"ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഗോ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

11:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഗോ


 ലോകത്തെങ്ങും ഇപ്പോൾ ചർച്ചാ വിഷയമായ ഒന്നാണ് കൊറോണ എന്ന കോവിഡ് 19. മാനവരാശിയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ മഹാ വിപത്തായി മാറിക്കഴിഞ്ഞു ഈ രോഗം. ലോകരാജ്യങ്ങളടക്കം ഈ മഹാമാരിയുടെ മുൻപിൽ എന്ത് ചെയ്യണമെന്ന് അറിയാതെ സ്തബ്ധരായി നിന്നപ്പോൾ നമ്മുടെ കൊച്ചു കേരളം ആദ്യമൊന്ന് പകച്ചെങ്കിലും സമചിത്തതയോടെ ഇതിനെ നേരിട്ടു. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇറ്റലി വഴി ഇവിടെയും എത്തി.  ഒട്ടുമിക്ക രാജ്യങ്ങളിലും ഈ വൈറസ് നാശം വിതച്ചു. പക്ഷെ നമ്മുടെ കേരള സർക്കാരും ആരോഗ്യവകുപ്പും നിയമപാലകരും ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ പോരാടി...
            ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കൊണ്ട് കേരളം തന്റെ കരുത്തു കാട്ടി. സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുന്നതിലൂടെ മാത്രമേ  കൊറോണയെന്ന മഹാ ദുരന്തത്തെ തുരത്താൻ സാധിക്കൂ എന്ന് നാം തിരിച്ചറിഞ്ഞു. അതിനായി കേരള സർക്കാരോടൊപ്പം,  അവർ പറയുന്ന നിയമാവലികൾ അനുസരിച്ചു കൊണ്ട് നാം ഓരോരുത്തരും മാതൃക കാട്ടി. പൊതു സ്ഥലങ്ങളിലും മറ്റും കൂട്ടം കൂടാതിരിക്കുകയും കൈകൾ ഇടക്കിടക്ക് സോപ്പിട്ടു കഴുകുകയും പുറത്തു പോവുമ്പോൾ മാസ്ക് ധരിക്കുകയും നാം ചെയ്തു.ഞാനും എന്റെ ക്ലാസ്സിലെ ഇരുപത്തിയഞ്ച് പേരും വീട്ടിൽ തന്നെ ഇരുന്ന് ചെറിയ ചെറിയ ജോലികളിൽ ഏർപ്പെട്ടു. വീട്ടുജോലികളിൽ സഹായിച്ചും പരിസരം വൃത്തിയാക്കിയും പൂന്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ച്‌ ഞങ്ങൾ മറ്റുള്ളവർക്ക് മാതൃക ആയി.. അമേരിക്ക, യൂറോപ്പ്  തുടങ്ങിയ രാജ്യങ്ങളിൽ മനുഷ്യർ കൊന്നൊടുങ്ങുമ്പോൾ വളരെ സങ്കടമുണ്ട്.... ഇവിടെ, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും സമയോചിതമായ ഇടപെടൽ കാരണം ഞാനും എന്റെ കൂട്ടുകാരും നാട്ടുകാരും സുരക്ഷിതർ ആണ്..
  കൊറോണ നീ ഗോ.......
ഫെബിൻ വി അലക്സ്
5 ചമ്പക്കുളം എസ് എച്ച് യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം