"ഗവ. എച്ച്. എസ്. തച്ചങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി നാശത്തിനെതിരെയുള്ള ചെറുകുറിപ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി നാശത്തിനെതിരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Ajamalne | തരം= ലേഖനം}} |
14:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി നാശത്തിനെതിരെയുള്ള ചെറുകുറിപ്പ്
ലോകത്താരും തന്നെ കേൾക്കുന്നില്ലെന്ന് നടിക്കുന്നെങ്കിലും ഒന്ന് കാതോർത്താൽ ഒരു നേർത്ത തേങ്ങൽ പതിയെ കാതിൽ വന്ന് അലയടിക്കും. ഒരമ്മയുടെ കരങ്ങളിൽ സുരക്ഷിതരായി വിലസീടുന്ന മനുഷ്യർ തിരിഞ്ഞു നോക്കാൻ നേരമില്ലാതെ ഓടുകയാണ്. ഫിനിഷിംഗ് പോയിൻ്റിൽ ആദ്യമെത്തണമെന്ന ചിന്തയോടെ.... ഇതിനിടയിൽ ജലാശയങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനും പുഴയിൽ നിന്ന് മണൽ വാരാനും മറക്കാറില്ല. മനുഷ്യന്റെ നാഡീ ഞരമ്പുകളിലൂടെ ഒഴുകുന്ന രക്തത്തെ പോലെ ഭൂമിയുടെ നാഡീഞരമ്പുകളിലൂടെ ഒഴുകുന്ന നീരുറവ ഇന്ന് വറ്റുകയാണ്.വാഹനങ്ങളിലൂടെ പുറന്തള്ളുന്ന കാർബൺ മോണോക് സൈഡ് എന്ന വാതകം അന്തരീക്ഷത്തെ വിഷമയമാക്കുന്നു. അത് ഭൂമിയെ ശ്വസം മുട്ടിച്ച് കൊല്ലുകയാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കൂടുന്നു.അതു കൊണ്ടു തന്നെ ഭൂമിയിൽ താപനില കൂടുന്നു. ഭൂമിയുടെ പച്ചപ്പ് നഷ്ടപ്പെടുന്നു. അനിയന്ത്രിതമായ ചൂട് കാരണം ധ്രുവപ്രദേശങ്ങളിലെ ഐസ് പോലും ഉരുകുവാൻ തുടങ്ങുന്നു.പരിസ്ഥിതിയുടെ ഈ മാറ്റങ്ങൾ കാണാത്ത മട്ടിൽ സ്വാർഥ നായ മനുഷ്യൻ പ്ലാസ്റ്റിക്ക് ഉപയോഗം ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു .ഓസോൺ പാളിയുടെ ഭീഷണി നിലനിൽക്കുമ്പോഴും ഓരോന്നു ചെയ്തു കൂട്ടുകയാണ്. ഒടുവിൽ സഹികെട്ട് കലികയറിയ ഭൂമി ഭൂമിക്കുലുക്കവും സുനാമിയും വെള്ളപ്പൊക്കവുമൊക്കെയായി പ്രതികരിക്കാൻ തുടങ്ങി.... ചെയ്തു കൂട്ടിയ കൊടും ക്രൂരതകൾക്ക് പകരമായി ഭൂമി സംഹാര താണ്ഡവമാടുന്നതിനു മുമ്പ് മനുഷ്യാ.... നിർത്തൂ.... നിൻ നീച പ്രവർത്തികൾ.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം