"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ഒരു പുസ്തകത്തിന്റെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= കഥ}} |
20:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു പുസ്തകത്തിന്റെ വിലാപം...
ജനാലയുടെ ചില്ലുപാളിയിലൂടെ അർക്ക രശ്മികൾ മുറിയിലേക്ക് ചാഞ്ഞു വന്നു. മേശപ്പുറത്തെ സ്ഫടിക പാത്രത്തിൽ തട്ടി അത് മുറിയിൽ എങ്ങും പ്രകാശം പരത്തി. ഞാൻ ഞെട്ടി ഉണർന്നു... നേരം ഇത്രയും ആയോ... ഇതിനുള്ളിൽ ഇരിക്കുമ്പോൾ ഒന്നും അറിയുന്നില്ല. ഇനിയുള്ള കാലമെല്ലാം ഈ പുസ്തകസഞ്ചിക്കുള്ളിൽ തന്നെ ഇരിക്കാനാണോ ദൈവമേ, എന്റെ വിധി... സഞ്ചിയുടെ അറകൾ ഒന്നും പൂട്ടിടാതെ വച്ചതുകൊണ്ട് ഇത്രയെങ്കിലും കാണുവാനും കേൾക്കുവാനും സാധിക്കുന്നു. ഒന്നും ചെയ്യാനില്ലാതെ ഈ ബാഗിനുള്ളിൽ വെറുതെ ഇരിപ്പാണെങ്കിലും സമാധാനമായി ഒന്നുറങ്ങാൻ സാധിക്കുന്നില്ല. കൂട്ടിയും കുറച്ചും ഗുണിച്ചും വരച്ചുമെല്ലാം ഇവിടുത്തെ കുട്ടിയോടൊപ്പം എന്നും തിരക്കിലായിരുന്നു ഞാൻ.പക്ഷേ ഇപ്പോൾ യാതൊന്നും ചെയ്യാനില്ലാതെ ഈ പുസ്തകസഞ്ചിക്കുള്ളിൽ....എന്നോടൊപ്പം രസതന്ത്രവും ഊർജ്ജതന്ത്രവും ഉണ്ടെന്നുള്ളതാണ് ആകെയുള്ള ഒരാശ്വാസം. ഇല്ലെങ്കിൽ ഇതിനുള്ളിൽ ഇരുന്ന് വീർപ്പുമുട്ടി മരിച്ചുപോയേനെ ഞാൻ .... മേശപ്പുറത്തേക്ക് ഞാനൊന്ന് എത്തിനോക്കി. വിജയശ്രീലാളിതരായി കുറച്ചു പേർ .... മാതൃഭാഷയും,ലോക ഭാഷയും, രാഷ്ട്രഭാഷയുമെല്ലാം നിറപുഞ്ചിരി തൂകുന്നു.. കൂടെ സാമൂഹ്യശാസ്ത്രവും ജീവശാസ്ത്രവും... തങ്ങളുടെ ജോലി പൂർത്തിയാക്കിയ സംതൃപ്തി അവരുടെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാം. അതിന്റെ തെല്ലൊരഹങ്കാരം അവരുടെ ചിരിയിൽ ഇല്ലേ എന്നൊരു സംശയം..അവരെ പറഞ്ഞിട്ട് കാര്യമില്ല.ഞങ്ങൾമാത്രമാണ് ഹതഭാഗ്യർ... നീണ്ട പന്ത്രണ്ടു വർഷക്കാലം അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് അക്ഷര വെളിച്ചമേറി ശാസ്ത്രസത്യങ്ങളും ചരിത്രവസ്തുതകളും മനസ്സിലാക്കി മൂല്യബോധമുള്ള വ്യക്തിത്വങ്ങളായി പുറത്തിറങ്ങുന്നതിന്റെ പൂർത്തീകരണം.. എസ്.എസ്.എൽ.സി പരീക്ഷ... ഈ ഒരു വർഷക്കാലം അതിനായി ഞങ്ങൾ അവരെ ഒരുക്കുകയായിരുന്നു. ഞങ്ങളുടെ ഹൃദയത്തോട് ചേർത്ത് വെച്ച പുത്തനറിവുകൾ.. മുന്നറിവുകളുടെ ചില കൂട്ടിച്ചേർക്കലുകൾ.. പരീക്ഷണ നിരീക്ഷണ ങ്ങൾ....ഇവയെല്ലാം എത്രമാത്രം സന്തോഷത്തോടും ആത്മാർത്ഥതയോടും കൂടിയാണ് ഞങ്ങൾ ആ കുഞ്ഞു മനസ്സുകളിലേക്ക് പകർന്നു നൽകിയത്.അവരും അവയെല്ലാം നെഞ്ചോടുചേർത്തു.എത്ര രസമായിട്ടാണ് കുട്ടികൾ പരീക്ഷയ്ക്ക് ഒരുങ്ങിക്കൊണ്ടിരുന്നത്. കൃത്യമായ ഇടവേളകളിൽ, സമയം ക്രമീകരിച്ച് ഞങ്ങളുടെ താളുകളിലൂടെ അവർ പാറിനടന്നു... എല്ലാം സ്വായത്തമാക്കണമെന്ന കൊതിയോടെ..സ്വായത്തമാക്കിയതെല്ലാം ഉത്തരക്കടലാസുകളിൽ പകർത്തണമെന്ന വാശിയോടെ.. പക്ഷേ ഫിനിഷിംഗ് പോയിൻറ് എത്തുന്നതിനു മുൻപ്... 'ഒരു ലോക്ഡൗൺ' -- 'അടച്ചിടൽ'....എല്ലാം തകിടം മറിച്ചു. ആദ്യദിനങ്ങളിൽ എന്റെ കുട്ടി കുറെ നേരമെല്ലാം എന്റെ അടുത്തുവന്നു. പിന്നെ, പിന്നെ വല്ലപ്പോഴുമായി വരവ്...ഇപ്പോൾ ഞാൻ മിക്കവാറും ഈ സഞ്ചിക്കുളളിൽ തന്നെ .. കുട്ടികളെയും പറഞ്ഞിട്ട് കാര്യമില്ല. ഇനി എപ്പോഴാണെന്നോ,എന്നാണെന്നോ ഒരു നിശ്ചയവുമില്ല. സഞ്ചരിച്ച വഴികളിലൂടെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നത് പുതുതലമുറയ്ക്ക് മടുപ്പുളവാക്കുന്ന കാര്യമാണെന്ന് തോന്നുന്നു. ഞങ്ങളെ മാറ്റിവച്ചത് അതുകൊണ്ടായിരിക്കാം.. പക്ഷേ കുഞ്ഞുങ്ങളെ....... ഞങ്ങൾ പാഠപുസ്തകങ്ങളെ കൂടാതെ നിങ്ങളുടെ പുസ്തക ഷെൽഫിൽ ധാരാളംപുസ്തകങ്ങളുണ്ടല്ലോ,നിങ്ങളെയും പ്രതീക്ഷിച്ചുകൊണ്ട് .എനിക്കറിയാം.. അവർക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. കഥകളും, കവിതകളും, നോവലുകളും,ആത്മകഥയും,ജീവചരിത്രവുമൊക്കെ നിരന്നിരിക്കുന്നു.. നിങ്ങൾക്ക് അവരുമായി ചങ്ങാത്തം കൂടാൻ പാടില്ലേ? അവരുടെ താളുകളിലൂടെ സഞ്ചരിക്കാൻ പാടില്ലേ?എന്തു രസമാണ് അവരെയെല്ലാം വായിക്കാൻ...എന്തെല്ലാം തരത്തിലുള്ള അനുഭവങ്ങളാണ് നിങ്ങൾക്ക് പറഞ്ഞു തരാൻ അവർ കരുതി വെച്ചിട്ടുള്ളത്.. അക്ഷരശുദ്ധിയും ഭാഷാശുദ്ധിയുമെല്ലാം വായനയിലൂടെ മാത്രമേ നിങ്ങൾക്ക് സ്വന്തമാക്കാനാകൂ. ഈ 'അടച്ചിടൽ' അവസാനിക്കുവാൻ ഇനിയും ദിനങ്ങൾ ഏറെ.. ടെലിവിഷനും മൊബൈലും എല്ലാം ഉപയോഗിച്ച് നിങ്ങളുടെ കണ്ണിന് കണ്ണട അലങ്കാരമാക്കാൻ ശ്രമിക്കാതെ പുസ്തകത്താളുകളിലൂടെ ഒന്ന് യാത്ര ചെയ്തുനോക്കൂ.. ഷെൽഫിൽ അടുക്കി ശ്വാസംമുട്ടി ഇരിക്കുന്ന പുസ്തകചങ്ങാതികൾക്ക് ഒരു മോചനവും ലഭിക്കും, നിങ്ങൾക്ക് നല്ലൊരു വിനോദവും... അക്കൂട്ടത്തിൽ നിങ്ങൾ, ഞങ്ങൾ പാഠപുസ്തകങ്ങളെ മറന്നു കളയല്ലേ.... ദിവസവും ഞങ്ങൾക്ക് വേണ്ടിയും കുറച്ചു സമയം തരണം കേട്ടോ.. എങ്കിൽ മാത്രമേ നന്നായി ഒരുങ്ങി പരീക്ഷ എഴുതുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. അങ്ങനെ ഒരു 'ലോക്ഡൗൺ കാലം', ഒരു മഹാമാരി..... ഇരുണ്ട രാത്രിക്ക്ശേഷം തെളിഞ്ഞ ഒരു പകൽ വരുമല്ലോ.. എല്ലാം പഴയതുപോലെയാകും.. കുട്ടികൾ വീണ്ടും ഞങ്ങൾ പാഠപുസ്തകങ്ങളിലേക്ക് മടങ്ങിവരും.. കൊതിയോടെ.. ആശയോടെ.. ഞാൻ കാത്തിരിക്കുന്നു.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ