"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/സംസ്കാരം മറക്കരുത്:" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   സംസ്കാരം മറക്കരുത് !!!   <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം= ലേഖനം}}

18:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  സംസ്കാരം മറക്കരുത് !!!  

വിവേകത്തിലും വിജ്ഞാനത്തിലും മറ്റു ജീവജാലങ്ങളേക്കാൾ മുന്നിലെന്ന് അവകാശപ്പെടുന്ന മനുഷ്യൻ ഒരു സൂക്ഷ്മാണുവിനു മുന്നിൽ മുട്ടുകുത്തിയ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് . പ്ലേഗ്, സാർസ് തുടങ്ങി പല പകർച്ചവ്യാധികളും മനുഷ്യകുലത്തിന് പല കാലത്തായി ഭീഷണി ഉയർത്തിയിട്ടുണ്ട്. അനേകായിരങ്ങളുടെ ജീവൻ അപഹരിച്ചെങ്കിലും ആരോഗ്യരംഗത്ത് കണ്ടുപിടുത്തങ്ങൾ നടത്തി വളർച്ച കൈവരിക്കാൻ അവ നമ്മെ സഹായിച്ചിട്ടുണ്ട്.

കോവിഡ് 19നും നമ്മെ ചിലത് പഠിപ്പിക്കാനുണ്ട്. സ്വാർത്ഥതയ്ക്കു വേണ്ടി മറ്റു ജീവികളെ അനിയന്ത്രിതമായി കൊന്നൊടുക്കുന്നതിന് മനുഷ്യൻ മടിക്കുന്നില്ല. ഒരു സൂക്ഷ്മാണു ഇത്രയധികം പേരുടെ ജീവനപഹരിക്കുമ്പോൾ സമ്പർക്ക വിലക്കിൽ നാം നമ്മുടെ വീടുകളിലേക്കൊതുങ്ങുമ്പോൾ നമ്മുടെ ചെയ്തികളെ പുനരവലോകനം ചെയ്യാനുള്ള സമയമായി നമുക്ക് ഉപയോഗപ്പെടുത്താം..

മറന്നു പോയ ആരോഗ്യ ശീലങ്ങൾ ഓർമ്മപ്പെടുത്തുകയാണ് കോവിഡ്' പരിഷ്കാരത്തിന്റെ പേരിൽ നാം ചെയ്ത കാര്യങ്ങൾ എന്തെല്ലാം? മരണവീട്ടിൽ ചെന്നാൽ തിരിച്ചു വന്ന് കുളിച്ച ശേഷം ഭക്ഷണം കഴിക്കുക, ബാർബർ ഷോപ്പിൽ നിന്നു വന്നാൽ കുളിക്കുക. വീട്ടിനു പുറത്തു സഞ്ചരിച്ചാൽ തിരിച്ചു കയറും മുമ്പ് കാൽ, കൈ,മുഖം എന്നിവ കഴുകുക. ദൂരയാത്ര കഴിഞ്ഞു വന്നാൽ എല്ലാ വസ്ത്രങ്ങളും അലക്കി കുളിച്ച് വൃത്തിയാകുക 'ഒരേ പാത്രത്തിൽ ഒന്നിലധികം പേർ ഭക്ഷണം കഴിക്കാതിരിക്കുക, അപരിചിതർക്കും മറ്റും ഇലയിൽ ഭക്ഷണം നല്കുക, നമസ്തേ പറഞ്ഞ് സ്വീകരിക്കുക ' അതിഥികൾ പോയാൽ അവർ ഉപയോഗിച്ച വിരികൾ അലക്കി ഉപയോഗിക്കുക, ഇങ്ങനെ മലമൂത്ര വിസർജ്ജനം കഴിഞ്ഞാൽ പോലും ശുചിത്വം പാലിക്കൽ പ്രധാനമായിരുന്നു' വെള്ളം കവിൾ കൊണ്ട്, കാലും കൈയും,മുഖവും കഴുകി വരുമായിരുന്നു ഇതെല്ലാം തിരിച്ചു കൊണ്ടുവരാൻ സമയമായി.മധുര പലഹാരങ്ങൾ കൈ കഴുകാതെ കഴിക്കുക, കഴിച്ചതിന്റെ ബാക്കി മറ്റുള്ളവർക്ക് നല്കുക ഇത്തരം കാര്യങ്ങളെല്ലാം ഇനി മാറേണ്ടിയിരിക്കുന്നു

.ലോക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്നതിനാൽ അമേരിക്കയുൾപ്പെടെയുള്ള വികസിത രാഷ്ട്രങ്ങളേക്കാൾ വൈറസ് വ്യാപനം കുറക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.നമ്മെ രക്ഷിക്കാനും സഹായിക്കാനും നമുക്ക് മാത്രമേ സാധിക്കൂ എന്ന് ഈ കൊറോണക്കാലം തെളിയിക്കുന്നു,

ഈ ലോക് ഡൗൺ കാലയളവിൽ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഇഴയടുപ്പം വർധിപ്പിക്കാനും അനുകൂല സാഹചര്യമാണ് .നല്ല ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും കുടുംബാന്തരീക്ഷത്തിൽ നല്ല ഓർമകളുണ്ടാക്കാനും ലോക് ഡൗൺ വഴിയൊരുക്കി.ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. അത്തരക്കാർക്കെതിരെ നടപടിയെടുക്കുന്നുണ്ടെങ്കിലും പലർക്കും കാര്യ ഗൗരവം ഇനിയും വന്നിട്ടില്ലെന്നത് പരസ്യമായ രഹസ്യമാണ്.ഈ IT യുഗത്തിലും ആരോഗ്യ പ്രവർത്തകരും നിയമപാലകരും നമുക്കു വേണ്ടി ചെയ്യുന്ന അധ്വാനത്തിന് വില കല്പിക്കാത്തവരാണ് ഇക്കൂട്ടർ.

പ്രകൃതിയെ മറന്നുള്ള വികസനവും മനുഷ്യജീവിതവും സാധ്യമാവില്ലെന്ന് കൊറോണ പഠിപ്പിക്കുന്നു 'അന്തരീക്ഷ മലിനീകരണമില്ലാത്ത മനുഷ്യന്റെ അതിക്രമമില്ലാത്ത ശുദ്ധമായ പ്രകൃതി ശാന്തമായിരിക്കുന്നു. അത് നമുക്ക് പരിപാലിക്കാമെന്ന് ശപഥം ചെയ്യാം. ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും ശരിയായ തീരുമാനമെടുത്ത അധികാരികളുടെയും സ്തുത്യർഹമായ സേവനത്തിനു മുമ്പിൽ കൈ കൂപ്പിനില്ക്കാൻ മാത്രമേ നമുക്ക് സാധിക്കൂ. ഒപ്പം ഇതു കൂടി; സംസ്കാരം മറക്കരുത്

ശ്രീദേവി ഇ എം
+2 സയൻസ് കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം