"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| സ്കൂൾ കോഡ്=42661  
| സ്കൂൾ കോഡ്=42661  
| ഉപജില്ല= പാലോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=കവിത }}

16:19, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ഡൗൺ

രാജ്യം അടച്ചു!
അടച്ചിട്ടാൽ വൈറസ്
പകരില്ലെന്ന് വിദഗ്ദ്ധമതം
അടച്ചപ്പൊഴോ .....
പതുങ്ങിയിരുന്ന പല വൈറസുകളും
പുറത്തേക്കിറങ്ങി.

കണ്ണി മുറിക്കാൻ കൈകഴുകി ലോകം
കണ്ണിറുക്കിയടച്ച വൈറസുകൾ
കയറികൂടിയത് മനസ്സിനുള്ളിൽ
മനസ്സ് കഴുകാൻ കഴിഞ്ഞില്ല !!!

മാസ്ക് കെട്ടി വൈറസിനെ തുരത്താൻ
ലോകം ശ്രമിച്ചു
ഉള്ളിൽ കയറിയ വൈറസിന്
മരുന്നു കണ്ടുപിടിച്ചില്ലല്ലോ!

വൈറസുകൾ പെരുകുകയാണ്
പലപേരുകളിൽ,
പലനിറങ്ങളിൽ
പലരൂപങ്ങളിൽ
പക്ഷേ ഇവയ്ക്കെല്ലാം
ഒരേ ജനിതക ഘടനയാണ്!

ദുർഘടങ്ങളിൽ ഇവർ പുറത്തു ചാടും
കൂടുതൽ ശക്തിയോടെ
സാർസും മെർസും നിപ്പയും കോവിഡും
തോൽക്കും; നമുക്ക് തർക്കമില്ല!!!
പക്ഷേ കൊടിയ മനുഷ്യ വൈറസുകളെ അടച്ചിടാൻ
നാം പുതു വാക്സിനുകൾ കണ്ടെത്തേണ്ടിവരും.
 

സാന്ദ്ര.എ.എസ്
6A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത