"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ഭൂമിയുടെ അവകാശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ അവകാശികൾ | color= 5 }} ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
                     
                     
{{BoxBottom1
{{BoxBottom1
| പേര്=  ഐശ്വര്യ. S.B      
| പേര്=  ഐശ്വര്യ.       
| ക്ലാസ്സ്=  6 B
| ക്ലാസ്സ്=  6 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color=      2
| color=      2
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

23:58, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ അവകാശികൾ

ഭൂമിയിൽ നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ട്. ഭൂമിയെ നശിപ്പിക്കുന്നവരും ഭൂമിയെ സ്നേഹിക്കുന്നവരും ഈ ഭൂമുഖത്തു അവശേഷിക്കുന്നു. ഇവരെയെല്ലാം മറികടന്നു വേണം നമുക്ക് ജീവിക്കാൻ എന്ന് ബഷീറിന്റെ 'ഒരു മനുഷ്യൻ 'എന്ന കഥയിലൂടെ അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു. മനുഷ്യർക്കൊപ്പം മറ്റു ജീവജാലങ്ങളെയും ദൈവം ഭൂമിയിൽ സൃഷ്‌ടിച്ചിട്ടുണ്ട്. പക്ഷെ മനുഷ്യർ അവരെയൊന്നും പരിഗണിക്കുന്നില്ല. ഭൂമി മുഴുവൻ മനുഷ്യർ കൈയടക്കിയിരിക്കുന്നു. അതിനാൽ ഭൂമിയിലുള്ള മറ്റു ജീവജാലങ്ങൾക്ക് പോകാൻ ഒരിടവും ഇല്ലാതായിരിക്കുന്നു. മനുഷ്യർ ഇപ്പോൾ ഭൂമിക്ക് ഭീഷണിയായിരിക്കുന്നു. മനുഷ്യർ പ്രകൃതിയിലെ മരങ്ങളെ വെട്ടിനശിപ്പിക്കുമ്പോൾ പക്ഷികൾക്ക് വിശ്രമിക്കാൻ ഇടം ഇല്ലാതെ വരുന്നു. കുളങ്ങൾ, കായലുകൾ തുടങ്ങിയ ജലസ്രോതസ്സുകൾ നികത്തുമ്പോൾ അതിൽ ജീവിക്കുന്ന ജീവജാലങ്ങൾ ഭൂമിയിൽ  നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കും. കൂടാതെ വയലുകളെല്ലാം നികത്തി കൃഷി ചെയ്യാൻ കഴിയാതെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിഷമടിച്ചുവരുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടി വരുന്ന അവസ്ഥ വന്നിരിക്കുകയാണ്. ഇത് പോലുള്ള പ്രകൃതിക്ക് നാശം സംഭവിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് മൂലം പ്രളയം, കടൽക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. മരങ്ങളില്ലാത്തതിനാൽ മഴയില്ല. അതുകൊണ്ടാണ് കൊടും ചൂട് അനുഭവിക്കേണ്ടിവരുന്നത്. ഭൂമിയുടെയെല്ലാം അവകാശികൾ  ജന്തുക്കളും പക്ഷിമൃഗാദികളും വൃക്ഷങ്ങളും ചെടികളും മറ്റുമാണ്. ഈ വാക്യം നമ്മൾ ഇത്‌ വരെയും നല്ലതാണ് എന്ന് ചിന്തിച്ചിട്ടുപോലും ഇല്ല. ഭൂമിയിലൊന്നിനെയും കൊല്ലരുത് എന്ന് ബഷീർ തന്റെ 'ഭൂമിയുടെ അവകാശികൾ 'എന്ന കൃതിയിൽ പറയുന്നുണ്ട്.  അദ്ദേഹം ജനിച്ചത് വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലാണ്. ഒരു നല്ല മനുഷ്യസ്നേഹിയും പരിസ്ഥിതി സ്നേഹിയുമായിരുന്നു ബഷീർ. അദ്ദേഹത്തിന്റെ കഥയിലും കവിതയിലും എല്ലാം നാം കാണുന്നത് പ്രകൃതിയോട് ഇണങ്ങി ജീവിച്ച ഒരു പച്ചയായ മനുഷ്യനെയായിരുന്നു. 

                     

ഐശ്വര്യ.
6 B ഹൈമവതി വിലാസം യു പി സ്കൂൾ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം