"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/എന്റെ യാത്രാവിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുരാഗ് അലക്സ് | | പേര്= അനുരാഗ് അലക്സ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 21: | ||
|color=1 | |color=1 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
15:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ യാത്രാവിവരണം
ഈ ലോകം മുഴുവൻ ചുറ്റിക്കറങ്ങാൻ ഒരാഗ്രഹം. കുറേ നേരം ആലോചിച്ചു. ആഗ്രഹം മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. ഒടുവിൽ ഞാൻ മനസ്സിൽ ഉറപ്പിച്ചു ലോകം ചുറ്റുകതന്നെ. അങ്ങനെ ഞാൻ എന്റെ സ്വന്തം നാടായ ചൈനയിലേക്ക് യാത്രതിരിച്ചു. ഒരു വലിയ യാത്രയ്ക്ക് മുമ്പുള്ള തയാറെടുപ്പായി കണ്ടാൽ മതി. വുഹാൻ മാത്രമല്ല, ചൈനയിലെ പല സ്ഥലങ്ങളും സന്ദർശിച്ചു. അവിടെ എനിക്ക് നല്ല സ്വീകരണം ലഭിച്ചു. വിദേശികളും സ്വദേശികളുമായ പല ഗൈഡുകളും എനിക്ക് ഉണ്ടായിരുന്നു. എന്റെ മുഖ്യലക്ഷ്യമായ യൂറോപ്പ്യൻ രാജ്യങ്ങളിൽ ഞാൻ എത്തി. ഇറ്റലി, സ്പെയിൻ, അമേരിക്ക, ജർമ്മനി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. വികസിതരാജ്യങ്ങളിലെ സ്നേഹസമ്പന്നർ എന്നെ വളരെ പെട്ടെന്നു തന്നെപരസ്പരം പങ്കു വച്ചും പ്രകീർത്തിച്ചും എന്റെ ഖ്യാതി ലോകം മുഴുവൻ വ്യാപിപ്പിച്ചു .എന്നെ അറിയാത്തവർ ഇവിടെ ആരും ഇല്ല.ഏവരും സദാസമയവും എന്നെക്കുറിച്ച് സംസാരിക്കുന്നു. ഉള്ളിൽ അഹങ്കാരവും അജയ്യനാണെന്ന തോന്നലും ഉണ്ടായെങ്കീലും ഇതൊന്നും ശ്രദ്ധിക്കുന്നില്ലഎന്ന ഭാവേന വലിയ ലക്ഷ്യം മനസ്സിൽ വച്ച് ആഫ്രിക്കൻ രാജ്യങ്ങളിലും അറേബ്യൻ രാജ്യങ്ങളിലും ചുറ്റിക്കറങ്ങികണ്ടു. ഒന്നു പറഞ്ഞോട്ടെ എന്നെ കയറ്റില്ല എന്നും കണ്ടാൽ വെടി വച്ചിടുമെന്നും പറഞ്ഞിട്ടും ഇതൊന്നും കേട്ട ഭാവം നടിക്കാതെ ചുറ്റിക്കറങ്ങി കുറച്ചു സുഹൃത്ബന്ധം ഉണ്ടാക്കി എന്നെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ ഏല്പിച്ച് ഞാൻ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കണ്ടു നേരെ ഇന്ത്യയിലെത്തി. മുംബൈലും ദില്ലിയിലും ചെന്നൈയിലും ഒന്നു കറങ്ങിയശേഷം കുറേ സമയം ദൈവത്തിന്റെ സ്വന്തം നാട്ടിലും കഥകളിയൊക്കെ കണ്ടു കാടും തോടും മലയുമൊക്കെ താണ്ടി തൃശ്ശൂർ പൂരത്തിന് പങ്കെടുത്ത് നല്ല സുഹൃത്തുക്കളെ നേടി ലക്ഷദ്വീപിലും പോയ ശേഷം തിരികെ ചൈനയിലേക്ക് തിരിച്ചു പോകണമെന്നായിരിന്നു എന്റെ ആശ. എന്നാൽ എന്നെക്കുറിച്ച് ആരൊക്കെയൊ ഏഷണി പറഞ്ഞുകൊടുത്തതുകൊണ്ട് എന്നോട് ഇവിടെയാരും വലിയ സൗഹൃദമില്ല ഏവരും എന്നിൽ നിന്നും അകലം പാലിക്കുന്നു. മുഖം മൂടിയിരിക്കുന്നു. എന്നോടൊന്ന് മിണ്ടിയാൽ അവരെപിടിച്ച് ഏകാന്തവാസത്തിന് അയയ്ക്കുന്നു വാഹനങ്ങളൊക്കെ നിരത്തിലും വീട്ടിലും ഒതുക്കിയിട്ടിരിക്കുന്നു. എനിക്ക് നല്ല വിഷമം തോന്നി. മറ്റു രാജ്യങ്ങളിൽ വച്ച് പരിചയപ്പെട്ട ചില മലയാളികൾ വഴി കുറച്ചു ദിവസത്തേക്ക് ഭക്ഷണം കിട്ടി, കുറച്ച് സ്ഥലങ്ങളും കണ്ടു.ഞാൻ ഇനി ലക്ഷദ്വീപിലേക്ക് പോകുന്നില്ല. ഇവിടെനിന്നെങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നാണ് ഇപ്പോഴത്തെ അവസ്ഥ. പക്ഷേ,യാത്രാസൗകര്യവുമില്ല.അതെ ഇതു ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ്.ഇവിടെനിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എവിടെ തിരിഞ്ഞാലും മാലാഖമാരെ കാണാം. തിരികെപോകാൻ സാധിച്ചില്ലെങ്കിലും ലോകം മുഴുവൻ സുഹൃത്തുക്കളെ നേടിയ ഞാൻ ഇന്നും ലോകം മുഴുവൻ നിറഞ്ഞു നിൽക്കുകതന്നെ ചെയ്യുന്നു. എന്റെ ജീവിതം ഇവിടെ എന്താകുമെന്നു വ്യക്തതയില്ലാതെ നിർത്തുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം