"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
21:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്-19
കൊറോണ എന്ന മഹാമാരിയിലൂടെ ആണ് ഞാൻ ആദ്യമായി ലോക്ക്ഡൗൺ നേരിട്ട് അനുഭവിക്കുന്നത്. മുതിർന്ന ആൾക്കാർ പറയുന്നത് കോവിഡ് 19 എന്ന വൈറസ് വന്നതുമൂലം മനുഷ്യന് ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല. എല്ലാവരും മനുഷ്യർ മാത്രം. അത്രത്തോളം ചിന്തിക്കാനുള്ള പ്രായം ആകാത്തതിനാൽ അതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. പക്ഷേ ഒന്നുമാത്രം എനിക്ക് മനസ്സിലായി. ഇന്ന് ഭൂമിയിൽ എല്ലാവരും തുല്യരാണ്. അതിന് കോവിഡ് എന്ന വൈറസിനായി. കോവിഡ് എന്ന വൈറസ് കൊണ്ട് ലോകനാശം ആണെങ്കിലും എനിക്ക് പല ഗുണപാഠങ്ങളും ലഭിച്ചു. കൊറോണ കാലം എന്നെ വല്ലാതെ ബോറടിപ്പിച്ചു. സാധാരണ ചെയ്യുന്നത് പോലെ അമ്മയുടെ ഫോണിൽ പബ്ജിയും ഫ്രീഫയറും കളിച്ചു. എന്നിട്ടും സമയം നീങ്ങാത്തതിനാൽ ബോറടി മാറ്റാൻ പല വഴികളും തേടി. ഒന്നും പ്രയോജനപ്പെട്ടില്ല. അവസാനം ഞാനും അപ്പൂപ്പനും കൃഷി ചെയ്യാൻ തീരുമാനിച്ചു. ഞങ്ങൾ പറമ്പിലേക്ക് ഇറങ്ങി. 50 മൂടിൽ കൂടുതൽ ചീനി നട്ടു. കുറച്ച് സ്ഥലത്ത് ചീര, പയർ, വെണ്ട, വഴുതന, മുളക്, എന്നിവയും നട്ടു. ഞങ്ങൾ കൂട്ടുകാർ ചേർന്ന് പലതരം കളികളിൽ ഏർപ്പെട്ടു. ചൂണ്ടയിട്ടു മീൻ പിടിച്ചു. ഞങ്ങൾ വഴക്കിട്ട് പിണങ്ങുകയും അതിനേക്കാൾ വേഗത്തിൽ ഇണങ്ങുകയും ചെയ്തു. ഇതൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു. കുഞ്ഞുവാവയെ കളിപ്പിച്ചും എടുത്തു കൊണ്ട് നടന്നും സമയം ചെലവഴിച്ചു. ക്ലാസിലെ കൂട്ടുകാരെയും ടീച്ചർമാരെയും വിളിച്ച് വിശേഷങ്ങൾ തിരക്കി. വിഷുക്കണി കണ്ടു തൊഴുതു. എല്ലാവരുടെയും ആരോഗ്യത്തിനായുള്ള പ്രാർത്ഥനയോടെ... ആശിർവാദ്. എസ്. ആർ 8 E
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം