"എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം/അക്ഷരവൃക്ഷം/അമ്മ എന്ന നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മ എന്ന നന്മ | color= 5 }} <p>അമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
15:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മ എന്ന നന്മ
അമ്മ ഒരു നീരുറവയാണ്. ഒരിക്കലും വറ്റാത്ത സ്നേഹം തരുന്ന നീരുറവ. ദൈവത്തിൻെറ ഏറ്റവും വലിയ ദാനം ആണ് ഒാരോ അമ്മമാരും. അമ്മ എന്നത് നന്മയുടെ, കരുണയുടെ ,കരുതലിൻെറ, സ്നേഹത്തിൻെറ, സംരക്ഷണത്തിൻെറ ഒരു പടുവൃക്ഷം ആണ്. എന്റെ രൂപം അറിയും മുമ്പേ, എന്നിലെ നന്മ അറിയും മുമ്പേ, എൻെറ ശബ്ദം കേൾക്കും മുമ്പേ, ഞാൻ ആരാണെന്നും എന്താണെന്നും അറിയും മുമ്പേ എന്നെ സ്നേഹിച്ചുതുടങ്ങിയത് എൻെറ അമ്മയാണ്. ഒരു കുഞ്ഞ് തൻെറ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതു മുതൽ ആ അമ്മ തൻെറ കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ചു തുടങ്ങുന്നു. അമ്മയുടെ അവസാന ശ്വാസം വരെയും ആ പ്രാർത്ഥനയ്ക്ക് ഒരു മുടക്കവും വരുത്തുകയും ഇല്ല. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം അത് അമ്മയുടെ മടിത്തട്ടാണ്. ദൈവത്തിൻെറ പ്രതിരൂപം തന്നെയാണ് ഒാരോ അമ്മയും .അമ്മയുടെ സ്നേഹത്തിന് അതിരുണ്ടോഎന്നു ചോദിക്കുന്നത് ആകാശത്തിനതിരുണ്ടോ എന്നു ചോദിക്കുന്നതിനു തുല്യമാണ്. ഓരോ കുട്ടിയുടെയും ഏറ്റവും അടുത്ത സുഹൃത്തായിരിക്കണം അവൻെറ അമ്മ. ഏതൊരു കുട്ടിയുടെയും ഉയർച്ചയ്ക്ക് പിന്നിൽ തൻെറ മാതാപിതാക്കളുടെ കണ്ണുനീർ തൂകിയുളള പ്രാർത്ഥനയും കഠിനാദ്ധ്വാനവും ഉണ്ട്. നമ്മുടെ മാതാപിതാക്കളുടെ കഷ്ടപ്പാടിൻെറ ഫലമായിട്ടാണ് നാം ഇന്ന് ഈ നിലയിൽ എത്തിയത് എന്നുളള സത്യം നാം മറന്നുപോകരുത്. അമ്മയെന്ന ആ നന്മമരത്ത കഴിയുന്നത്ര സ്നേഹിക്കുക. ഭാവിതലമുറയിൽ നിന്നും വൃദ്ധസദനങ്ങളെ തുടച്ചുനീക്കുക. മരണം വരെയും മാതാപിതാക്കളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം