"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p> പ്രകൃതി എന്നതുതന്നെയാണ് പരിസ്ഥിതി എന്നതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പ്രകൃതി നമ്മുടെ അമ്മ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
<p>
പ്രകൃതി  എന്നതുതന്നെയാണ്  പരിസ്ഥിതി  എന്നതുകൊണ്ട്  അർത്‌ഥമാക്കുന്നത്. കുന്നുകളും  മലനിരകളും  വൃക്ഷങ്ങളും  ചെറുസസ്യങ്ങളും  ജലസമൃദ്ധമായ  പുഴകളും  തോടുകളും  കുളങ്ങളും എല്ലാംകൊണ്ടും സമൃദ്ധമാണ് പരിസ്ഥിതി. ഇവയൊക്കെ തന്നെയാണ്  പരിസ്ഥിതിക്ക്  തനിമയും കൂടുതൽ സൗന്ദര്യവും നൽകുന്നത്. നാം മനുഷ്യരടങ്ങുന്ന എല്ലാജീവജാലങ്ങളും വസിക്കുന്നത് ഈ പരിസ്ഥിതിയിലാണ്. ജീവികളുടെ നിലനില്പിനുവേണ്ടിയാണ് ദൈവം പരിസ്ഥിതി സൃഷ്ടിച്ചത്. പരിസ്ഥിതിയുടെ പച്ചപ്പ്‌ ഏറെ മനോഹരമാണ്. എല്ലാ കവി ഭാവനയും പരിസ്ഥിതിയെയും പരിസ്ഥിതിയിലെ മറ്റു സൃഷ്ടികളെയും സാദൃശ്യപ്പെടുത്തുന്നവയാണ്. കാരണം, നമുക്ക് തോന്നുന്നതിനോട് സാദൃശ്യപ്പെടുത്താനും താരതമ്യപ്പെടുത്താനും പരിസ്ഥിതി തന്നെ ധാരാളമാണ്. നമ്മെ പോറ്റിവളർത്തിയ മാതാപിതാക്കളെ കഴിഞ്ഞാൽ നാം കൂടുതൽ അടുത്തിടപഴകുന്നത് പരിസ്ഥിതിയോടാണ്. നമ്മുടെ അമ്മയെ കഴിഞ്ഞാൽ നാം കൂടുതൽ സ്നേഹിക്കേണ്ടത് പരിസ്ഥിതിയാകുന്ന അമ്മയെയാണ്. നമുക്ക് കൂടുതൽ സ്നേഹലാളനം ലഭിക്കുന്നത് നമ്മെ വളർത്തിയ അമ്മയിൽ നിന്നാണ്. അതുകഴിഞ്ഞാൽ പ്രകൃതിയാകുന്ന പരിസ്ഥിതിയാണ്. പരിസ്ഥിതിയാണ് നമ്മുടെ രണ്ടാനമ്മ. നാം നമ്മുടെ അമ്മയെ സ്നേഹിക്കുന്നതുപോലെതന്നെ പരിസ്ഥിതിയെയും സ്നേഹിക്കണം. ഒരിക്കലും നോവിക്കരുത് ;അത്രയേറെ സഹായം പരിസ്ഥിതി നമുക്കുചെയ്തുതരുന്നുണ്ട്. പരിസ്ഥിതിയുടെ ഒരു ഭാഗം ഇല്ലാതായാൽ അത് പരിസ്ഥിതിയിലെ എല്ലാത്തിനെയും ബാധിക്കും. നമുക്ക് പ്രിയപ്പെട്ട ഒന്ന് നമ്മെവിട്ടുപോയാൽ അതു എത്രത്തോളം നമ്മെ ബാധിക്കുമോ, അതുപോലെതന്നെയാണ് പരിസ്ഥിതിക്കും. </p>

വരി 16: വരി 20:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

11:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി എന്നതുതന്നെയാണ് പരിസ്ഥിതി എന്നതുകൊണ്ട് അർത്‌ഥമാക്കുന്നത്. കുന്നുകളും മലനിരകളും വൃക്ഷങ്ങളും ചെറുസസ്യങ്ങളും ജലസമൃദ്ധമായ പുഴകളും തോടുകളും കുളങ്ങളും എല്ലാംകൊണ്ടും സമൃദ്ധമാണ് പരിസ്ഥിതി. ഇവയൊക്കെ തന്നെയാണ് പരിസ്ഥിതിക്ക് തനിമയും കൂടുതൽ സൗന്ദര്യവും നൽകുന്നത്. നാം മനുഷ്യരടങ്ങുന്ന എല്ലാജീവജാലങ്ങളും വസിക്കുന്നത് ഈ പരിസ്ഥിതിയിലാണ്. ജീവികളുടെ നിലനില്പിനുവേണ്ടിയാണ് ദൈവം പരിസ്ഥിതി സൃഷ്ടിച്ചത്. പരിസ്ഥിതിയുടെ പച്ചപ്പ്‌ ഏറെ മനോഹരമാണ്. എല്ലാ കവി ഭാവനയും പരിസ്ഥിതിയെയും പരിസ്ഥിതിയിലെ മറ്റു സൃഷ്ടികളെയും സാദൃശ്യപ്പെടുത്തുന്നവയാണ്. കാരണം, നമുക്ക് തോന്നുന്നതിനോട് സാദൃശ്യപ്പെടുത്താനും താരതമ്യപ്പെടുത്താനും പരിസ്ഥിതി തന്നെ ധാരാളമാണ്. നമ്മെ പോറ്റിവളർത്തിയ മാതാപിതാക്കളെ കഴിഞ്ഞാൽ നാം കൂടുതൽ അടുത്തിടപഴകുന്നത് പരിസ്ഥിതിയോടാണ്. നമ്മുടെ അമ്മയെ കഴിഞ്ഞാൽ നാം കൂടുതൽ സ്നേഹിക്കേണ്ടത് പരിസ്ഥിതിയാകുന്ന അമ്മയെയാണ്. നമുക്ക് കൂടുതൽ സ്നേഹലാളനം ലഭിക്കുന്നത് നമ്മെ വളർത്തിയ അമ്മയിൽ നിന്നാണ്. അതുകഴിഞ്ഞാൽ പ്രകൃതിയാകുന്ന പരിസ്ഥിതിയാണ്. പരിസ്ഥിതിയാണ് നമ്മുടെ രണ്ടാനമ്മ. നാം നമ്മുടെ അമ്മയെ സ്നേഹിക്കുന്നതുപോലെതന്നെ പരിസ്ഥിതിയെയും സ്നേഹിക്കണം. ഒരിക്കലും നോവിക്കരുത് ;അത്രയേറെ സഹായം പരിസ്ഥിതി നമുക്കുചെയ്തുതരുന്നുണ്ട്. പരിസ്ഥിതിയുടെ ഒരു ഭാഗം ഇല്ലാതായാൽ അത് പരിസ്ഥിതിയിലെ എല്ലാത്തിനെയും ബാധിക്കും. നമുക്ക് പ്രിയപ്പെട്ട ഒന്ന് നമ്മെവിട്ടുപോയാൽ അതു എത്രത്തോളം നമ്മെ ബാധിക്കുമോ, അതുപോലെതന്നെയാണ് പരിസ്ഥിതിക്കും.

എല്ലാവർഷവും ജൂൺ 5പരിസ്ഥിതി ദിനമായി നാം ആഘോഷിക്കുന്നു. 1972ജൂൺ 5 മുതലാണ് പരിസ്ഥിതിദിനം ആഘോഷിക്കാൻ തുടങ്ങിയത്. കാരണം, അന്നത്തെദിവസം ഒരു ഓർമപ്പെടുത്തലാണ്. നാം പരിസ്ഥിതിയോടുകാണിക്കുന്ന ചൂഷണം ഇല്ലാതാക്കാനുള്ള ഓർമപ്പെടുത്തലാണത്. ജൂൺ 5ന് നാം പരിസ്ഥിതിയോട് കൂടുതൽ അടുപ്പമുള്ളവരായിരിക്കും. അന്ന് സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി വൃത്തിയാക്കുകയും ചെയ്യുന്നു. അന്നത്തെദിവസം മാത്രം പരിസ്ഥിതി കൂടുതൽ സന്തോഷത്തിലാഴുന്നു. അതായത്, അന്നത്തെ ദിവസത്തിനുശേഷം പലരും അടുത്തവർഷം ജൂൺ 5നായിരിക്കും പരിസ്ഥിതിയിലേക്കുതിരിഞ്ഞുനോക്കുന്നത്. അതുവരെ അവർ പരിസ്ഥിതിയെ ചൂഷണത്തിനിരയാക്കുന്നു. പരിസ്ഥിതിയുടെ സൗന്ദര്യവും മനോഹാരിതയും നാൾക്കുനാൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. അതിനുകാരണം നാം മനുഷ്യരിൽചിലരാണ്. മനുഷ്യരൊഴിച്ചുള്ള ജീവികളും പരിസ്ഥിതിയെ എന്നെന്നും സ്നേഹിക്കുകയും സംരക്ഷിക്കുകയുംചെയ്യുമ്പോൾ എല്ലാം മറന്ന് മനുഷ്യർ മാത്രം പരിസ്ഥിതിയെ നാശത്തിലേക്ക് നയിക്കുന്നു, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്നു. അതിനുകാരണം, നമ്മിൽപലരും ആദ്യത്തേതുപോലെ സ്വന്തം അമ്മയെ സ്നേഹിക്കുന്നില്ല. അമ്മ മക്കളെ വളർത്തുന്നത് തന്നെ സംരക്ഷിക്കാനാണ് എന്ന കർത്തവ്യം മറന്ന് അമ്മയെ ഉപേക്ഷിക്കുന്നു. പിന്നീട് അവിടെ അമ്മയ്ക്ക് സ്ഥാനമില്ലാതാകുന്നു. അതിനാൽ, ആ അമ്മയോടുകാണിക്കാത്ത സ്നേഹം പരിസ്ഥിതിയാകുന്ന അമ്മയോടുംകാണിക്കുന്നില്ല. അതിനാൽ അതിന്റെ വിപത്ത് നാം ഇപ്പോൾ അനുഭവിക്കുന്നു.

നാം പരിസ്ഥിതി സംരക്ഷിച്ചാൽ, പരിസ്ഥിതി നമ്മെയും സംരക്ഷിക്കും.

ഫർഹാന
VIII I ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം