"സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/നഷ്ടസ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ടസ്വപ്നങ്ങൾ | color= 5 }} <p> മീനു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=5
| color=5
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

15:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നഷ്ടസ്വപ്നങ്ങൾ

മീനു പതിവുപോലെ വളരെ സന്തോഷത്തോടെയാണ് ഉറക്കം ഉണർന്നത്. ഓഫീസിൽ പോകാതെ ഇരിക്കുന്ന അച്ഛനെ കണ്ട് അവൾക്ക് അത്ഭുതം തോന്നി, എന്താ അച്ഛാ ഇന്ന് ജോലിക്ക് പോകുന്നില്ലേ? മകളുടെ ചോദ്യം കേട്ട് അച്ഛൻ പത്രത്തിൽ നിന്ന് തലയുയർത്തി മീനുവിനെ നോക്കി. ഇല്ല. നന്നായി, ഇന്ന് നമ്മുടെ കവലയിൽ എന്റെ സ്കൂളിന്റെ പഠനോത്സവം നടക്കുകയാണ്. അച്ഛൻ കാണാൻ വരണം. എന്റെയും കൂട്ടുകാരുടെയും ഒരുപാട് പരിപാടികൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ തീർച്ചയായും വരണം കേട്ടോ. ഞാൻ സ്കൂളിലേക്ക് പോകാൻ റെഡി ആകട്ടെ. ഇതും പറഞ്ഞ് തിരഞ്ഞ മീനുവിനെ അച്ഛൻ തിരികെ വിളിച്ചു. വേണ്ട മോളെ ഇന്നുമുതൽ സ്കൂളുകൾ അടച്ചു ഇടുകയാണ്. എന്തിന് മീനുവിന് സംശയം ബാക്കിയായി. അതിന് പരീക്ഷ കഴിഞ്ഞില്ലല്ലോ?. പിന്നെന്തിനാ സ്കൂൾ അടച്ചിടുന്നത്. ഇത് കേട്ട് കൊണ്ട് അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു. ഇനി കുറച്ചു ദിവസം അച്ഛനും അമ്മയ്ക്കും മോൾക്കും ഒരുമിച്ച് ഈ വീട്ടിൽ കഴിയാം. നിന്നോടൊപ്പം കളിക്കാൻ എപ്പോഴും അച്ഛനുമമ്മയും ഉണ്ടാകും. അതെന്താ അമ്മേ അച്ഛന് ജോലിക്ക് പോകണ്ടേ. വേണ്ട മോളെ കുറച്ചുദിവസത്തേക്ക് സർക്കാർ എല്ലാവരോടും വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുകയാണ്. എന്തിന്, നോക്കു മോളെ നമ്മുടെ രാജ്യം ഒരു വലിയ വിപത്തിൽ എത്തിനിൽക്കുകയാണ്. മനുഷ്യ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മജീവികൾ മനുഷ്യരെ ഒന്നടങ്കം ആക്രമിക്കുകയാണ്. അതിനാൽ ആ സൂക്ഷ്മജീവികളെ തുരത്തണമെങ്കിൽ നാം മനുഷ്യർ അകലം പാലിച്ചേ മതിയാകൂ. അച്ഛൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല എനിക്ക് എന്റെ കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റില്ലേ? പറ്റും മോളേ പഴയതുപോലെ നിന്റെ കൂട്ടുകാരോടൊപ്പം കളിക്കണമെങ്കിൽ ഇപ്പോൾ നാം അൽപം അകന്നു നിന്നെ മതിയാകു. അച്ഛാ ഇന്നത്തെ ദിവസത്തെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ കണ്ടാണ് ഞാൻ ഉണർന്നത്. എല്ലാം വെറുതെയായി. ഇനി എത്ര ദിവസം കഴിയണം എന്റെ കൂട്ടുകാരെയും അധ്യാപകരെയും കാണാൻ സാരമില്ല മോളെ എല്ലാം വളരെ വേഗം ശരിയാകും നമുക്ക് നമ്മുടെ ആരോഗ്യ പ്രവർത്തകർ പറയുന്നതനുസരിച്ച് കഴിയാം. പഴയതുപോലെ ആടിയും പാടിയും മോൾക്ക് സ്കൂളിലേക്ക് പോകണമെങ്കിൽ നാം അവര് പറയുന്നത് അനുസരിച്ചേ മതിയാകു. അപ്പോൾ എന്റെ സ്വപ്നങ്ങൾ നടക്കുമോ അച്ഛാ? തീർച്ചയായും നടക്കും. എത്രയും വേഗം അങ്ങനെ നടക്കട്ടെ അച്ഛാ, എന്ന് പറഞ്ഞ് അവൾ അച്ഛന്റെ കഴുത്തിൽ ചുറ്റി ഉമ്മ വച്ചു.

അഭിനവ്.പി. എസ്
5 A സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ