"എസ്.എം.എച്ച്.എസ് മേരികുളം/അക്ഷരവൃക്ഷം/ നമുക്കൊരുമിക്കാം കൊറോണയ്ക്കെതിരെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ നമുക്കൊരുമിക്കാം കൊറോണയ്ക്കെതിരെ.... | *[[{{PAGENAME}}/ നമുക്കൊരുമിക്കാം കൊറോണയ്ക്കെതിരെ.... | ||
നമുക്കൊരുമിക്കാം കൊറോണയ്ക്കെതിരെ.... | |||
<p> കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാമിപ്പോൾ ജീവിക്കുന്നത് ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലാണ്.നിപ്പ വൈറസിനെപ്പോലെ അപകടകാരിയല്ല കൊറോണ വൈറസ്. എന്നാൽ നിപ്പയെക്കാൾ വളരെ വേഗത്തിൽ പടരുമെന്നതാണ് വെല്ലുവിളി. ജാഗ്രതയും വ്യക്തി ശുചിത്വവും പുലർത്തിയാൽ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പ്രയാസമുണ്ടാകില്ല.</p> | <p> കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാമിപ്പോൾ ജീവിക്കുന്നത് ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലാണ്.നിപ്പ വൈറസിനെപ്പോലെ അപകടകാരിയല്ല കൊറോണ വൈറസ്. എന്നാൽ നിപ്പയെക്കാൾ വളരെ വേഗത്തിൽ പടരുമെന്നതാണ് വെല്ലുവിളി. ജാഗ്രതയും വ്യക്തി ശുചിത്വവും പുലർത്തിയാൽ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പ്രയാസമുണ്ടാകില്ല.</p> |
13:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
*[[എസ്.എം.എച്ച്.എസ് മേരികുളം/അക്ഷരവൃക്ഷം/ നമുക്കൊരുമിക്കാം കൊറോണയ്ക്കെതിരെ..../ നമുക്കൊരുമിക്കാം കൊറോണയ്ക്കെതിരെ....
നമുക്കൊരുമിക്കാം കൊറോണയ്ക്കെതിരെ....
കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാമിപ്പോൾ ജീവിക്കുന്നത് ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലാണ്.നിപ്പ വൈറസിനെപ്പോലെ അപകടകാരിയല്ല കൊറോണ വൈറസ്. എന്നാൽ നിപ്പയെക്കാൾ വളരെ വേഗത്തിൽ പടരുമെന്നതാണ് വെല്ലുവിളി. ജാഗ്രതയും വ്യക്തി ശുചിത്വവും പുലർത്തിയാൽ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പ്രയാസമുണ്ടാകില്ല.
അന്റാർട്ടിക്ക ഒഴികെ ബാക്കിയെല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ലോകമാകെ ഭീതിവിതയ്ക്കുകയാണ് കോവിഡ് എന്ന മഹാമാരി. ഭീതിയിലും പരിഭ്രമത്തിലുമാണ് പലരും. രോഗം വരാതിരിക്കാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ഇത് നമ്മുടെ ആരോഗ്യ പ്രവർത്തകർ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടേഴ്സ്, നഴ്സസ് മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനവും ശുശ്രൂഷയും വിലമതിക്കാനാവാത്ത ഒന്നാണ്. ഈ രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ പനി, വരണ്ട ചുമ,തലവേദന, തുടങ്ങിയവയാണ്. വിശപ്പ് ഇല്ലായ്മയും ഷ്കീണവും ഇതിൻെറ ലക്ഷണമാണ്. പേടിയല്ല പ്രതിരോധമാണ് നമുക്കാവശ്യം.
ലോകം ഇങ്ങനെയുള്ളസാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത് മനുഷ്യന് ഒരു തിരിച്ചറിവിൻ സമയമായി കരുതണം. പണത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടെ ആരോഗ്യവും കുടുംബവും മറന്ന മനുഷ്യൻ ഇപ്പോൾ തിരിച്ചു ചിന്തിച്ചു തുടങ്ങുന്നു. പണത്തേക്കാൾ വിലയുള്ളത് മറ്റ് പലതിനുമാണെന്ന് തിരിച്ചറിയുന്ന സമയമാണിത്. മനുഷ്യൻ ഒരു സമൂഹജീവിയാകുന്ന കാഴ്ചകളാണ് വാർത്തകളിൽ നിറയെ. തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരുടെ ആരോഗ്യത്തിലുംനമുക്കിപ്പോൾ കരുതലുണ്ട്.
തലമുറകളായി നാം പുറംതള്ളുന്ന മാലിന്യം വഹിക്കുന്ന ഭൂമിയും ഒരു രോഗിയാണ്. ഭൂമിയേയും രോഗവിമുക്തയാക്കേണ്ടത് മനുഷ്യരാശിയുടെ നിലനില്പിന് അനിവാര്യമാണ്. മനുഷ്യനും സഹജീവികളും ഭൂമിയുമെല്ലാം ഒരേ ചങ്ങലയിലെ കണ്ണികളാണ്. അതിനാൽ പ്രകൃതിയിലും പ്രപഞ്ചത്തിലും നിറഞ്ഞ് നില്ക്കുന്ന ഈശ്വര ശക്തിയെ മറന്ന് സ്വന്തം ശക്തിയിലും കഴിവിലും അഹങ്കരിച്ച് മുമ്പോട്ട് പോകാതെ ഉടയവനായ ഈശ്വരനിൽ ആശ്രയിച്ച് മുമ്പോട്ട് പോയാൽ ഏത് പ്രതിസന്ധിയിലും വിജയം സുനിശ്ചിതം.
ജൂബിയ എലിസബത്ത് ബിജു
|
9 C എസ്.എം.എച്ച്.എസ് മേരികുളം കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ