"എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    പ്രതിരോധം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
      ഫ്ലാറ്റിലെ ജനൽപാളികൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യരഷ്മികൾ തെല്ലൊരു ദേഷ്യത്തോടെ വകഞ്ഞ്മാറ്റിക്കൊണ്ട് വിക്കി ചാടിയെണീറ്റു......
                പ്രഭാതകൃത്യങ്ങൾക്ക് ശേഷം പതിവുപോലെ അവൻ തൻറെ ഐപാഡ് തുറന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ അവരുടെ കോൾ വന്നു. അവൻറെ കൂട്ടുകാരാണത്. അതേ ഫ്ലാറ്റിൽ ഒരുമിച്ച്  താമസിക്കുന്നവർ.കൊറോണാകാലം ആയതിനാൽ തമ്മിൽ കാണാനുള്ള ഏക അവസരം ഈ വീഡിയോകോൾ മാത്രമാണ്.“എന്തൊരു കഷ്ടമാണ്!, വെക്കേഷൻ ആയിട്ട് പോലും കളിക്കാൻ പൊയ്ക്കൂട എന്ൻ പറയാൻ”. കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് കടിച്ചുകൊണ്ട് ജോക്കു പരാതിപ്പെട്ടു. ;“എടാ തടിയാ, പുറത്തിറങ്ങിയാലേ, നിന്നെ പൊലീസ് ഓട്ടിക്കും.”വീണ അവനെ കളിയാക്കി. കൂട്ടത്തിൽ കുറച്ചു കാര്യപ്രാപ്തിയും അറിവുമുള്ള വിക്കി അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി; “ജൊക്കൂ, നീ ഇമ്മ്യൂണിറ്റിയെക്കുറിച്ചു പഠിച്ചിട്ടില്ലേ?, നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന കീടാണുക്കളെ രക്തകോശങ്ങൾ വളഞ്ഞിട്ടു പിടിക്കുന്നതും ,കൊല്ലുന്നതും ഒക്കെ?,എന്നാൽ പരിചയമില്ലാത്ത ഒരാൾ പെട്ടെന്ന് കയറി വന്നാൽ അവരെന്തു ചെയ്യും?,” അവസാനത്തെ വാചകം മാത്രം അവന് പിടികിട്ടിയില്ല. “പുതിയ ആളോ? ,അതാരാ?” “എടാ, നമുക്കെല്ലാവർക്കും സ്വന്തമായി ഒരു ഡിഫെൻസ് സിസ്റ്റം ഉണ്ട്.ഇല്ലേ? ആ സിസ്റ്റമാണ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന കീടാണുക്കളെ നശിപ്പിക്കുന്നത്. അതുമല്ലെങ്കിൽ നമ്മൾ ആശുപത്രിയിൽ പോയി മരുന്ന് കഴിച്ചോ,വാക്സിൻ എടുത്തോ അതിനെ നശിപ്പിക്കും , ഈ കൊറോണ എന്ന വയറസിന് വാക്സിനുമില്ല.. പിന്നേ...” “ഓ,മതിയെഡാ നിൻറെ ബയോളജി ക്ലാസ്” പറഞ്ഞു തീർകും മുൻപേ ജോക്കു ഇടയിൽ കയറി പറഞ്ഞു. “അതിരിക്കട്ടെ നിൻറെ ഫ്രീക്കി അമ്മൂമ്മ എവിടെ” ജോക്കു വിക്കിയോട് ചോദിച്ചു. അപ്പോൾ വീണ: “ഫ്രീകി അമ്മൂമ്മയ്യോ, അതെന്താടാ നീ അങ്ങനെ പറഞ്ഞേ?” “നീയറിഞ്ഞില്ലേ ഇവൻറെ അമ്മൂമ്മക്ക് ഇപ്പോ സ്വന്തമായി ഒരു സ്മാർട്ട് ഫോണുണ്ട്.  എനിക്ക് ഇന്നലെ ഫേസ്ബുക്കിൽ  ഫ്രെൻഡ് റിക്വെസ്റ്റ് കിട്ടി! .......”അവൻറെ അമ്മൂമ്മയെ കുറിച്ച് ജോക്കു വാതോരാതെ സംസാരിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ജോക്കു ചോദിച്ചു. “നിൻറെ അമ്മ പോയോ?” “ഹാ, അമ്മക്ക് രാവിലെ ഡ്യൂട്ടി ഉണ്ട്, നേരത്തെ പോകണം”.
                വിക്കിയുടെ അമ്മ നേഴ്സാണ്. സ്വന്തം നാടിന് വേണ്ടി പ്രവർത്തിക്കുവാൻ അവർ സദാ സന്നദ്ധയാണ്. അതിൽ അവർ അഭിമാനം കൊള്ളുകയും ചെയ്യുന്നു. വീട്ടുവിശേഷങ്ങൾ പങ്കുവച്ച ശേഷം അവർ വിട പറഞ്ഞു പിരിഞ്ഞു. വിക്കി അമ്മൂമ്മയെ നോക്കി. ചെവിയിൽ ഹെഡ്സെറ്റ് തിരുകി തൻറെ ഫോണിൽ മുഴുകിയിരിക്കുന്ന അമ്മൂമ്മയെ കണ്ടപ്പോൾ അവന് ചിരി വന്നു. “’ഫ്രീകി അമ്മൂമ്മ’, അതുകൊള്ളാം!”:ഇങ്ങനെ ആത്മഗതം ചെയ്തു.
“നെല്ലിക്കയും തേനും അരച്ച് കഴിച്ചാൽ കൊറോണയെ അകറ്റാം”.തൻറെ ഫോണിൽ കണ്ട വാർത്ത ഉച്ചത്തിൽ വായിച്ചു കൊണ്ട് അമ്മൂമ്മ അവനോടു ചോദിച്ചു: “ആണോ? ടാ, നീയിതു കണ്ടോ?” “എൻറെ അമ്മുമ്മേ, അതൊക്കെ ഫേക് ന്യൂസാ ,ഡിലീറ്റ് ചെയ്യുന്നതാ നല്ലത്” “ഹുംമ്,ശരി”. റ്റീവിയിലും മൊബൈൽ ഫോണിലുമായി മാറി മാറി സമയത്തെ കൊന്നൊടുക്കാൻ അവൻ ശ്രമിച്ചെങ്കിലും ,ഒരു വല്ലാത്ത വിരസത അവന് അനുഭവപ്പെട്ടു.ഫ്ലാറ്റിൻറെ ബാൽകണിയിൽ ചെന്നു നിന്നു. കഴിഞ്ഞ അവധിക്കാല ഓർമകൾ അവനിലുണ്ടായി. ജോക്കുവിനും വീണായോടും ഫ്ലാറ്റിലെ മറ്റ് കുട്ടികളോടും കൂടി പല വിനോദങ്ങളിൽ ഏർപ്പെട്ടതും അമ്മടോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും എല്ലാം മനസ്സിൽ ഓടിയെത്തി, അതെല്ലാം ചിന്തിച്ചപ്പോൾ അവന് ആരോടൊ എന്തെന്നില്ലാത്ത ദേഷ്യം തോന്നി. പെട്ടെന്നു തന്നെ അവൻ തൻറെ അമ്മയുടെ വാക്കുകൾ ഓർത്തു: “ നിന്നെപ്പോലെയുള്ള കുട്ടികൾ ഇപ്പോൾ ചെയ്യുന്നത് ഒരുതരത്തിൽ ഒരു ത്യാഗമാണ്. അതിലൂടെ നിങ്ങൾ ഉത്തമ ബോധമുള്ള പൌരൻമാരാണെന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. ഇതാണ്  യഥാർത്ഥ പ്രതിവിതി  ,ഇതാണ് പ്രതിരോധം.......”


                       
</p>
{{BoxBottom1
| പേര്=  ARAFA.S
| ക്ലാസ്സ്=  10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41094
| ഉപജില്ല= ചാത്തന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Shefeek100|തരം=ലേഖനം }}

16:12, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം