"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/സ്നേഹവും ഐക്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സ്നേഹവും ഐക്യവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
21:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്നേഹവും ഐക്യവും
ഒരിക്കൽ ഗീർ എന്ന വനത്തിൽ കുക്കു എന്ന ഒരു മുയലുണ്ടായിരുന്നു. ഒരിക്കൽ തൊട്ടടുത്തുള്ള വനത്തിൽ നിന്നും ഒരു കടുവ കുക്കുവിനെ പിടികൂടി. അപ്പോൾ അതാ വരുന്നു കുക്കുവിന്റെ കാട്ടിലെ ഒരു കടുവ. രണ്ട് കടുവകളും തമ്മിൽ കുക്കുവിന് വേണ്ടി തർക്കമായി. വഴക്ക് കേട്ട് ആ കാട്ടിലെ മറ്റ് മൃഗങ്ങളും അവിടെ എത്തി. വഴക്ക് മൂത്ത് അടിയായി. അപ്പോഴും കുക്കു കടുവയുടെ കൈയ്യിൽ തന്നെ ഇരിക്കുകയാണ്. അപ്പോൾ ആ വനത്തിലെ രാജാവ് അവിടെ എത്തി.അവരോട് കാര്യം തിരക്കി.എന്നിട്ട് തന്റെ ഭൃത്യനെ അയച്ച് മറ്റേ കാട്ടിലെ സിംഹത്തെ വരുത്തി.രണ്ട് രാജാക്കൻമാർക്കും കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലായി. ഗീർവനത്തിലെ രാജാവ് പറഞ്ഞു ഈ മുയലിനെ രണ്ടായി ഭാഗിച്ച് രണ്ടുപേർക്കായി നല്കാം. സമ്മതമാണ് രണ്ടു കടുവകളും ഒരേ സ്വരത്തിൽ പറഞ്ഞു. അതു കേട്ടു നിന്ന കുക്കു മുയലിന്റെ അമ്മ ഓടി വന്ന് പറഞ്ഞു. അരുത്, രാജൻ എന്റെ മകനെ കൊല്ലരുത്. എനിക്ക് വേറെ ആരുമില്ല. എനിക്ക് സുഖമില്ലാത്തതിനാൽ എനിക്ക് മരുന്നെടുക്കാനാണ് എന്റെ മകൻ ഇവിടേക്ക് വന്നത്. അവനെ കൊല്ലരുത്. അവന് പകരം എന്നെ അവർക്ക് കൊടുക്കൂ. എന്റെ കുഞ്ഞിനെ കൊല്ലുന്നത് എനിക്ക് കാണാൻ വയ്യ. ഇതു കേട്ട ടിങ്കു മാൻ പറഞ്ഞു. അവരെ രണ്ടു പേരേയും കൊല്ലണ്ട. പകരം എന്നെ കൊന്നോളൂ. ഇത് കേട്ട കുരങ്ങൻ പറഞ്ഞു. അവരെ കൊല്ലേണ്ട പകരം എന്നെ കൊന്ന് അവർക്ക് നല്കൂ. ഉടനേ, കാട്ടിലെ എല്ലാ മൃഗങ്ങളും അവരെ കൊല്ലാൻ സമ്മതം അറിയിച്ചു.ഇത് കേട്ടഅപ്പുറത്തെ കാട്ടിലെ കടുവ പറഞ്ഞു. വേണ്ട, എനിക്ക് ഈ മുയലിനെ വേണ്ട. ഇവരുടെ സ്നേഹവും ഐക്യവും കാണുമ്പോൾ എനിക്ക് വിഷമം വരുന്നു. ഞാൻ ഇനി ഈ കാട്ടിൽ വന്ന് ആരെയും ഉപദ്രവിക്കില്ല. ഇതു കേട്ട രാജാവ് പറഞ്ഞു. ഇനി നമ്മൾ കൂട്ടുകാരാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ