിന്നും വിഷുകൈനീട്ടം കിട്ടാത്ത എന്റെ ആദ്യത്തെ വിഷു . വീണ്ടും ലോക്ക് ഡൗൺ നീട്ടി എന്നുള്ള വാർത്ത എന്നെ സങ്കടത്തിൽ ആക്കി. നമുക്ക് എല്ലാവർക്കും വേണ്ടിയല്ലേ ഇത് എന്നുവിചാരിച്ചു് ഞാൻ ആശ്വസിച്ചു . നിങ്ങളും അത് മനസ്സിലാക്കണം . "Stay Home Stay Safe "
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം