"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം, രോഗപ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ഇന്ന് നാമെല്ലാവരും ഒരു മഹാവിപത്തിനെ നേരിടുകയാണ്. ഈ സമയത്ത് നാം ഏറ്റവും പ്രാധാന്യം നൽകേണ്ടത് രണ്ടു കാര്യങ്ങളിലാണ് - | |||
* പരിസരശുചിത്വവും | |||
* രോഗപ്രതിരോധവും. | |||
ഇന്നത്തെ കാലത്ത് എല്ലാവരും രോഗം വന്നതിനുശേഷം ചികിത്സിക്കാമെന്ന മനസ്ഥിതി പ്രകടിപ്പിക്കുന്നു. പകരം ആ രോഗത്തിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. രോഗപ്രതിരോധത്തിന് ഏറ്റവും ഉചിതം പരിസരശുചിത്വമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമ്പോൾത്തന്നെ നാം ആ രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമം നടത്തുകയാണ്. | |||
പ്രകൃതിയാണ് നമ്മുടെ മാതാവ്. പ്രകൃതിയോട് ചേർന്ന് ജീവിച്ചാൽ മാത്രമേ നമ്മുടെ ജീവൻ നിലനിൽക്കുകയുള്ളൂ. എന്നാൽ മനുഷ്യന്റെ വിവേക രഹിതമായ പ്രവൃത്തികൾ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്നു. അനാവശ്യമായി കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് മണ്ണിന്റെ സന്തുലിതാവസ്ഥ നാം തകരാറിലാക്കുന്നു. പ്ലാസ്റ്റിക്കും മറ്റും മണ്ണിലേക്ക് വലിച്ചെറിയുന്നതി ലൂടെ നമ്മുടെ കൃഷിയും മണ്ണും നശിക്കുന്നു. രാസവസ്തുക്കൾ ചേർന്ന പഴങ്ങളും പച്ചക്കറികളും നമുക്ക് ലഭിക്കുന്നതിലൂടെ നാം ഒരു രോഗിയായി മാറുന്നു. ഒരു രോഗത്തെയും പ്രതിരോധിക്കാൻ നമുക്ക് സാധിക്കാതെ വരുന്നു. അതിനാൽ തന്നെ കീടനാശിനികൾ ഉപയോഗിക്കാത്ത പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് ആവശ്യമാണ്. അതിനായി നമ്മുടെ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുക. അതിലൂടെ ലഭിക്കുന്ന ജൈവ പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിന് ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഏത് രോഗത്തെയും പ്രതിരോധിക്കാം. | |||
വീടും പരിസരവും ശുചിയാക്കുന്നതിനോടൊപ്പം നാമും ശുചിത്വം പാലിക്കണം. അനാവശ്യമായി വായിലും മുഖത്തും സ്പർശിക്കാതെ കൈകൾ വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പുറത്തേക്കിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കണം. ഇത്തരം ചെറുതും വലുതുമായ കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടുത്തിയാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാം. | |||
വരി 28: | വരി 28: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=ലേഖനം}} |
23:36, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസര ശുചിത്വം, രോഗപ്രതിരോധം
ഇന്നത്തെ കാലത്ത് എല്ലാവരും രോഗം വന്നതിനുശേഷം ചികിത്സിക്കാമെന്ന മനസ്ഥിതി പ്രകടിപ്പിക്കുന്നു. പകരം ആ രോഗത്തിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. രോഗപ്രതിരോധത്തിന് ഏറ്റവും ഉചിതം പരിസരശുചിത്വമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമ്പോൾത്തന്നെ നാം ആ രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമം നടത്തുകയാണ്. പ്രകൃതിയാണ് നമ്മുടെ മാതാവ്. പ്രകൃതിയോട് ചേർന്ന് ജീവിച്ചാൽ മാത്രമേ നമ്മുടെ ജീവൻ നിലനിൽക്കുകയുള്ളൂ. എന്നാൽ മനുഷ്യന്റെ വിവേക രഹിതമായ പ്രവൃത്തികൾ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്നു. അനാവശ്യമായി കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് മണ്ണിന്റെ സന്തുലിതാവസ്ഥ നാം തകരാറിലാക്കുന്നു. പ്ലാസ്റ്റിക്കും മറ്റും മണ്ണിലേക്ക് വലിച്ചെറിയുന്നതി ലൂടെ നമ്മുടെ കൃഷിയും മണ്ണും നശിക്കുന്നു. രാസവസ്തുക്കൾ ചേർന്ന പഴങ്ങളും പച്ചക്കറികളും നമുക്ക് ലഭിക്കുന്നതിലൂടെ നാം ഒരു രോഗിയായി മാറുന്നു. ഒരു രോഗത്തെയും പ്രതിരോധിക്കാൻ നമുക്ക് സാധിക്കാതെ വരുന്നു. അതിനാൽ തന്നെ കീടനാശിനികൾ ഉപയോഗിക്കാത്ത പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് ആവശ്യമാണ്. അതിനായി നമ്മുടെ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുക. അതിലൂടെ ലഭിക്കുന്ന ജൈവ പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിന് ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഏത് രോഗത്തെയും പ്രതിരോധിക്കാം. വീടും പരിസരവും ശുചിയാക്കുന്നതിനോടൊപ്പം നാമും ശുചിത്വം പാലിക്കണം. അനാവശ്യമായി വായിലും മുഖത്തും സ്പർശിക്കാതെ കൈകൾ വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പുറത്തേക്കിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കണം. ഇത്തരം ചെറുതും വലുതുമായ കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടുത്തിയാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം