"ഗവ. യു പി എസ് അമ്പലത്തറ/അക്ഷരവൃക്ഷം/ചന്തമുള്ള റോസാപൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin43239 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചന്തമുള്ള റോസാപൂവ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
13:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചന്തമുള്ള റോസാപൂവ്
ചന്തമുള്ള റോസാപൂവ് ഒരു ഗ്രാമത്തിൽ അമ്മു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം അമ്മു ഗ്രാമത്തിലെ മണ്ണു പാകിയ വഴികളിൽ കൂടെ നടക്കുകയായിരുന്നു. നടന്നു നടന്നു അവൾ ഒരു പൂക്കച്ചവടക്കാരന്റെ അടുക്കലെത്തി . അവൾ അവിടെ കുറെയധികം പൂക്കൾ കണ്ടു. അവിടെ കണ്ട ഒരു മനോഹരമായ റോസപുഷ്പം അവളെ അത്യധികം ആകർഷിച്ചു. ആകച്ചവടക്കാരൻ അമ്മുവിനോട് ചോദിച്ചു. "നിനക്ക് അത് പൂവാണ് വേണ്ടത് "അമ്മു അത്യധികം ഉത്സാഹത്തോടെ പറഞ്ഞു "എനിക്ക് ആ മനോഹരമായ റോസാപ്പൂവ് തരാമോ" നിന്റെ കൈയ്യിൽ കാശുണ്ടോ എന്നായി കച്ചവടക്കാരൻ. കാശില്ല എന്ന അമ്മുവിന്റെ മറുപടിക്ക് കാശുമായി വരാനെന്ന നിർദ്ദേശമാണ് കച്ചവടക്കാരൻ നൽകിയത്. താൻകാശുമായി വരാമെന്ന് ഉത്സാഹത്താടെ പറഞ്ഞിട്ട് അമ്മു നടന്നു തുടങ്ങി. അൽപസമയത്തിനകം അവൾ ഒരു കർഷകനെ കണ്ടു. അവളെ കണ്ടതും കർഷകൻ ചോദിച്ചു " കുട്ടി നീ ആരാണ് എവിടെ നിന്നാണ് വരുന്നത്" അമ്മു പറഞ്ഞു" ഞാൻ ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് നിന്നുമാണ് വരുന്നത്. വഴിയിൽ ഒരു കച്ചവടക്കാരന്റെ പക്കൽ ഞാനൊരു മനോഹരമായ റോസപ്പൂവ് കണ്ടു. അതു വാങ്ങാൻ എനിക്കൊരു ജോലി വേണം " അതു കേട്ടപ്പോൾ ചിരിയോടെ കർഷകൻ പറഞ്ഞു "നീയെന്നെ സഹായിച്ചാൽ പൂവ് വാങ്ങാനുള്ള കാശ് ഞാൻ തരാം" ഇത് കേട്ടപ്പോൾ അമ്മുവിന് വളരെയധികം സന്തോഷം തോന്നി. " പിന്നീട് ആ കർഷകൻ അമ്മുവിന്റെ പേരും മറ്റ് വിവരങ്ങളും ചോദിച്ചറിഞ്ഞു. " അമ്മൂ നീ ആ കോലായിലെ സഞ്ചിയിലിരിക്കുന്ന വിത്ത് ഇങ്ങെടുത്തേ നമുക്കത് വിതക്കാം" അനുസരിക്കാൻ അമ്മു ഒരു മടിയും കാണിച്ചില്ല. കർഷകനെ അവൾ എല്ലാ കാര്യങ്ങളിലും സഹായിച്ചു . അവളെ വളരെയധികം ഇഷ്ടപ്പെട്ട കർഷകൻ സന്തോഷത്തോടെ അവൾക്ക് പൂവ് വാങ്ങാനുള്ള കാശ് നൽകി. അതേ സന്തോഷത്തോടെ അവൾ ആ കാശുമായി പൂക്കച്ചവടക്കാരന്റെ പക്കലെത്തി താൻ അധ്വാനിച്ച് നേടിയ കാശ് കൊടുത്തു തന്നെ അവൾക്കിഷ്ടപ്പെട്ട ആ മനോഹരമായ റോസപ്പൂവ് വാങ്ങിച്ചു. അപ്പോൾ ആ പൂവിന് കൂടുതൽ മനോഹാരിതയും സുഗന്ധവുമുള്ളതായി അവൾ മനസിലാക്കി . തന്റെ അധ്വാനത്തിന്റെ പ്രതീകമായ ആ പൂവുമായി അമ്മു വീട്ടിലേക്ക് നടന്നു. ഒരു വർണ ശലഭം പാറി പറക്കുന്നത് പോലെ.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ