"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗവിസ്പോടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗവിസ്പോടനം | color= 3 }} കൊറോണ അഥവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= രോഗവിസ്ഫോടനം | ||
| color= 3 | | color= 3 | ||
}} | }} | ||
വരി 19: | വരി 19: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=supriya| തരം= ലേഖനം}} |
23:45, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗവിസ്ഫോടനം
കൊറോണ അഥവാ കോവിഡ്- 19 എന്ന മാരക വൈറസ് രോഗം ലോകത്തെ ആകെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ലോകത്തെ 197 രാജ്യങ്ങളിൽവരെ ഈ മാരക രോഗം ഇതുവരെയായി ഒന്നര ലക്ഷത്തോളം മനുഷ്യ ജീവനുകൾ അപഹരിച്ചു. ഒരോ ദിവസം കഴിയുന്തോറും ഇത് പതിൻമടങ്ങായി വർദ്ധിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചൈനയിലെ വുഹാനിലെ മാംസ മാർക്കറ്റിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ആതുരശുശ്രൂഷ പഠന മേഖലയിൽ നിരവധി മലയാളി വിദ്യാർത്ഥികൾ വുഹാനിൽ പഠനം നടത്തുന്നുണ്ടായിരുന്നു ഇന്ത്യയിലെ ആദ്യ കോ വിഡ് രോഗം റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശൂരിലാണ് വുഹാനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത് തുടർന്ന് നമ്മുടെ ആരോഗ്യ മേഖലയും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ച് രോഗി പോയ വഴികളും സമ്പർക്കം പുലർത്തിയ ആളുകളെയും കണ്ടെത്തി സമഗ്രമായ റൂട്ട് മേപ്പ് തയ്യാറാക്കി സമ്പർക്കം വഴി രോഗം വരാൻ സാധ്യതയുള്ള ആളുകളെ ഐസോലേഷൻ വാർഡുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചു ഇത് രോഗവ്യാപനം തടയാൻ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമായി മാറി 14 ദിവസത്തോളം താനൊരു കൊറോണ രോഗിയാണെന്ന് അറിയാതെ സമൂഹത്തിൽ ഇറങ്ങി നടന്നാൽ നിരവധി പേർക്ക് രോഗം പടരും എന്ന് മനസിലാക്കി അത്തരം ഇടങ്ങളായ സിനിമാ തിയേറ്റർ, ഷോപ്പിങ്ങ് മാൾ എന്നിവ അടച്ച് പൂട്ടുകയും പൊതുഗാതാഗത സംവിധാനം നിർത്തലാക്കുകയും ചെയ്തു.കൂടാതെ മുഴുവൻ പൊതു ഇടങ്ങളിലും ബ്രേക്ക് ദി ചെയിൻക്യംമ്പെയിനിന്റെ ഭാഗമായി കൈകഴുകുവാൻ ഹേ ന്റ് വാഷും വെള്ളവും ഒരുക്കി വെക്കുകയും കൈ കഴുകേണ്ട പ്രാധാന്യവും രീതികളും പൊതുജനങ്ങളെ പഠിപ്പിക്കുകയും നിരവധി ബോധവൽക്കരണ പരിപാടികൾ സർക്കാർ നടപ്പിലാക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങളുടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ആരോഗ്യമേഖലയിൽ നാം കൈവരിച്ച മുന്നേറ്റത്തിന്റെയും ഭാഗമായ് മറ്റ് രാജ്യങ്ങളെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് മരണനിരക്ക് രണ്ടെണ്ണമായി പിടിച്ച് നിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. രോഗം പടർന്ന് പിടിച്ച അന്യരാജ്യങ്ങളിൽ നിന്നും തിരിച്ചു വരുന്നവരിൽ നിന്നും സമ്പർക്കം വഴിയും എന്നിട്ടും രോഗം വ്യാപിക്കുന്നു എന്ന് മനസ്സിലായതോടെയാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കിയത് ഇത് മൂലം രാജ്യത്തെ മുഴുവൻ ആളുകളും സ്വന്തം വീടുകളിൽ കഴിയുകയും ആരുമായും സമ്പർക്കം പുലർത്താതിരിക്കുകയും ചെയ്തതോടെ രോഗ വ്യാപനം പിടിച്ച് നിർത്താൻ നമുക്ക് സാധിച്ചു.ഇന്ന് ലോക മാകെ മാതൃകയാക്കുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാർ ഈ മാരക രോഗത്തിനെതിരെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രോഗത്തെ അതിജീവിക്കാൻ വേണ്ടി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരോടൊപ്പം പോലീസ് ഫയർ സർവീസ് തുടങ്ങി നിരവധി ഭരണ സംവിധാനങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ അത്ത്യദ്ധ്വാനം ചെയ്യുകയാണ് ഈ അവസരത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് സർക്കാറിന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ച് വീട്ടിൽ ഇരിക്കുന്നതോടൊപ്പം തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക സോപ്പ് ഉപയോഗിച്ച് കൈ കഴുകുക പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക കൂടാതെ വീടിന് വെളിയിൽ പോകേണ്ട അത്യാ വിശ്യ ഘട്ടങ്ങളിൽ മാസ്ക്ക് ഉപയോഗിച്ച് മൂക്കും വായയും മറക്കുക എന്നിവയാണ് രോഗമുക്തി ഫലപ്രദമായ മരുന്നുകൾ കണ്ട് പിടിക്കുന്നത് വരെ സർക്കാറിന്റെ ഇത്തരം മാർഗ്ഗ നിർദ്ദേശങ്ങൾ പൗരൻ എന്ന നിലയിൽ നാം പാലിച്ചേ തീരു ഇത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ് ഈ മാരകരോഗത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും ബ്രേക്ക് ദി ചെയിൻ.
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം