"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരുതലാണ് കരുത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
14:21, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതലാണ് കരുത്ത്
ലോകത്തെയാകെ വിറപ്പിച്ച് ആരും ക്ഷണിക്കാതെ എത്തിയ അതിഥിയാണ് നേവൽ കൊറോണ അഥവാ കോവിഡ് - 19. ആദ്യം ഇത് ചൈനയിലാണ് പടർന്നത്. പതിയെ പതിയെ ഇത് ലോകമാകമാനം പടരാൻ തുടങ്ങി. ലോകത്താകെ മരണം പതിനായിരം കടന്നു. മരുന്നുകളോ മറ്റു പ്രതിവിധികളോ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു തന്നെ പ്രതിരോധവും കരുതലും ആണ് പ്രതിവിധി. നമുക്ക് തടുക്കാൻ കഴിയാത്ത അത്ര വലുതൊന്നും അല്ല ഈ കൊറോണ. ഇപ്പോൾ ഈ മഹാമാരി നമ്മുടെ ഇന്ത്യയെയും സ്പെയിനിനെയും ഇറ്റലിയെയും ബാധിച്ചിരിക്കുന്നു. ഇതിൽ ചൈനയെ വെട്ടിച്ച് മരണസംഖ്യയിൽ ഇറ്റലി മുന്നിൽ നിൽക്കുകയാണ്. ഇന്ത്യയിൽ ഈ കോവ്ഡ് ബാധിച്ചപ്പോൾ തന്നെ വേണ്ട കരുതലുകൾ എടുത്തതുകൊണ്ട് തന്നെ ഇവിടത്തെ മരണ സംഖ്യ ഏറെ വർദ്ധിച്ചിട്ടില്ല. രോഗബധിതർ പതിനായിരം കടന്നിട്ടുമില്ല. ഈമഹാമാരിയെ തടുക്കാൻ നാം വേണ്ട കരുതലുകൾ സ്വീകരിക്കണം. സർക്കാരിന്റെ നിർദ്ദേശ പ്രകാരമുള്ള ലോക്ഡൗൺ എല്ലാവരും പാലിക്കണം. പുറത്ത് ഇറങ്ങിയാൽ തിരികെ വരുമ്പോൾ സാനിറ്റൈസറോ, ഹാൻഡ് വാഷോ, സോപ്പോ കൊണ്ട് കൈ നന്നായി വൃത്തിയാക്കുക. അതുപോലെ തന്നെ പുറത്തിറങ്ങുമ്പോൾ മാസ്കോ തൂവാലയോ കൊണ്ട് മൂക്കും വായും മറയ്ക്കുക. അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങുക. ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം പുറത്ത് പോയാൽ മതിയാകും. സമ്പന്ന രാജ്യമായ അമേരിക്ക വരെ കോവിഡ് ബാധിച്ച് നിസ്സഹായ അവസ്ഥയിലാണ്. പക്ഷേ നമ്മുടെ ഇന്ത്യ സാമൂഹിക അകലം പാലിച്ചും സർക്കാരിനെ അനുസരിച്ചും ഇതിനെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ പോകാൻ ശ്രമിക്കുക. വിദേശത്ത് നിന്നും വന്നവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. കെട്ടിപ്പിടുത്തവും കൈകൊടുക്കലും ഒഴിവാക്കാം. അകലം പാലിക്കാം സമൂഹത്തെ രക്ഷിക്കാം. ഓരോ പതിനഞ്ച് മിനിട്ടിലും കൈ കഴുകുക വെള്ളം കുടിക്കുക.. ആരെങ്കിലും തൊട്ടിട്ടോ ഏതെങ്കിലും സ്ഥലത്ത് തൊട്ടിട്ടോ കൈ വായിലോ, മൂക്കിലോ, കണ്ണിലോ വയ്ക്കാതിരിക്കുക. ഇതിനുള്ള മരുന്ന് കണ്ടുപിടിക്കും വരെ പ്രതിരോധമാണ് പ്രതിവിധി. ഈ രോഗത്തിൽ അവരവർ തന്നെ അവരവരുടെ ഡോക്ടറാണ്. അവരവർ മുൻകരുതലുകൾ എടുത്താൽ ഈ രോഗത്തെ മറികടക്കാനാകും. പൊരുതി നാം ജയിച്ചിടും. കരുതി നാം നയിച്ചിടും. ഈ അപ്രതീക്ഷിത അതിഥിയെ നാം തിരികെ പറഞ്ഞയയ്ക്കും. കരുതലാണ് കരുത്ത്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം