"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ഉന്മേഷം വീണ്ടെടുക്കുന്ന ചുറ്റുപാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(QWER) |
No edit summary |
||
വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവഗംഗ പി.വി | | പേര്= ദേവഗംഗ പി.വി | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 25: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
11:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഉന്മേഷം വീണ്ടെടുക്കുന്ന ചുറ്റുപാടുകൾ
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് നമ്മൾ കേട്ടിട്ടുണ്ട് ഇത് ഈ കൊറോണ വ്യാപനകാലത്ത് ഓരോരുത്തരും മനസ്സിൽ കൊണ്ടുനടക്കേണ്ട കാര്യമാണ് . മാർച്ച് മാസം തളിപ്പറമ്പ നിവാസികൾക്ക് ഉത്സവത്തിന്റെ കാലമാണ്. കൂടാതെ ഞങ്ങളെപോലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാകാലം കൂടിയാണ് . ഈ ദിവസങ്ങളിലെ പത്രങ്ങൾ വായിച്ചപ്പോൾ ചൈനയിലെ വുഹാൻ എന്നാ സ്ഥലത്തെ ഇറച്ചിമാർക്കറ്റിൽ നിന്നും ഒരു രോഗം (കോവിഡ് -19) വ്യാപിക്കുന്നുണ്ടെന്നും ഇത് ചൈനക്ക് പുറത്തുള്ള മറ്റുരാജ്യങ്ങളിലേക്കും രോഗം പകർന്നിട്ടുണ്ടെന്നും വിദേശത്തനിന്ന് വന്നവർ വഴി ഇന്ത്യയിലും ഈ രോഗം എത്തി കേരളത്തിൽ സ്കൂൾ അടച്ചു എന്നും അമ്പലത്തിൽ പോയപ്പോൾ അവിടെ ഇനി ആഘോഷ പരിപാടികൾ ഒന്നുമില്ല എന്നും ഉത്സവ ചടങ്ങുകൾ മാത്രമേ ഉള്ളൂ എന്നും അറിഞ്ഞപ്പോഴാണ് അപരിചിതനായ ഈ രോഗം ഞങ്ങളുടെ തൊട്ടടുത്തുമെത്തി എന്ന തോന്നൽ ഉണ്ടായത് . തുടർന്നുള്ള ദിവസങ്ങളിലെ മാധ്യമങ്ങളിൽ എല്ലാവരെയും പേടിപ്പെടുത്തുന്ന രീതിയിൽ രോഗിയായ ഒരാൾ തൊട്ട വസ്തു മറ്റൊരാൾ തൊട്ടാൽ തന്നെ രോഗം പകരുമെന്നുളള വാർത്തകൾ വരാൻ തുടങ്ങി അങ്ങനെ ഇന്ത്യയിൽ ഒരു ദിവസം ജനതാ കർഫ്യു പ്രഖ്യാപിക്കുന്നു , കേരളം അടക്കുന്നു ഇന്ത്യയും കുറെദിവസത്തേക്ക് അടച്ചു . നമ്മുടെ രാജ്യം മുഴുവൻ ഹർത്താലിന് സമാനമായ അവസ്ഥ . ഒരു ദിവസം വെറുതെ ഇരിക്കുമ്പോൾ ഉത്സവപറമ്പിൽ നിന്നും വാങ്ങിയ പലഹാരം എടുത്ത് കഴിക്കാമെന്ന് വിചാരിച്ചു. പൊതിയഴിച്ചപ്പോൾ നിറയെ ഉറുമ്പ് കയറിയിരിക്കുന്നു. ഉറുമ്പിനെയെല്ലാം കൊന്നുകളഞ്ഞാലോ എന്ന് ഓർത്തുപോയി അപ്പോഴാണ് ചിന്തിച്ചത് 'ഉറുമ്പുകൾ അവരുടെ ഭക്ഷണം കഴിക്കുകയല്ലേ ചെയ്യുന്നത്. അതേ ഞങ്ങൾ മനുഷ്യർ ഉറുമ്പിനെ, പാമ്പിനെ, തേളിനെ, പഴുതാരയെ, നായയെ - മനുഷ്യന്റെ സുഖജീവിതത്തിന് ഭംഗംവരുത്തുന്ന എല്ലാ ജീവികളെയും കൂടാതെ ഭക്ഷണത്തിനു വേണ്ടിയും മറ്റുള്ള ജീവികളെ കൊല്ലുന്നു , കൊള്ള ലാഭത്തിനു വേണ്ടി മനുഷ്യൻ മനുഷ്യനെ തന്നെ വകവരുത്തുന്നു . ഒട്ടുമിക്ക രോഗത്തിനും മരുന്നുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ക്യാൻസറും വൃക്ക രോഗവും മൂലം ബുദ്ധിമുട്ടുന്നു. മനുഷ്യൻ അവന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഫാക്ടറികൾ പടുത്തുയർത്തുന്നു , കുന്നുകളും വയലുകളും നിരത്തി കെട്ടിടങ്ങൾ പണിയുന്നു. മരങ്ങൾ മുറിച്ച് കാട് നാടാക്കുന്നു , സുഗമമായി ഒഴുകുന്ന തോടുകളിലും പുഴകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നു. അവയെ തടഞ്ഞു നിർത്തി ഡാമുകൾ പണിയുന്നു, മണ്ണിൽ രാസവസ്തു പ്രയോഗം നടത്തുന്നു , ഇങ്ങനെ വായു, ജലം, മണ്ണ്, എന്നിവ മലിനമാക്കുന്നു . കൂടാതെ വാഹനങ്ങൾ വ്യവസായ ശാലകൾ ക്വാറികൾ എന്നിവയിലൂടെ വായു മലിനീകരണവും ശബ്ദ മലിനീകരണവും ഉണ്ടാകുന്നു. ഇതെല്ലാം മനുഷ്യന്റെ സുഖജീവിതത്തിനു വേണ്ടി മനുഷ്യൻ ഉണ്ടാക്കി വച്ചതാണ് . ഇവിടെയാണ് ഇപ്പോൾ പ്രകൃതി നമ്മളോട് ഇത് ചോദിക്കുന്നത് പോലെ തോന്നുന്നത് " എന്താ ഇൗ ഭൂമിയിലുള്ള മറ്റെല്ലാ ജീവികളും മനുഷ്യരെപ്പോലെ എന്റെ മക്കളല്ലെ " എന്ന്. ശരിയാണ് ഇപ്പോൾ പ്രകൃതി തന്നെ അങ്ങനെ ഒരു തീരുമാനമെടുത്തു. എന്റെ മറ്റുള്ള മക്കൾക്കും ജീവിക്കണം എന്ന് തോന്നും വിധം ലോകം തന്നെ അടപ്പിച്ചു . ഇപ്പോൾ വിമാനം , തീവണ്ടി, ബസ്സുകൾ എന്നിവ ഓടുന്നില്ല. ഫാക്ടറികളോ മറ്റുമോ പ്രവർത്തിക്കുന്നില്ല , ആളുകൾ ആരും തന്നെ പുറത്തിറങ്ങുന്നില്ല. ശ്വാസം മുട്ടി നിന്നിരുന്ന പ്രകൃതിയും അതിന്റെ മക്കളും ഇപ്പോൾ സന്തോഷത്തിലാണ് . മലിനീകരണം ഒരുപാട് കുറഞ്ഞു , പക്ഷികളും മറ്റും സന്തോഷത്തോടെ പാറി പറന്നു നടക്കുന്നു. കോവിഡ്-19 എന്ന കുഞ്ഞുവൈറസിന്റെ വ്യാപനത്തോടെ ഈ പ്രകൃതിയിൽ മനുഷ്യൻ എല്ലാത്തിലും വലിയവനല്ല എന്ന് പഠിപ്പിക്കുന്നു . ഉള്ളവൻ ഇല്ലാത്തവന് നൽകണം എന്ന് പഠിപ്പിച്ചു . പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഫലങ്ങളും പച്ചക്കറികളും കഴിച്ച് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയാണ് രോഗങ്ങളെ ഇല്ലാതാക്കുവാനുള്ള വഴിയെന്നും കൈ കഴുകി വ്യക്തിശുചിത്വം വരുത്തി അകലം പാലിച്ച് രോഗം തടയാമെന്നും നാം പഠിച്ചു പ്രകൃതിയുടെ മക്കളായ നാം പരസ്പര സ്നേഹത്തോടെ, വിശ്വാസത്തോടെ ഈ കോവിഡ് - 19 നെ ചെറുത്തുതോൽപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത് . ഈ അവസരത്തിൽ നമ്മുടെ ഭരണകർത്താക്കളോടും, ആരോഗ്യ പ്രവർത്തകരോടും, പോലിസ്കാരോടും, മറ്റെല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നതോടൊപ്പം ലോകത്തിലുള്ള എല്ലാവരും സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു ഈ കൊറോണ കാലത്തെങ്കിലും മനുഷ്യർ പ്രകൃതിക്ക് ദോഷം വരുത്താത്തതിനാൽ വരാൻ പോകുന്ന മഴക്കാലം ഒരു പ്രളയകാലമാകില്ലെന്ന് നമുക്ക് പ്രത്യാശിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം