"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അങ്ങനെ ഒരവധിക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(NEW)
 
(newr)
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        
| സ്കൂൾ= മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ       
| സ്കൂൾ കോഡ്= 13024
| സ്കൂൾ കോഡ്= 13024
| ഉപജില്ല=    
| ഉപജില്ല=തളിപ്പറമ്പ നോർത്ത്     
| ജില്ല=
| ജില്ല= കണ്ണൂർ
| തരം=കഥ   
| തരം=കഥ   
| color=4
| color=4
}}
}}

08:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അങ്ങനെ ഒരവധിക്കാലത്ത്

ഇങ്ങനെയൊരവധിക്കാലം ഇതാദ്യമായിട്ടാണ്. കൊറോണ വരുത്തിയ ഒരു വിന! എന്റെ പരീക്ഷ റദ്ദാക്കിയത് ഞാനറിഞ്ഞിരുന്നില്ല. അച്ഛൻ ഇടയ്ക്കിടെ 'പഠിക്ക് ' എന്നു പറഞ്ഞ് എന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു. അപ്പോൾ എനിക്ക് സംശയം തോന്നി ടി.വി.യിൽ വാർത്ത വച്ചു നോക്കി. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. കൂട്ടുകാരോട് യാത്ര പറഞ്ഞില്ല എന്നത് മാത്രമായിരുന്നു ഏക ദു:ഖം.

സ്കൂളടച്ച സന്തോഷം അധികകാലം നീണ്ടു നിന്നില്ല. പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങി.പിറ്റേ ദിവസം മുതൽ ഞാൻ വീട്ടിൽ തനിച്ചായി. വീട്ടിൽ തനിച്ചിരുത്താൻ അച്ഛനുമമ്മയ്ക്കും പേടിയായിരുന്നു. എന്നാൽ എനിക്ക് സ്വർഗം കിട്ടിയ പോലെയായിരുന്നു. എന്റെ ഇഷ്ടത്തിന് ടി.വി. കാണാം. എന്നാൽ സ്വർഗം , നരകമായി മാറി. ഒറ്റയ്ക്കിരുന്ന് ഞാൻ മടുത്തു. പരീക്ഷയുണ്ടായിരുന്നെങ്കിൽ പഠിക്കാമായിരുന്നു എന്ന് ഞാൻ കളിയായി പറഞ്ഞു. അടുത്ത ദിവസം മൂത്തച്ഛൻ വന്ന് എന്നെ അവരുടെ .വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്റെ വയലിനും ഞാൻ കൂടെ കരുതി.

പ്രശ്നങ്ങൾ തീർന്നില്ല. അച്ഛാച്ഛൻ മരിച്ച് ഒരു വർഷമാകുന്നു. മരണാനന്തര ചടങ്ങുകൾ ചെയ്യാനുണ്ട്. മൂത്തച്ഛന്റെ വീട്ടിൽ നിന്ന് ഞാൻ നേരെ എന്റെ തറവാട്ടിലെത്തി. മൂത്തച്ഛന്റെ വീട്ടിലേക്കു തന്നെ തിരിച്ചു പോകും എന്നതിനാൽ വയലിൻ തറവാട്ടിലേക്കെടുത്തില്ല. കോവിഡ് 19 എന്ന മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചതോടെ അച്ഛാച്ഛന്റെ മരണാനന്തരച്ചടങ്ങ് മുടങ്ങി. ഞാനും എന്റെ കുഞ്ഞേട്ടനും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചിമാരും വല്ല്യേട്ടനും വന്നു പറഞ്ഞു ' ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കേരളം പൂട്ടി. ' ഞങ്ങൾ ടി.വി.ക്കരികിലേക്കോടി . പിന്നെ അതായി ഞങ്ങളുടെ ചർച്ച . ഇനി വണ്ടിയോടില്ല ,കടകൾ തുറക്കില്ല .... എന്നിങ്ങനെ ഞങ്ങൾ പാടി നടക്കുമ്പോൾ , നിർമാണത്തിലിരിക്കുന്ന എന്റെ വീടിന്റെ പണി എങ്ങനെ തീർക്കും എന്നതായിരുന്നു മുതിർന്നവരുടെ ആശങ്ക. വീട്ടു പണിയും പൂട്ടി ! എന്റെ വയലിനും പൂട്ടി !

വീടിന്റെ ഗേറ്റിനു പുറത്തിറങ്ങാറില്ല. ടി.വി. കണ്ടു മടുത്തു. സൈക്കിളോടിച്ചു മടുത്തു. കാർഡ്‌സ് കളിക്കാമെന്നു വച്ചാൽ ചേച്ചിക്ക് ചെസ്സേ കളിക്കേണ്ടു. ഞാനാണെങ്കിൽ ഒരു കളി പോലും ജയിക്കുന്നില്ല. എപ്പോഴും ചേച്ചിയേ ജയിക്കൂ. മടുത്തു ! എപ്പോഴാണാവോ ഈ പൂട്ടൊന്നു തുറക്കുക !

ആവണി പവനൻ
7-B മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ