"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
18:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ലോകം മുഴുവൻ കൊറോണ എന്ന മാരകമായ വൈറസിനു മുന്നിൽ വിറങ്ങലിച്ച് നില്ക്കുന്ന സമയമാണിത്. ഈ വൈറസ് മനുഷ്യ നിൽ നിന്ന് മനുഷ്യനിലേക്ക് വേഗം പകരുകയാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഈ വൈറസ് പെരുകുന്നത്. രോഗപ്രതിരോധ ശേഷിയുടെ അടിസ്ഥാനം ശരീരത്തിലെ വ്യത്യസ്തഘടങ്ങളെ പുറത്തു നിന്നുള്ള അപകടകരമായ ഘടകങ്ങളിൽ നിന്ന് വേറിട്ട് മനസ്സിലാക്കുകയും പുറത്തു നിന്നുള്ള ഘടകങ്ങൾക്ക് നേരെ അനുയോജ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയുമാണ്. കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ കയറുമ്പോൾ അതിനെ നശിപ്പിക്കാൻ വേണ്ടി ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ചേ പറ്റൂ. അങ്ങനെ ഉത്തേജിപ്പിക്കണമെങ്കിൽ അതിനുള്ള മരുന്നും അത്യാവശ്യമാണ്. കൊറോണ വൈറസിനെതിരെയുള്ള വാക്സിനുകൾ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ആശുപത്രിയിലെ ശുശ്രൂഷയിൽ , ഒരു കൃത്രിമമായ രോഗപ്രതിരോധം ശരീരത്തിൽ വർധിപ്പിച്ചെടുക്കണം. ഇങ്ങനെ കൃത്രിമമായ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു കൊണ്ടാണ് ഈ വൈറസിൽ നിന്ന് മനുഷ്യർ മുക്തരാകുന്നത്. ആയുർവേദം ഒരു ജീവിതശാസ്ത്രമായതിനാൽ ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നിലനിർത്തുന്നതിന് പ്രകൃതിയുടെ വരദാനങ്ങളെ ഇത് പ്രചരിപ്പിക്കുന്നു. പ്രതിരോധ പരിചരണത്തെക്കുറിച്ചുള്ള ആയുർവേദത്തിന്റെ വിപുലമായ അറിവ്, ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിനുള്ള “ദിനചര്യ” - ദൈനംദിന പരിചരണങ്ങൾ, “ റിതുചാര്യ ” - ദീർഘകാല പരിചരണങ്ങൾ, എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇത് സസ്യ അധിഷ്ഠിത ശാസ്ത്രമാണ്. തന്നെക്കുറിച്ചുള്ള അവബോധത്തിന്റെ ലാളിത്യത്തെ കുറിച്ചും, ഓരോ വ്യക്തിക്കും അവന്റെ അല്ലെങ്കിൽ അവളുടെ പ്രതിരോധശേഷി ഉയർത്തുന്നതിലൂടെയും നിലനിർത്തുന്നതിലൂടെ നേടാനാകുന്ന ഐക്യത്തെക്കുറിച്ചും ആയുർവേദത്തിന്റെ പ്രാചീനമായ തിരുവെഴുത്തുകളിൽ ഊന്നിപ്പറയുന്നു. വ്യക്തിശുചിത്വം നിലനിർത്തുന്നത് രോഗപ്രതിരോധത്തെ വർധിപ്പിക്കുന്നതിൽ സഹായകരമാകുന്നു. കൊറോണ വൈറസ് വായുവിലൂടെ പകരില്ല. പക്ഷേ ശരീരസ്രവങ്ങളിലൂടെ പകരുന്നു. സോപ്പ് അലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുന്നത് വൈറസിനെ നശിപ്പിക്കുന്നതിന് സഹായകരമാണ്. അതുകൊണ്ടു തന്നെ വൈറസ് പകരാതിരിക്കാൻ കൈകൾ വായിലോ മൂക്കിലോ കൊണ്ടുവരരുത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏറ്റവും ശക്തമായി തന്നെ നമ്മുക്ക് ഈ മഹാമാരിയെ , ഈ വ്യാധിയെ തടയാൻ സാധിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം