"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

17:08, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ചൈനയിൽ ആണെങ്കിലും പടർന്നുപിടിക്കാൻ അധികസമയം വേണ്ടി വന്നില്ല. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ആണ് ഈ രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ നിന്നെത്തിയ മൂന്ന് പേർ. നമ്മുടെ നാട് അവരെ പരിചരിച്ചു, ഏറ്റവും നല്ല വിധത്തിൽ ..പിന്നീട് അവർ രോഗമുക്തരായി.

എല്ലാ രാജ്യങ്ങളിലേക്കും ഈ മഹാമാരിയുടെ കടന്നുകയറ്റം മനുഷ്യജീവിതത്തിന്റെ സ്വസ്ഥതയെ കെടുത്തി. കാൽലക്ഷം, അരലക്ഷം, ഒരുലക്ഷം അങ്ങനെ മരണസംഖ്യ ഏറിവരുന്നു, ഈ രോഗത്തിന്റെ അതിപ്രസരത്തോടൊപ്പം. ഇന്നിപ്പോൾ ലോകത്തിലെ വികസിത രാജ്യങ്ങൾ പോലും മുട്ട് മടക്കുന്നു ഈ രോഗത്തിനു മുന്നിൽ. മരണസംഖ്യ 1,50,000 കടക്കുമ്പോൾ രോഗബാധിതർ 20 ലക്ഷവും കടന്നുകൊണ്ടിരിക്കുന്നു. നാമെല്ലാവരും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വികസിത രാജ്യമായ അമേരിക്കയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നു. ഇന്ത്യയിലും ഈ രോഗത്തിന്റെ വിളയാട്ടം മൂർച്ഛിക്കുന്നു.

കേരളത്തിൽ ഇന്ന് രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞും രോഗമുക്തരാകുന്നവരുടെ എണ്ണം കൂടിയും വരുന്നു.ഒരു ശുഭസൂചനയായി രാഷ്ട്ര അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിന്റെ ആരോഗ്യപരിപാലനത്തെ പുകഴ്ത്തുന്നു. ഇതിനെപ്പറ്റി പല രാജ്യങ്ങളും ചർച്ച ചെയ്യുന്നു. എങ്ങനെ ഇത് സാധ്യമാകുന്നു എന്ന് പലരും വിളിച്ചു ചോദിക്കുന്നു.കേരള സർക്കാരും ആരോഗ്യപ്രവർത്തകരും ഒത്തുചേർന്ന് രോഗികളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്നു. ലോകത്തിൽ ഏറ്റവും നല്ല ചികിത്സ നൽകി അവരെ ശുശ്രൂഷിച്ച് രോഗമുക്തരാക്കി വിടുന്നു. ആരോഗ്യപ്രവർത്തകർ ,നഴ്സുമാർ, ഡോക്ടർമാർ എന്നിവർ നൽകുന്ന സ്തുത്യർഹസേവനം ഈ അവസരത്തിൽ വർണനാതീതമാണ്. നന്ദിയോടെ ഓർക്കുന്നു അവരുടെ സേവനത്തെ.ലോകജനത എത്രയും വേഗം ഈ മഹാമാരിയിൽ നിന്ന് മുക്തി നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

.
സോനാ ഷിബു
8 C സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം