"ഡി.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/ഗുണപാഠകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗുണപാഠകഥ | color= 5 }} ഒരിക്കൽ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  5   
| color=  5   
}}
}}
{{Verified1|name=Sheelukumards| തരം=  കഥ  }}

00:21, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗുണപാഠകഥ
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു വലിയ വീടുണ്ടായിരുന്നു. ആ വീട്ടിൽ കുറെ പേർ താമസിച്ചിരുന്നു. ഒരു ദിവസം ആ വീട്ടിലെ ഒരാൾ വീട്ടു സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോവുകയായിരുന്നു. അപ്പോൾ പോലീസ് അയാളെ തടഞ്ഞു അപ്പോൾ അയാൾ ചോദിച്ചു എന്താ എന്നെ തടഞ്ഞത് എന്നു ഉടൻ തന്നെ പോലീസ് പറഞ്ഞു നിങ്ങൾ ന്യൂസ്‌ ഒന്നും കാണുന്നില്ലെ കൊറോണ വൈറസ് കാരണം പുറത്ത് ഇറങ്ങാൻ പാടില്ല എന്ന കാര്യം അറിയില്ലേ എന്ന് ചോദിച്ചു.അസുഖം വരാതെ ഇരിക്കാൻ ഉള്ള സുരക്ഷ കാര്യങ്ങൾ  പോലീസ്  പറഞ്ഞു അയാളെ തിരിച്ചയച്ചു. പക്ഷെ അയാൾ അതൊന്നും ചെവിക്കൊള്ളാതെ പോലീസ് ഇല്ലാത്ത വഴിയേ ചന്തയിൽ  പോയി സാധനങ്ങൾ വാങ്ങി വീട്ടിൽ പോയി.രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ പനി, തുമ്മൽ, ജലദോഷം തുടങ്ങിയവ അയാളിൽ വന്നു. ഉടനെ അയാളുടെ അമ്മ പറഞ്ഞു ആശുപത്രിയിൽ പോകാം എന്നു. അങ്ങനെ ആശുപത്രിയിൽ പോയി പരിശോധിച്ചപ്പോൾ കൊറോണ ആണെന്ന് തെളിഞ്ഞു. പിന്നെ കുറെ ദിവസം ആരെയും കാണാൻ പറ്റാതെ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. അന്ന് ആ പോലീസ്‌ പറഞ്ഞത് അനുസരിച്ചിരുന്നെഗിൽ എനിക്കു ഇങ്ങനെ വരുമായിരുന്നില്ല എന്നു അയാൾ സങ്കടത്തോടെ ഓർമിച്ചു. 
            ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത് അനുസരണക്കേടു കാണിച്ചാൽ നമുക്ക് ഉണ്ടാകുന്ന ആപത്തിനെക്കുറിച്ചു നമ്മൾ തന്നെ ബോധവാന്മാർ ആയിരിക്കണം എന്നുള്ള ഗുണപാഠമാണിത്. 
മുഹമ്മദ്‌ യുസുഫ്
4 ഡി വി എൽ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ