"ഗവ. എച്ച്.എസ്. ഇടക്കൊച്ചി/അക്ഷരവൃക്ഷം/ മാലാഖക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാലാഖക്കൂട്ടം | color=4 }}പച്ച വിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name= Anilkb| തരം= കഥ}} |
20:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാലാഖക്കൂട്ടം പച്ച വിരിച്ച പുൽപ്പാടങ്ങൾക്കപ്പുറം വിജനമായ വീഥിയിൽ പൂമ്പാറ്റകൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.എത്ര സുന്ദരമായ കാഴ്ച്ച. എന്നാലും മനസ്സിലെവിടെയോ അകാരണമായി ഒരു വിങ്ങൽ.എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നെന്ന ഒരു തോന്നൽ..വഴിയിലെങ്ങും ആരും തന്നെയില്ല.. ഇന്ന് ആർക്കും ജോലിക്കൊന്നും പോകണ്ടേ? ഓരോന്നാലോചിച്ച് മുന്നോട്ടു നടന്നു. എതിരേ വരുന്നുണ്ട് അടുത്ത വീട്ടിലെ വല്യമ്മ.
"മോളിന്ന് വൈകിയല്ലോ ബസ് ഇപ്പോ പോയതേ ഉള്ളു!" വല്യമ്മയുടെ വാക്കുകൾ എന്നെ ആലോചനയിൽ നിന്നുണർത്തി. ഈശ്വരാ ഇന്നും വൈകിയതു തന്നെ…. ഭാഗ്യം.. അതാ കാറുമായി പരിചയമുള്ള ആ ചേട്ടൻ വരുന്നു. ഓഫീസിനടുത്തെ സ്റ്റാൻറിലെ ചേട്ടനാ. പലപ്പോഴും ഞങ്ങൾക്ക് ലിഫ്റ്റ് തരാറുണ്ട്.. "മോളേ കയറിക്കോ .. ഞാൻ ഓഫീസിൽ വിടാം .. നല്ലൊരു ട്രിപ്പ് കഴിഞ്ഞു വരുന്ന വഴിയാ." "വലിയ ഉപകാരം ചേട്ടാ.. ഇന്ന് വൈകുമെന്നോർത്ത് വരുകയായിരുന്നു .. ബസ് കിട്ടിയില്ല." "രണ്ടു ദിവസമായി ഇറ്റലിന്ന് വന്ന ഒരു കുടുംബത്തിൻറെ ഓട്ടമായിരുന്നു .നല്ല കാശ് കിട്ടി. അതും കഴിഞ്ഞ് വരുന്ന വഴിയാ.. ഇനി ഉച്ചകഴിഞ്ഞും ഓട്ടം പറഞ്ഞിട്ടുണ്ട്. " ചേട്ടൻ നല്ല സന്തോഷത്തിൽ പറഞ്ഞു കൊണ്ടിരുന്നു.. ഓഫീസെത്തി ഇറങ്ങുമ്പോൾ നന്ദി പറയാൻ മറന്നില്ല.. "മോള് ഒരാള് മാത്രമാണ് ഇറങ്ങിപ്പോകുമ്പോൾ നന്ദി ചേട്ടാ എന്നു പറയുന്നത് .. അതു കേൾക്കാനൊരു സുഖമാ.. " നിറഞ്ഞ ചിരിയോടെ ഓഫീസിലേക്ക് …. ഒരാഴ്ച കഴിഞ്ഞിരിക്കുന്നു .. വീട്ടിലേക്ക് കുറച്ചു പേർ വന്നു. ഒരു പാട് ചോദ്യങ്ങൾ ചോദിച്ചു.. എനിക്കൊന്നും മനസിലായില്ല. ഒടുവിൽ കഴിഞ്ഞയാഴ്ച്ച കുട്ടി കയറിയ കാറിൻറെ ഡ്രൈവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്നും നിങ്ങൾ എല്ലാവരും കുറച്ചു ദിവസത്തേക്ക് നിരീക്ഷണത്തിൽ നിൽക്കണമെന്നും അവർ പറഞ്ഞത് നെഞ്ചിലേക്ക് ഒരു തീക്കാറ്റൂതിയ നീറ്റലോടെയാണ് കേട്ടത്. അവർ ഇറങ്ങിയതേയുള്ളൂ.. അപ്പോഴേക്കും തുടങ്ങി അമർഷത്തോടെയുള്ള ഓരോരുത്തരുടെ നോട്ടം.!ഈശ്വരാ.. ഞാനെന്ന് തെറ്റ് ചെയ്തിട്ടാണ് എന്നോടിങ്ങനെ! വീട്ടുകാരുടെ മുന്നിലും തെറ്റുകാരിയായത് പോലെ... ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു. ... എനിക്കും എന്നോട് ഇടപഴകിയവർക്കും ഒക്കെ രോഗം കിട്ടുമോ .. മരണഭീതിയും കുറ്റബോധവും എന്നെ പിടിച്ചുലച്ചു. ചെറിയ പനിയും തൊണ്ടവേദനയുമായിരുന്നു തുടക്കം. അന്ന് വീട്ടിൽ വന്നവർ തന്ന നമ്പറിലേക്ക് വിളിച്ചു.. അവർ ആംബുലൻസുമായി വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നീണ്ട ടെസ്റ്റുകൾ ... ഒടുവിൽ ഫലം എത്തി. കൊവിഡ് 19 പോസിറ്റീവ്. എന്നാൽ ഇവിടെയുള്ള ഓരോ കണ്ണുകളും സ്നേഹത്തോടെയല്ലാതെ ഭയത്തോടെ യോ വെറുപ്പോടെയോ നോക്കുന്നില്ല. അസുഖം ഉണ്ടെന്നറിയുന്നതിനു മുൻപ് പോലും വീട്ടിലുള്ളവരും അയൽക്കാരും ആരും എന്നെ മനസിലാക്കിയില്ല.. എന്നാൽ ഇവർ ... ഇനിയൊന്നും പേടിക്കാനില്ല.ഞാൻ സുരക്ഷിതമായ കൈകളിലാണ് .. തെല്ലൊരാശ്വാസം തോന്നി. പട്ടാളക്കാരെപ്പോലെ സ്വന്തം ജീവൻ പോലും മറന്നാണ് ഇവിടെ ഓരോ ആശുപത്രി സ്റ്റാഫും രോഗികളെ കരുതുന്നത്. സ്വന്തം സുഖത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാനും മടിക്കാത്ത ഈ കാലത്ത് ഇങ്ങനെയുമുണ്ട് മനുഷ്യർ.ഇവരാണ് നമ്മുടെ നാടിനെ ദൈവത്തിൻറെ സ്വന്തം നാടാക്കുന്നത്. അവർ വാഴ്ത്തപ്പെടട്ടെ… (കഴിഞ്ഞ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളായിരുന്നു താരമെങ്കിൽ ഈ കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരും പൊലീസുമാണ് താരങ്ങൾ.."
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം. ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം. ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം. ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം. ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ