"വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/രണ്ട് കൃഷിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(s) |
(p) |
||
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അമ്മു | | പേര്=അമ്മു വി വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്=6 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=വി.എച്ച്.എസ്.എസ്. പനങ്ങാട് | ||
| സ്കൂൾ കോഡ്= 26069 | | സ്കൂൾ കോഡ്= 26069 | ||
| ഉപജില്ല= | | ഉപജില്ല=എറണാകുളം | ||
| ജില്ല= | | ജില്ല=എറണാകുളം | ||
| തരം=കഥ | | തരം=കഥ | ||
| color=1 | | color=1 | ||
}} | }} |
16:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രണ്ട് കൃഷിക്കാർ
പണ്ട് ഒരു പട്ടണത്തിൽ ദയാലുവും, വിജ്ഞാനിയുമായ രാമറായ് തന്ന വ്യക്തി ഉണ്ടായിരുന്നു. അദ്ദേഹം താമസ്സിക്കുന്ന കോളനിയിൽ അദ്ദേഹവും കൃഷ്ണ റായ് എന്ന വ്യക്തിയും മാത്രമായിരുന്നു കൃഷി ചെയ്തിരുന്നത്. രാമറായ് തന്റെ ചെറിയ സ്ഥലത്തിൽ ധാരാളം ജൈവ പച്ചക്കറികൾ വളർത്തി എടുത്തിരുന്നു. അദ്ദേഹം തന്റെ കുടുംബവും ഒത്ത് സന്തുഷ്ടനായ് ജീവിക്കുകയും മറ്റുള്ളവരിലേക്ക് സന്തോഷം പകർന്നു നൽകുകയും ചെയ്തിരുന്നു. അദ്ദേഹം ഒരു നല്ല ടീച്ചർ കൂടി ആയിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനും അദ്ദേഹം സമയം മാറ്റി വച്ചിരുന്നു. അകോളനിയിലുള്ള എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. എന്നാൽ കൃഷ്ണറായ് എന്ന ആൾക്ക് മാത്രം രാമറായിയോട് അസൂയയും ദേഷ്യവും ആയിരുന്നുതാനും. താനും ഇതുപോലെ കൃഷി ചെയ്യുന്നുണ്ട് എന്നിട്ട് എന്തു കൊണ്ട് എല്ലാവരും അയാളെ പ്രശംസിക്കുന്നു. കൃഷ്ണറായ് ചിന്തിച്ചു, കൃഷ്ണറായിയുടെ ഈ ചോദ്യത്തിന് ഒരു ഉത്തമമായ ഉത്തരം ഉണ്ട് ക്ഷണറായ് കൃഷി ചെയ്യുന്നുണ്ടെങ്കിലും സ്വന്തം മേലനങ്ങാതെ മറ്റുള്ളവരെ കൊണ്ട് പണി ചെയ്യിപ്പിക്കുന്നു. കൂടാതെ രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിച്ച് വിളകൾ വലുതാക്കുകയും ചെയ്യുന്നു. എന്നാൽ രാമറായ് അങ്ങനെ അല്ല അദ്ദേഹം ജൈവ വളങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളു. മാത്രമല്ല തന്റെ വിളകൾ മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നു. അങ്ങനെ കൃഷ്ണറായിയുടെ അസൂയ മൂലം അയാൾ എങ്ങനെ എങ്കിലും ആരും അറിയാതെ രാമറായിയുടെ വിളകൾ നശിപ്പിക്കണം എന്നതും തന്റെ കൃഷിയെ എല്ലാവരും പ്രശംസിക്കണം എന്നതും മാത്രമായി ചിന്ത. എല്ലാ ദിവസവും രാത്രിയാണ് രാമറായ് ചെടി നനയ്ക്കാൻ സംഭരണിയിൽ നിന്ന് വെള്ളം തുറന്നു വിടുന്നത് അങ്ങനെ ഒരു രാത്രി രാമറായ് വെള്ളം തുറന്നിട്ട് പോയി കിടന്ന ശേഷം കൃഷ്ണ റായ് വന്ന് സംഭരണിയിൽ നിന്ന് വെള്ളം കോരി കളയാൻ തുടങ്ങി. ഇത് പിന്നേയും പിന്നേയും എല്ലാ ദിവസവും തുടർന്നു കൊണ്ടിരുന്നു. രാമ റായ് തന്റെ ചെടി ഓരോ ദിവസം ചെല്ലുന്തോറും വാടി നിൽക്കുന്നതായി കണ്ട് സങ്കടപ്പെട്ടു. ഒരു ദിവസം രാത്രി വെള്ളം തുറന്ന് വിട്ടിട്ട് പതിവിലും വൈകിയാണ് രാമറായ് അന്ന് വന്നത്. അപ്പോഴാണ് എന്തോ ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ കൃഷ്ണ റായ് തന്റെ സംഭരണിയിൽ നിന്ന് വെള്ളം കൃഷിയിടത്തേക്ക് പാകാതിരിക്കാൻ തടസപ്പെടുത്തുന്നതായി കണ്ടത്. അപ്പോൾ കൃഷ്ണ റായിയാണ് തന്റെ കൃഷി നശിപ്പിക്കാൻ ശ്രമിച്ചത് എന്ന് മനസ്സിലായി. ഒരു പാഠം പഠിപ്പിക്കണം എന്ന് തീരുമാനിച്ചു. രാമ റായ് പിറുപിറുത്തു. രാമ റായ് പിറ്റേ ദിവസം രാത്രി സാധാരണ പോലെ വെള്ളം താറന്നിട്ട് രാമ റായ് പോന്നു. അന്നും കൃഷ്ണ റായ് വന്ന് തന്റെ പണി തുടർന്നു. പക്ഷേ വെള്ളം രാമറായിയുടെ കൃഷിസ്ഥലത്തേക്ക് തന്നെയാണ് പോയത്. കാരണം രാമു റായ് തന്റെ കൃഷിസ്ഥലത്തേക്ക് ഒരു തട നിർമ്മിച്ചു. അത് കൂടുതലും നനയാൻ സൗകര്യമായി. കാര്യം അറിയാതെ കൃഷ്ണറായ് തന്റെ പണി തുടർന്നു കൊണ്ടേയിരുന്നു. മടിയനായ കൃഷ്ണനായി കൊണ്ട് രാമ റായ് പണിയെടുപ്പിക്കാൻ തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ