"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

13:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം      


കൊറോണ എന്ന മഹാമാരിക്ക് കാരണമായ കോവിഡ് 19 എന്ന വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ആശയത്തിനാണ് ഇന്ന് നാം പ്രാധാന്യം കൊടുക്കേണ്ടത്.പ്രത്യേകിച്ചും മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയാൻ വേണ്ടി ലോകരാജ്യങ്ങൾ പ്രതിരോധമാർഗത്തിന് മുൻഗണന നൽകി പ്രവർത്തിക്കണം. രോഗത്തെ ഭയപ്പെടാതെ ജാഗ്രതയോടെ മുന്നേറാം.ആയതിലേക്ക് മാനസികമായും ശാരീരികമായും ഓരോ വ്യക്തിയും ശുചിത്വം പാലിക്കുന്നതിനോടൊപ്പം ശാരീരിക അകലം കൂടി സമൂഹത്തിൽ പ്രകടമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ആരോഗ്യമന്ത്രാലയത്തിൻെറ നിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും വ്യാജവാർത്തകൾക്കുപിന്നാലെ പോകാതിരിക്കുകയും ചെയ്യുക.കൊച്ചുകുട്ടികളെയും പ്രായംചെന്നവരെയും പ്രത്യേകം ശ്രദ്ധിക്കണം.അവർ വീടിന്പുറത്ത് ഇറങ്ങാൻ പാടില്ല.അതേ സമയം അവർക്ക് വൈദ്യസഹായം കിട്ടുകയും വേണം.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കാൻ മറ്റുള്ള എല്ലാവരും മുന്നോട്ടുവരണം.ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്.പാലിച്ചില്ലായെങ്കിൽ മാനവസമൂഹത്തെ ദോഷകരമായി ബാധിച്ചേക്കാം.നമുക്കുചുറ്റുമുള്ള പക്ഷിമൃഗാദികളെ പ്രത്യേകം പരിഗണിക്കണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.മാലിന്യവസ്തുക്കളുടെ കാര്യത്തൽ പ്രത്യേക ശ്രദ്ധവേണം. ആരോഗ്യമേഖലയിൽ ജോലിചെയ്യന്നവർക്കെല്ലാം ശരിയായ സംരക്ഷണം ഏർപ്പെടുത്തണം.കാരണം അവരാണ് നമ്മുടെ ജീവനെ പിടിച്ചു നിർത്തുന്നത്. പനി, ജലദോഷം, ചുമ. ശ്വാസംമുട്ടൽ, എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം.പൊതുസ്ഥലങ്ങളിൽ തുപ്പാൻ പാടില്ല.തുവാല,മാസ്ക്,കൈകഴുകൽ,ശാരീരികഅകലം,സാമൂഹികഒരുമ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യങ്ങൾ തന്നെയാണ്.

ശ്രീദേവ്
6D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം