Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 69: |
വരി 69: |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=Sreejaashok25| തരം= കഥ }} |
10:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നട്ടാലേ നേട്ടമുള്ളൂ
ഒരിടത്തൊരിടത്തു ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. അയാളുടെ പേര് അണ്ണാച്ചി എന്നായിരുന്നു. അയാൾ കൃഷിയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അയാളുടെ ഭാര്യ സുശീലയായിരുന്നു കൃഷി സ്ഥലത്തിന്റെ ഉടമ. ഒരു ദിവസം അണ്ണാച്ചിയും ഭാര്യയും തമ്മിൽ ഒരു ചെറിയ കലഹം ഉണ്ടായി.
സുശീല: നിങ്ങൾക്ക് ഈ കൃഷി ഒന്ന് നിർത്തിക്കൂടെ. ഇതിൽ നിന്നും ഒരു വരുമാനവും ഇല്ലല്ലോ. പിന്നെ എന്തിനാണ് കഷ്ടപ്പെടുന്നത്?
അണ്ണാച്ചി: ഞാൻ കൃഷി നിർത്തുന്നില്ല. എന്തായാലും നമ്മുക്കുള്ളതെങ്കിലും കിട്ടുന്നുണ്ടല്ലോ.
സുശീല: ആ സ്ഥലം വിറ്റിട്ട് എനിക്ക് വളയും മാലയും വാങ്ങണം.
അണ്ണാച്ചി: അയ്യോ അത് പറ്റില്ല. എനിക്ക് കുറച്ചു സമയം തരൂ. ഒരുമാസത്തിനുള്ളിൽ പച്ചക്കറികളുടെ വിളവെടുക്കും.
സുശീല: എങ്കിൽ ശരി. ഒരു മാസം കഴിയുമ്പോൾ സ്ഥലം ഞാൻ വിൽക്കും.
അണ്ണാച്ചിക്ക് വിഷമമായി. രാത്രി ഉറക്കം വന്നില്ല. പെട്ടെന്ന് ജനാലയിലൂടെ ഒരു വെളിച്ചം കടന്നു വന്നു. അതൊരു മാന്ത്രിക പക്ഷിയായിരുന്നു. അണ്ണാച്ചി പക്ഷിയെ കണ്ടു പേടിച്ചു നിലവിളിച്ചു.
അണ്ണാച്ചി: അയ്യോ പ്രേതം!!!
മാന്ത്രിക പക്ഷി: ഞാൻ പ്രേതമല്ല. ഞാനൊരു മാന്ത്രിക പക്ഷിയാ.
അണ്ണാച്ചി: മാന്ത്രികപക്ഷിയോ? എന്തിനാ നീ ഇവിടെ വന്നത്?
മാന്ത്രിക പക്ഷി: എന്തുകൊണ്ടെന്നാൽ എനിക്ക് കൃഷിക്കാരെ ഒത്തിരി ഇഷ്ടമാ. കൃഷിക്കാർക്ക് എന്തെങ്കിലും വിഷമം ഉണ്ടായാൽ ഞാൻ എത്തും.
അണ്ണാച്ചി: എന്നെ രക്ഷിക്കണം മാന്ത്രികപ്പക്ഷീ. എന്റെ കൃഷി സ്ഥലം നഷ്ടപ്പെടും.
അണ്ണാച്ചി നടന്ന കാര്യങ്ങൾ മാന്ത്രിക പക്ഷിയോട് പറഞ്ഞു.
മാന്ത്രിക പക്ഷി: നിന്നെ ഞാൻ രക്ഷിക്കാം.
അണ്ണാച്ചി: ശരിക്കും സഹായിക്കുമോ? അതോ കള്ളം പറയുകയാണോ?
അണ്ണാച്ചി മാന്തികപക്ഷിയുടെ കാലുകളിൽ വീണു അപേക്ഷിച്ചു.
മാന്തിക പക്ഷി: നാളെ നിങ്ങൾ കൃഷി സ്ഥലത്തു ചെല്ലുമ്പോൾ അവിടെ നിറയെ ചക്കകളുള്ള ഒരു തേൻ വരിക്ക പ്ലാവ് കാണും. അതിൽ നിന്നും ഒരു തേൻ വരിക്ക ചക്ക നിങ്ങൾ ഭാര്യക്ക് കൊണ്ടുപോയി കൊടുക്കുക.
പിറ്റേ ദിവസം അണ്ണാച്ചി കൃഷി സ്ഥലത്തു പോയപ്പോൾ അവിടെ ഒരു തേൻ വരിക്ക പ്ലാവ് കണ്ടു. തിരികെ വന്നപ്പോൾ നല്ലപോലെ പഴുത്ത ഒരു തേൻ വരിക്ക ചക്ക കൊണ്ടുവന്നു. സുശീല അത് ഒന്ന് തിന്നു നോക്കി.
സുശീല: എന്ത് നല്ല സ്വാദ്. ഇത് എവിടെ നിന്നാണ്?
അണ്ണാച്ചി: നമ്മുടെ കൃഷി സ്ഥലത്തു നിന്നാണ്.
സുശീല: ഇത്ര നല്ല ഫലങ്ങളുള്ള ആ സ്ഥലം നമ്മുക്ക് വിൽക്കേണ്ട.
അണ്ണാച്ചിക്ക് സന്തോഷമായി. അയാൾ മാന്തിക പക്ഷിക്ക് നന്ദി പറഞ്ഞു.
നാട്ടിലാകെ കൊറോണ പടരുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അടച്ചു പൂട്ടൽ ആയി. അന്യ നാട്ടിൽ നിന്നും പച്ചക്കറികൾ വരാതായി. നാട്ടിലെങ്ങും പച്ചക്കറി കിട്ടാനില്ല.
അണ്ണാച്ചി പച്ചക്കറി വിളവെടുത്തു. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ളത് നാട്ടുകാർക്കും കൊടുത്തു. എല്ലാവരും അണ്ണാച്ചിയെയും സുശീലയെയും അഭിനന്ദിച്ചു.
ചെറുതായെങ്കിലും കൃഷി ചെയ്യുന്നതിന്റെ പ്രയോജനം എല്ലാവര്ക്കും മനസ്സിലായി.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|