"കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/ഭയമല്ല,ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭയമല്ല,ജാഗ്രതയാണ് വേണ്ടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

10:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയമല്ല,ജാഗ്രതയാണ് വേണ്ടത്

മാനവ രാശി ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ എന്ന മഹാ മാരി .ലോകത്തിലെ ദരിദ്ര രാജ്യം മുതൽ വൻകിട സമ്പന്ന രാഷ്ട്രങ്ങൾവരെ covid 19 എന്ന വൈറസിന്മുന്നിൽ പകച്ചുനിൽക്കുകയാണ് . എല്ലാ അത്യാധുനിക സംവിധാനങ്ങളുള്ള ജർമ്മനി അമേരിക്ക പോലുള്ള വൻകിട രാഷ്ട്രങ്ങളിൽ ആളുകൾ ഈയാം പാറ്റകളെ പോലെ മരിച്ചു വീഴുന്ന കാഴ്ചയാണ്‌ .ലോകം മുഴുവൻ ഓരോ മുറികളിൽ ഒതുങ്ങിക്കഴിയുന്ന അവസ്ഥ. ആഡംബരത്തിന്റെയും ആസക്തിയുടേയും പുറകെ പായുന്ന ലോകരാഷ്ട്രങ്ങൾ ഇങ്ങനെ ഒരു രോഗാണുവിനെ മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ക്ലബ് കളും ഡിന്നർ പാർട്ടികളു ഇന്നു നിശബ്ദമാണ് .അതിനിവേഷത്തിന്റെയും അധികാരത്തിന്റെയും കോട്ട കൊത്തളങ്ങൾ ഇന്ന് വിറങ്ങലിച്ചു നിൽക്കുകയാണ്. രാജ്യങ്ങൾ കെട്ടിപ്പിടിക്കാൻ ആയുധം കോപ്പുകൾ വാങ്ങിക്കൂട്ടി ലോകത്തിനുമുന്നിൽ നെഞ്ചുവിരിച്ചു നിന്ന സാമ്രാജ്യത്വശക്തികൾ എവിടെയാണെന്ന്. അതൊരു സത്യമാണ് മനുഷ്യനു ആയുധം അല്ല വേണ്ടത് ആയുസ്സാണ്. മനുഷ്യജീവൻ ഉണ്ടെങ്കിലേ ഇത്തരം അധികാരത്തിനും സമ്പത്തിനും പുറകെ പായുന്നതിനർത്ഥം ഉള്ളൂ. ലോകത്തിനു വേണ്ടത് സമാധാനമാണ് .ഉള്ളവനും ഇല്ലാത്തവനും ഒരു കുട കീഴിൽ കഴിയുന്ന ഒരു ലോക സത്യമാണ് നമുക്കിന്ന് കാണാൻ കഴിയുന്നത്. രോഗങ്ങളെ അതിന് ഗൗരവത്തോടെ കാണാതെ വരുമ്പോഴാണ് അത് നിയന്ത്രണ വിധേയമല്ലാതാവുന്നത്. രോഗങ്ങൾ വന്നപ്പോഴും അതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് അമേരിക്കപോലുള്ള രാഷ്ട്രങ്ങളിലെ മരണസംഖ്യ ഇങ്ങനെ ഉയരാൻ കാരണം. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ കൊറോണ വ്യാപനം വരുന്നതിനു മുന്നേ തന്നെ അത് തടയാനുള്ള മുൻകരുതലുകൾ എടുത്തു. ആളുകൾ അത് ഒരു പരിധിവരെ അനുസരിച്ചു എന്നതാണ് നമ്മുടെ രാജ്യത്തെ മരണസംഖ്യ കുറയാൻ കാരണം. അതിൽ നമ്മുടെ കേരളം സ്തുത്യർഹമായ രോഗപ്രതിരോധ പ്രവർത്തനം നടത്തി എന്നത് അഭിമാനാർഹമാണ്. ലോകത്തിനു തന്നെ മാതൃകയായി covid19 എന്ന മഹാമാരി യെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞത് quarantine പോലുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ്. കൊറോണ എന്ന മഹാമാരിക്ക് മറുമരുന്നായി അകലം പാലിച്ച് സുരക്ഷിതരായി വീട്ടിൽ കഴിയുക എന്ന സന്ദേശമാണ് നമ്മൾ പാലിച്ചത്. സമദൂരം പാലിച്ച് രോഗം പ്രതിരോധിക്കുകയും ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെന്റിന്റെ യും നിർദ്ദേശങ്ങൾ പാലിച്ചും കൊറോണ എന്ന മഹാമാരിയുടെ ദൂരേക്ക് നിർത്താൻ കഴിയണം. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശം ഉൾക്കൊണ്ട് കൊണ്ട് കൊറോണ ക്കെതിരെ നമുക്ക് ഒന്നിച്ചു മുന്നേറാം.

ആവണി സജീവൻ
5A കൂരാറ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം