"പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ മറക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ മറക്കരുത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= അശ്ഫാന.എ൯.എം
| പേര്= അശ്ഫാന.എ൯.എം
| ക്ലാസ്സ്=    6B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    6 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  പട്ടുവം യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പട്ടുവം യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13763
| സ്കൂൾ കോഡ്= 13763
| ഉപജില്ല= തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

18:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ മറക്കരുത്

           ദൈവം നൽകിയ വരദാനമാണ് പരിസ്ഥിതി. മനുഷ്യന് മാത്രമല്ല മറ്റ് ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ജീവജാലങ്ങൾക്കുംജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാ൯ അനിവാര്യമായ ഒരു സംവിധാനമാണ് പരിസ്ഥിതി എന്നിരിക്കെ നമ്മുടെ ചെയ്തികൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നത് പുനർചിന്തനംനടത്തേണ്ട അനിവാര്യ ഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നമ്മുടെ സമൂഹം വർത്തമാനകാല സാഹചര്യത്തിൽഏറ്റവുംകൂടുതലായിചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം തന്നെയാണ്പരിസ്ഥിതിയും അതിൻെറ സംരക്ഷണവുമെല്ലാം. മനുഷ്യരായ നമുക്കുംഭൂമിയിലുള്ള സകല ജീവജാലങ്ങൾക്കുമെല്ലാം ജീവിക്കാൻ അനുയോജ്യമായ നിലയിലാണ് പരിസ്ഥിതിയെ സംവിധാച്ചിരിക്കുന്നത്.
                          
                  പ്രധാനമായും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് വനങ്ങളാണ്. അതുപോലെ തന്നെ പർവ്വതങ്ങളും കുന്നുകളും ജലാശയങ്ങളുമെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കുന്നു.അതുകൊണ്ട് തന്നെ ഇവയൊക്ക നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. പക്ഷേ പരിസ്ഥിതിയെ മറന്നുകൊണ്ട് ചില ആളുകൾ നടത്തുന്ന പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാ൯ നമുക്കാവണം. വനങ്ങളെ വെട്ടിമാറ്റിയും മരങ്ങളെ നശിപ്പിച്ചും കുന്നുകളെ ഇടിച്ചുനിരത്തിയും നഗരവൽക്കരണം നടത്തുമ്പോൾ അത് നമുക്കും നമ്മുടെ പരിസ്ഥിതിക്കുമാണ് ദോഷം ചെയ്യുന്നത്. അത് കൊണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ നാം ഒരിക്കലും ഭാഗവാക്കാകരുത്. ഇതു പോലെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങൾ ചെയ്താൽ നമ്മുടെ കാലാവസ്ഥയ്ക്ക് മാറ്റം സംഭവിക്കും. കാരണം കാലാവസ്ഥയെ നിയന്ത്രിക്കുന്നത് പശ്ചിമഘട്ടമാണ്. പശ്ചിമഘട്ടം തകർന്നാൽ കാലാവസ്ഥയ്ക്ക് വ്യതിയാനം സംഭവിക്കും. പരിസ്ഥിതിക്ക് ദോഷം ചെയ്തതാണ് കാലാവസ്ഥയ്ക്ക് വ്യതിയാനം സംഭവിക്കാ൯ കാരണം. അത് കൊണ്ട് തന്നെ പരിസ്ഥിതിയെ നാം സംരക്ഷിച്ചേ മതിയാവൂ. പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്താൽ പ്രകൃതിവിഭവങ്ങൾ ഇല്ലാതാകും. അത് പോലെ തന്നെ പ്രകൃതിസമ്പത്തതിൻെറ വിളനിലമായ സമുദ്രത്തെ സംരക്ഷിക്കാ൯ നമുക്ക് സാധിക്കണം.അവിടെ മാലിന്യം നിക്ഷേപിച്ച്കൊണ്ട് പരിസ്ഥിതി മലിനമാക്കാ൯ പാടില്ല. ഫാക്ടറികളിൽ നിന്നും മറ്റുമുള്ളപുകകളും മലിനജലങ്ങളും പരിസ്ഥിതിയെ മലിനമാക്കുന്നു.നമുക്ക് വേണ്ടത് ശുചിത്വമുള്ള പരിസ്ഥിതിയാണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രകൃതിയിലെ ഓരോ സംവിധാനവും മനുഷ്യന് വേണ്ടിയും മറ്റ് ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്ന വസ്തുത മനസ്സിലാക്കി കൊണ്ട് നമുക്ക് ഒരുമിച്ച് മുന്നേറാം.....
 

അശ്ഫാന.എ൯.എം
6 ബി പട്ടുവം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം