"എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ കാത്തുവിൻെ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തുവിൻെ പ്രാർത്ഥന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

15:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തുവിൻെ പ്രാർത്ഥന
എല്ലാ വർഷവും മാർച്ച്  അവസാനം സ്കൂളടയ്ക്കും. ഇത് കാത്തുവിന്  നന്നായറിയാം. അവൾ ഇപ്പോൾ5-ാം

ക്ലാസിലാണ് പഠിക്കുന്നത്. പതിവുപോലെ മാർച്ച് മാസമായി. പരീക്ഷാ പേടിയും കൂട്ടുകാരെ പിരിയലും അധ്യാപകരെ കാണാതിരിക്കുന്നതുമെല്ലാം അവൾക്ക് വലിയ വിഷമമായിരുന്നു.എന്നാൽ അതു കഴിഞ്ഞുള്ള രണ്ട് മാസം ഒന്നും പഠിക്കാതെ കളിച്ച് രസിച്ച് നടക്കാമല്ലോ എന്ന് ഒാർത്തപ്പോൾ അവൾക്ക് വളരെ സന്തോഷവും തോന്നി. എന്നാൽ അവളുടെ ആഗ്രഹം പട്ടം പോലെ പൊട്ടിപ്പോയി.ഒരു ദിവസം അവളും കൂട്ടുകാരും ക്ലാസിലിരിക്കുമ്പോൾ സ്കൂളിലെ മൈക്കിൽ നിന്നും ഒരു അറിയിപ്പ്കേട്ടു കൊറോണ എന്ന വൈറസ് പടർന്നു പിടിക്കാതിരിക്കാനുള്ള ജാഗ്രതക്കായി നാളെ മുതൽ സ്കൂളിൽ ക്ലാസ്സില്ലത്രേ, മാത്രമല്ല പരീക്ഷയുമില്ല. ഇതു കേട്ടപ്പോൾ കാത്തുവും കൂട്ടരും കയ്യടിച്ചു.,തുള്ളിച്ചാടി. കാരണം അവർക്ക് അതിൻെ ഗൗരവം അറിയില്ലായിരുന്നു. അന്നു വരെ അവൾ വിചാരിച്ചിരുന്നത്. അങ്ങു ദൂരെ ചൈനയിൽ മാത്രമുള്ള ഒരു രോഗമാണ് കോവിഡ് 19 . നമുക്ക് അതിനെ പേടിക്കണ്ട എന്നാണ്. എന്നാൽ കണക്ക്ക്കൂട്ടൽ തെറ്റി. സാധാരണക്കാരായ മനുഷ്യരുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത കു‍ഞ്ഞൻ വൈറസ് ലോകത്തെ കീഴപ്പെടുത്തി. ദിനം പ്രതി ആയിരക്കണക്കിന് ആളുകൾ മരിച്ചു. ഈ സ്ഥിതിതുടർന്നാൽ അപകടമാണെന്ന് മനസിലാക്കിയ ലോക രാജ്യങ്ങൾ കർഫ്യൂവും ലോക് ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡൗണും ഏർപ്പെടുത്തി. എല്ലാ കാര്യങ്ങളിലും നിയന്ത്രണം കൊണ്ടു വന്നു. അവധിക്കാല കളികൾ സ്വപ്നം കണ്ടിരുന്ന കാത്തു വീടിനകത്ത് അടച്ചിരിക്കേണ്ട അവസ്ഥയായി. രാവിലെ ഉറക്കം എഴുന്നേൽക്കാൻ പോലും അവൾക്ക് മടിയായി. അവൾ കുറച്ച് സമയം ടിവി കാണും.വാർത്തകൾ കേൾക്കുമ്പോൾ ആ കു‍‍‍‍ഞ്ഞുമനസിന് സങ്കടം തോന്നും .പ്രതേകിച്ചും പ്രവാസികളെപ്പറ്റി കേൾക്കുമ്പോൾ,കാരണം അവളുടെ അച്ഛനും ഒരു പ്രവാസിയാണ്. മൊബൈൽ ഫോണിലുള്ള കളിയും അമിതമായി ടിവികാണുന്നതും കാത്തുവിന് ചേട്ടൻ കേടായിരുന്ന സൈക്കിൾ നന്നാക്കി നൽകി. മാത്രമല്ല അവളുടെ അമ്മ അവൾക്ക് വായിക്കാനായി ചെറിയ പുസ്തകങ്ങളും നൽകി. അവളുടെ പച്ചക്കറിതോട്ടത്തിലെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതും ഇപ്പോൾ കാത്തുവാണ് മനുഷ്യൻെ അഹങ്കാരത്തിന് ദൈവം ശിക്ഷിച്ചതാണ്കോവിഡ്-19രോഗം എന്നാണ് കാത്തുവിൻെ അമ്മുമ്മ പറയുന്നത്. വീടിനുള്ളിൽ ഇരുന്ന് കാത്തുവിന് മടുപ്പ് തുടങ്ങി. അവൾക്ക് എല്ലാവരെയും കാണാൻ കൊതി തോന്നി. ഇപ്പോഴുള്ള ഈ അവസ്ഥ മാറാൻ അവൾ മനം ഉരുകിഎന്നും ദൈവത്തോട് പ്രാർത്ഥിച്ചു. കുട്ടികളുടെ പ്രാർത്ഥന ദൈവം പെട്ടെന്ന് കേൾക്കും എന്നായിരുന്നു അവളുടെ വിശ്വാസം. ശുഭം

അർഷക്ക് മുഹമ്മദ്.N.S
4A എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ