"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ശുചിയാക്കാം പ്രകൃതിയെ പ്രതിരോധിയ്ക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിയാക്കാം പ്രകൃതിയെ പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
ഓരോ പ്രഭാതവും മിഴിതുറക്കുമ്പോൾ വേദനാജനകമായ വാർത്തകളാണ് നമ്മെ തേടിയെത്തുന്നത്.ഇനിയും അത് പാടില്ല.നമുക്ക് ഒന്നായി ചേർന്നുനിന്ന് പരിസ്ഥിതിയെശുചിയാക്കാം.കൊറോണയെപ്പോലുള്ള മഹാമാരികളെ തുരത്താം.ഇന്നലെയെക്കാൾ മികച്ച നാളയെ വാർത്തെടുക്കാം. | ഓരോ പ്രഭാതവും മിഴിതുറക്കുമ്പോൾ വേദനാജനകമായ വാർത്തകളാണ് നമ്മെ തേടിയെത്തുന്നത്.ഇനിയും അത് പാടില്ല.നമുക്ക് ഒന്നായി ചേർന്നുനിന്ന് പരിസ്ഥിതിയെശുചിയാക്കാം.കൊറോണയെപ്പോലുള്ള മഹാമാരികളെ തുരത്താം.ഇന്നലെയെക്കാൾ മികച്ച നാളയെ വാർത്തെടുക്കാം. | ||
പ്ലാസ്റ്റിക്കും മാലിന്യങ്ങളും കുപ്പത്തൊട്ടിയിൽ കിടക്കട്ടെ.നമുക്ക് നമ്മുടെ പ്രകൃതി ശുചിയാക്കി അവൾക്കൊരു ഹരിതകമ്പളം തുന്നി നൽകാം.ഇതിനായി നമുക്ക് പരിശ്രമിയ്ക്കാം. | പ്ലാസ്റ്റിക്കും മാലിന്യങ്ങളും കുപ്പത്തൊട്ടിയിൽ കിടക്കട്ടെ.നമുക്ക് നമ്മുടെ പ്രകൃതി ശുചിയാക്കി അവൾക്കൊരു ഹരിതകമ്പളം തുന്നി നൽകാം.ഇതിനായി നമുക്ക് പരിശ്രമിയ്ക്കാം. | ||
{{BoxBottom1 | |||
| പേര്= ഭദ്ര എ എസ്സ് | |||
| ക്ലാസ്സ്=8G | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ | |||
| സ്കൂൾ കോഡ്= 40031 | |||
| ഉപജില്ല=ചടയമംഗലം | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം | |||
| color=4 | |||
}} |
22:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിയാക്കാം പ്രകൃതിയെ പ്രതിരോധിയ്ക്കാം കൊറോണയെ
അണകെട്ടിയും അതിർത്തിതിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടുവർഷം മുൻപ് പ്രളയമെത്തിയത്.ഒന്നിരിട്ടി വെളുക്കുന്ന നേരം കൊണ്ട് നാംകെട്ടിപ്പൊക്കിയപലതും അതിൽ കടപുഴകി.ഇപ്പോഴിതാ കണ്ണുതുറക്കുന്നനേരത്തിൽ നമ്മുടെ നാട്ടിലൊരു മഹാമാരി പടർന്നുപിടിയ്ക്കുന്നു. വ്യക്തി ശുചത്വം പരിസരശുചിത്വം ഭക്ഷണ ശുചിത്വം തുടങ്ങിയവയെല്ലാംചെയ്താൽ മാത്രമേ നാം ഇതിൽ നിന്നും മുക്തരാവുകയുള്ളൂ.നമ്മുടെ പരിസ്ഥിതിയെ നശിപ്പിയ്ക്കുന്നത് പ്ലാസ്റ്റിക്ക് ആണ്.പരിസ്ഥിതിയും പ്ലാസ്റ്റക്കും തമ്മിൽ ഒരു ബന്ധമുണ്ട്.അതായത് പ്ലാസ്റ്റക്കിന്റെ ഉപയോഗം കൂടുമ്പോൾ പരിസ്ഥിതി നശിയ്ക്കുന്നു.ഇന്ന് നിത്യജീവിതത്തിൽ ണനുഷ്യ് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായിക്കഴിഞ്ഞു പ്ലാസ്റ്റിക്ക്.പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം പരിസ്ഥിതിയെ നശിപ്പിയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 1862ൽ ശ്രീ അലക്സാണ്ടർ പെർക്ക് എന്ന മഹാനാണ് പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചത്. ഏതുരൂപത്തിലും മാറാവുന്നത് എന്നർത്ഥംവരുന്ന പ്ലാസ്ടിക്കോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പ്ലാസ്റ്റിക്ക് എന്ന വാക്കുണ്ടായത്.ലോകത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.നമ്മൾ പാക്കിംങ്ങിനു വേണ്ടിയാണ് പ്ലാസ്റ്റിക്കിന്റെ 52 % വും ഉപയോഗിയ്ക്കുന്നത്.പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ എന്ന വാതകം കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി സംഘടനയായ UNEP(United Nations Environment Programme)1972 ൽ നിലവിൽവന്നു.ഇതിന്റെ ആദ്യസമ്മേളനം 1972 ജൂൺ5 ന് സ്റ്റോക്ക് ഹോമിൽ നടന്നു.അന്നുമുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവാണ് ശ്രീ M മിശ്ര.1986 ൽ ഇന്ത്യയിലും പരിസ്ഥിതി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നു. എന്നാൽ ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനു പകരം പരിസര മലിനീകരണമാണ് കൂടുതൽ.ഇതിൽ പ്രധാനം പ്ലാസ്റ്റിക്കിന്റഎ അമിത ഉപയോഗമാണ്.ജൈവമാലിന്യത്തേക്കാൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെയാണ് എവിടെ നോക്കിയാലും നമുക്ക് കാണാൻ സാധിയ്ക്കുന്നത്.ഇതിൽനിന്നും "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെവാസം സാധ്യമോ മലിനമായ ജലാശയം അതി മലിനമായരു ഭൂമിയും" എന്ന ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രന്റെ വരികൾ എത്ര അർത്ഥവത്താണ് എന്ന് മനസ്സിലാക്കാൻ സാധിയ്ക്കുന്നു. പ്ലാസ്റ്റിക്ക് മാത്രമാണോ പരിസ്ഥിതിയെനശിപ്പിയ്ക്കുന്നത് എന്ന ചോദ്യത്തിന് അല്ല എന്നതാണ് ഉത്തരം.എങ്കിലും പ്ലാസ്റ്റിക്കിന് വലിയ പങ്കാണ് ഇക്കാര്യത്തിൽ.അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിന് പകരം മറ്റ് വസ്തുക്കൾ ഉപയോഗിയ്ക്കുക,ഉപയോഗം കുറയ്ക്കുക,പുനരുപയോഗം നടത്തുക തുടങ്ങിയ തത്വങ്ങൾ നമുക്ക് ശീലിയ്ക്കാം. പ്രകൃതി സ്നേഹം ഒരു സംസ്കാരമായി എന്നും നിലനിൽക്കേണ്ട ഒന്നാണ്.പ്രാചീനകാലം മുതലേ മനുഷ്യനുംപ്രകൃതിയുമായി ആത്മബന്ധംപുലർത്തിയിരുന്നു.വിശ്വ മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ദുഷ്യന്തന്റേയും ശകുന്തളയുടേയും പ്രണയകഥ മാത്രമല്ല.പ്രകൃതി സ്നേഹികളായ ചില മനുഷ്യരുടെ ജീവത സമർപ്പണം കൂടിയാണ്. കാളിദാസൻ കവി മാത്രമല്ല. നമ്മുടെസാഹിത്യനായകൻമാരുടെ കൃതികളിലെല്ലാം മലരണിക്കാടുകളും,തുഷാരകണങ്ങളാൽ അലുക്കിട്ട പ്രഭാതവും ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന തീരവും,ചെമ്പുപാളിയെപ്പോലെ ശോഭിയ്ക്കുന്ന ആകാശവും നിറഞ്ഞുനിൽക്കുന്നു.എന്നാൽ ഇന്നോ?കുന്നുകൾ ഇടിച്ചുനിരപ്പാക്കിയതും, മോടിയിൽ കുമ്മായമിട്ട ഫ്ലാറ്റുകളുമാണ്.ഇങ്ങനെയായതുകൊണ്ടാണ് നമ്മുടെ ഭൂമിയെ പ്രളയവും കൊറോണയും വിഴുങ്ങുന്നത്. ഓരോ പ്രഭാതവും മിഴിതുറക്കുമ്പോൾ വേദനാജനകമായ വാർത്തകളാണ് നമ്മെ തേടിയെത്തുന്നത്.ഇനിയും അത് പാടില്ല.നമുക്ക് ഒന്നായി ചേർന്നുനിന്ന് പരിസ്ഥിതിയെശുചിയാക്കാം.കൊറോണയെപ്പോലുള്ള മഹാമാരികളെ തുരത്താം.ഇന്നലെയെക്കാൾ മികച്ച നാളയെ വാർത്തെടുക്കാം. പ്ലാസ്റ്റിക്കും മാലിന്യങ്ങളും കുപ്പത്തൊട്ടിയിൽ കിടക്കട്ടെ.നമുക്ക് നമ്മുടെ പ്രകൃതി ശുചിയാക്കി അവൾക്കൊരു ഹരിതകമ്പളം തുന്നി നൽകാം.ഇതിനായി നമുക്ക് പരിശ്രമിയ്ക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ