"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജന്മദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 74: വരി 74:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 11053
| സ്കൂൾ കോഡ്= 11053
| ഉപജില്ല=കാസർഗോഡ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാസർഗോഡ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലത്തെ ജന്മദിനം

ഏപ്രിൽ പതിനാറിനാണെന്റെ ജന്മദിനം

ഓരോ ജന്മദിനം കഴിയുമ്പോഴും

കാത്തിരിപ്പാരംഭിക്കും അടുത്തതിനാ യി

കാണുംസ്വപ്നങ്ങൾ കൂട്ടും ഒരുക്കങ്ങൾ

അടുത്ത ജന്മദിനം ആഘോഷിക്കാൻ

വാങ്ങണം പുത്തൻ ഉടുപ്പുകൾ

ഒരുക്കണം രുചിയൂറും ഭക്ഷണവും
വിളിക്കണം കൂട്ടരെ ആഘോഷത്തിനായി

വാങ്ങണം മുറിക്കണം പകിട്ടാർന്ന കേക്കൊന്ന്

മാർച്ചായി, ഏപ്രിൽ അടുത്തുവന്നു

കൊറോണ വന്നു പരീക്ഷ മാറ്റി
പരീക്ഷകൾ മാറ്റി സ്കൂളടച്ചു

സ്കൂളടച്ചപ്പോൾ ഞാൻ വീട്ടിലായി

ലോക്ഡൗൺ വന്നു
ഓഫീസ് പൂട്ടി അച്ഛനും വീട്ടിലായി

തീവണ്ടിയില്ല, ബസ്സില്ല, കടകളുമില്ല

ലോക്ഡൗൺ നീട്ടി പതിമൂന്നോളം

കണ്ടു ഞാൻ സ്വപ്നം വീണ്ടും
പതിനഞ്ചിനു പോയി വാങ്ങാം

ഉടുപ്പുകൾ, കേക്കുകൾ മറ്റിതെല്ലാം

ദിവസങ്ങളെണ്ണി ഞാൻ കാത്തു നിന്നു

മോദിജി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു

ഞാൻ കേട്ടു ഞെട്ടി
ലോക്ഡൗൺ നീട്ടി

കേക്കില്ല പുത്തനുടുപ്പില്ല
രുചിയൂറും ഭക്ഷണമില്ല
കൂട്ടുകാരെത്തിയില്ല

ഏപ്രിൽ പതിനാറു വന്നു തെറ്റാതെ

ആഘോഷമില്ലാത്ത ജന്മദിനം
കൊറോണ കാലത്തെ ജന്മദിനം

ഫോണും സ്റ്റാറ്റസും ആശംസകളും
ആശ്വാസമേകിയ ജന്മദിനം

പക്ഷേ, ഞാൻ കാണുന്നു സ്വപ്നം
കൂട്ടുന്നു ഒരുക്കങ്ങൾ
 
ഇനിയൊരു ഏപ്രിൽ പതിനാറിനായി...




 

പ്രാർത്ഥന.എസ്. വിനോദ്
8-M സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത