"സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക്ഷണിക്കാതെ വന്ന അതിഥി | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color= 2     
| color= 2     
}}
}}
{{Verified1|name=MT_1227|തരം=ലേഖനം}}

11:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക്ഷണിക്കാതെ വന്ന അതിഥി

കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം മുഴുവൻ വിറങ്ങലിച്ചിരിക്കുകയാണല്ലോ ചൈനയില്ലെ വുഹാനിൽ തുടങ്ങി ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഈ രോഗം മൂലം നമ്മുടെ സംസ്ഥാനവും രാജ്യവുമൊക്കെ നിശ്ചലമായിരിക്കുകയാണ് എല്ലാ സംസ്ഥാനവും അടച്ചുപൂട്ടി വിനോദ പരിപാടികൾ നിർത്തലാക്കി ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം പ്രവർത്തിച്ച് നാം ഓരോരുത്തരും ഈ മാരക വൈറസിനെ പേടിച്ച് വീടുകളിൽ ഇരിക്കുകയാണ് ഇതിനിടയിലും രാവും പകലും എന്ന വ്യത്യാസം ഇല്ലാതെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നമുക്ക് വേണ്ടി സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും മറ്റു പല രീതിയിലും സഹായം ചെയ്യുന്ന നല്ല മനസ്സിനുടമകളേയും നമുക്ക് ബഹുമാനിക്കാം അവരുടെ സ്തുത്യർഹമായ സേവനത്തെ അഭിനന്ദിക്കാം ഇതിനിടയിൽ 1മുതൽ 7വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂളുകൾ അടക്കേണ്ടി വന്നു ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ആദ്യം സന്തോഷം തോന്നി കാരണം, പരീക്ഷ എഴുതാതെ തന്നെ സ്കൂൾ അടച്ചല്ലോ പക്ഷേ, കുട്ടുകാരെയും സ്കൂളിനെയും വിട്ട് വീട്ടിൽ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നപ്പോൾ എനിക്ക് വളരെയധികം വിഷമമുണ്ടായി നമ്മുടെ ആരോഗ്യത്തിനു വേണ്ടിയല്ലേ ഇങ്ങനെ ചെയ്യേണ്ടത് എന്നാലോചിച്ചപ്പോൾ വീട്ടിലിരിക്കുകാണ് വേണ്ടത് എന്ന് മനസിലായി പ്രധാന മന്ത്രിയുടെ ആഹ്വാന പ്രകാരം കൊറോണക്കെതിരെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനമാറിയിച്ചുകൊണ്ട്പാത്രങ്ങൾ തമ്മിലടിച്ചും വൈദ്യുത വിളക്കുകൾ അണച്ചു ദീപം തെളിയിച്ചു ഞാനും എന്റെ കുടുംബവും അവർക്കു നന്ദി അറിയിച്ചു. കൊറോണയ്ക്ക് എതിരെ മറ്റേത് ലോക രാഷ്ട്രങ്ങളെക്കാളും കരുതലോടെ പ്രവർത്തിക്കുന്ന കേരളം എന്ന കൊച്ചു സംസ്ഥാന ത്തിന്റെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കണ്ടു ലോകം മുഴുവൻ അത്ഭുതപ്പെടുകയാണ്. രോഗം പിടി പെട്ടവരെ രോഗവിമുക്തരാക്കിയുംരോഗ വ്യാപനം ഇല്ലാതെയാക്കാൻ ജാഗ്രത യോടെ ഇരിക്കാൻ അവശ്യപ്പെട്ടും അതിനു നടപടികൾ എടുത്തും ജനാരോഗ്യത്തി നു വളരെ അധികം പ്രാധാന്യം കൊടുക്കുന്ന നമ്മുടെ ഗവണ്മെന്റ്, ആരോഗ്യ പ്രവർത്തകർ, മാധ്യമങ്ങൾ, പോലീസുകാർ ഇവരൊക്കെ നമ്മുടെ നാടിനു വേണ്ടി വലിയ സേവനമാണ് ചെയ്യുന്നത്. നിപ്പയും പ്രളയവും അതിജീവിച്ചപോലെ ഈ കൊറോണയും അതിജീവിക്കാൻ നമുക്ക് കഴിയും. ഗവണ്മെന്റ് തരുന്ന നിർദേശങ്ങൾ അനുസരിച്ചു സാമൂഹ്യ അകലം പാലിച്ചു മനസ്സ് ഒന്നായി ലോകത്തിനു മുഴുവൻ വേണ്ടി പ്രാർത്ഥിച്ചു നമുക്കു ഈ മഹാ മാരിയെ അതിജീവിക്കാം

ആരാധ്യ രാജേഷ്
7 ബി സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം