"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= ലേഖനം}} |
15:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
ലോകത്തെ മുഴുവനും വിറങ്ങലിപ്പിച്ച ഒരു ഗുരുതരമായ രോഗമാണ് കോവിഡ് 19 . ഈ രോഗത്തിന് കാരണമായ വൈറസ് ആണ് കൊറോണ. ശ്വാസനാളിയെയാണ് മുഖ്യമായും കൊറോണ വൈറസ് ബാധിക്കുന്നത്. ജലദോഷവും, ന്യൂമോണിയയുമൊക്കെ ആണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, എന്നിവയുണ്ടാകും. മരണം വരെ സംഭവിക്കാവുന്നതാണ് . ചൈന എന്ന രാജ്യത്തിലെ വുഹാനിലാണ് ആദ്യമായ് കൊറോണ വൈറസ് സ്ഥിതീകരിച്ചത്. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയത് നോവൽ കൊറോണ എന്ന വൈറസ് ആണ്. സാധാരണ ജലദോഷ പനിയെപ്പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നില്ക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധ ശക്തിയില്ലാത്തവരിൽ അതായത് പ്രായമായവരിലും, ചെറിയ കുട്ടികളിലും, ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുമൂലം ഇവരിൽ ശ്വാസകോശരോഗങ്ങൾ പിടിപെടും .കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണു ഇപ്പോൾ നൽകുന്നത്. ഈ മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കി മുന്നോട്ട് പോകുമ്പോൾ നമ്മുടെരാജ്യം ഈ വിപത്തിനെ പ്രതിരോധിക്കുന്ന പ്രവർത്തികൾ വളരെ ഭംഗിയായി കാഴ്ചവയ്ക്കുന്നു. ഈ സന്ദർഭത്തിൽ നമ്മുടെ കേരളം മറ്റു സംസ്ഥാനങ്ങൾക്കും, ലോകത്തിനും മാതൃകയായി മാറുകയാണ്. ഇന്ത്യയിൽ കൊറോണ വൈറസ് കേരളത്തിലാണ് ആദ്യം സ്ഥിതീകരിച്ചതെങ്കിലും പ്രതിരോധപ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായി കേരളം മുന്നോട്ട് പോകുമ്പോൾ മലയാളി എന്ന നിലയിലും, കേരളീയർ എന്ന നിലയിലും നമുക്ക് ഏറെ അഭിമാനിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം