"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പുണർജജൻമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുനർജ്ജൻമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ | ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശ്രീശാന്ത്.എസ് | ||
| ക്ലാസ്സ്=9C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=9C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
13:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുനർജ്ജൻമം
ത്രേസ്യാമ്മച്ചിക്കും ഔസേപ്പുചേട്ടനും മക്കളഞ്ചാണ്.എല്ലാവരും നല്ല നിലയിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തുവരുന്നു .വിദേശത്തായതിനാൽ പെരുന്നാളിനോ മറ്റ് ഒഴിച്ചുകൂടാനാവാത്ത ഉണ്ടാകുമ്പോഴോ മാത്രമാണ് അവർ നാട്ടിലെത്തുന്നത്.ത്രേസ്യാമ്മച്ചിക്കും ഔസേപ്പുചേട്ടനും പ്രായമേറെയായെങ്കിലും അവർ ഇപ്പോഴും കൃഷിയും മറ്റ് വീട്ടുകാര്യങ്ങളുമായി ഉഷാറായി കഴിയുന്നു.ഇറ്റലിയിൽനിന്നും മൂത്തമകനും കുടുംബവും നാട്ടിലേക്ക് വരുന്നുവെന്ന വിവരം വളരെ സന്തോഷത്തോടെയാണവർ ശ്രവിച്ചത്.പെരുന്നാൾ വരികെയാണ്;മക്കളെല്ലാവരും ഒരുമിച്ചില്ലെങ്കിലും മൂത്തയാളും കുടുംബവും തങ്ങളോടൊപ്പം ഉണ്ടല്ലോ എന്നോർത്ത് ആ വൃദ്ധ ദമ്പതികൾ സന്തോഷിച്ചു.വീടും പരിസരവുമെല്ലാം ജോലിക്കാരെവച്ച് വൃത്തിയാക്കിച്ച് മക്കളെയും കാത്ത് അവർ ഇരുന്നു. അപ്പോഴാണ് ലോകത്താകമാനം മനുഷ്യരാശിയെ ഭൂമിയിൽനിന്നു പറിച്ചെടുക്കാൻ ശേഷിയുള്ള ഒരു വൈറസ് പടരുന്നുണ്ടെന്നവരറിഞ്ഞത്.എന്നാൽ അവരാവാർത്തക്ക് വലിയ പ്രാധാന്യമൊന്നും നൽകിയില്ല.മറ്റെല്ലാം മറന്ന് അവർ തന്റെ മക്കളെ പ്രതീക്ഷിച്ച് ദിവസങ്ങൾ തള്ളിനീക്കി. അങ്ങനെയാ ദിനംവന്നെത്തി.അപ്പനമ്മമാരെ കാണാനുള്ളകൊതിയോടെ അവർ സ്വന്തം വീട്ടിലെത്തി.ഒരുപാടുനാളുകൾക്ക് ശേഷമാണ് ആ വൃദ്ധ ദമ്പതികൾ തന്റെ മക്കളെ കാണുന്നത്. അതിനാലാവർ മക്കളെ കണ്ടപ്പോൾ വാരിപ്പുണർന്നു.പിറ്റേ ദിവസമായപ്പോൾ മകന് ചെറിയൊരു പനിപോലെ,ത്രേസിയാമ്മച്ചി നാട്ടുമ്പുറത്തുണ്ടാക്കുന്ന ഒരു കഷായമൊക്കെവച്ച് മകനുകൊടുത്തു.കൊച്ചുമക്കൾക്കും എന്തൊക്കെയോ ചില ശാരീരിക ബുദ്ധിമുട്ടുകളുള്ളതുപോലെ;ദൂരെ ദേശത്തുനിന്നു വന്നതല്ലേ,അതിന്റെതായ അസ്വാസ്ഥതകളായാണ് അവർ അതിനെ കണ്ടത്.ഇതേ സമയം കോവിഡിനെ പിടിച്ചുകെട്ടാനായി കേരളസർക്കാരും ആരോഗ്യവകുപ്പും മുന്നിട്ടിറങ്ങിയിരുന്നു.വിദേശത്തുനിന്നുവന്നവരുള്ളത്കൊണ്ട് ഔസേപ്പച്ചന്റെ കുടുംബത്തിന്റെയും പരിശോധന ആരോഗ്യവകുപ്പ് നടത്തുകയുണ്ടായി.ഞെട്ടലോടെയാണ് ഔസേപ്പുചേട്ടനും കുടുംബവുമാവർത്തയുൾക്കൊണ്ടത്,അവരുടെ കുടുംബത്തെ കൊറോണ വൈറസ് കീഴ്പ്പെടുത്തിയിരിക്കുന്നു.ചീറിപ്പാഞ്ഞുവന്ന ആംബുലൻസുകൾ,ബഹിരാകാശ യാത്രികരെപ്പോലെ കുറച്ച്പേർ വന്ന് ഔസേപ്പുചേട്ടനേയും കുടുംബത്തെയും കൊണ്ടുപോകുന്നു...അവരെയെല്ലാം ആശുപത്രിയിൽ വെവ്വേറെ മുറികളിൽ ക്വോറൻറ്റീനിലാക്കുന്നു. കല്യാണം കഴിഞ്ഞതിൽപ്പിന്നെ ആദ്യമായാണ് ഔസേപ്പുചേട്ടനും ത്രേസിയാമ്മച്ചിയും പിരിഞ്ഞുതാമസിക്കുന്നത്.രണ്ടുപേരും അടുത്തടുത്തമുറികളിൽ.മരണം തങ്ങളുടെ വാതിലിൽ മുട്ടുന്നതുപോലെ തോന്നിയ ദിവസങ്ങൾ.........മരിക്കുന്നെങ്കിലും ഒരുമിച്ചാകട്ടെ എന്നുവിചാരിച്ചു രണ്ടുപേരും ഒരേമുറിയിലാകാൻ ആവശ്യപ്പെടുകയും ആശുപത്രി അധികൃതർ അതിനനുവദിക്കുകയും ചെയ്തു.പലകാര്യങ്ങൾക്കും കൊച്ചുകുട്ടികളെപ്പോലെ അവർ വാശിപിടിച്ചപ്പോൾ അവരെ പാട്ടുപാടിയുറക്കാനും സ്നേഹിക്കാനും മാലാഖമാരും ദേവദൂതന്മാരുമുണ്ടായിരുന്നു.കുറച്ച്ദിവസങ്ങൾക്ക് ശേഷം മക്കളുടെ രോഗം ഭേദമായി ആശുപത്രിവിട്ടു.അപ്പോഴും ഔസേപ്പുചേട്ടനും ത്രേസിയാമ്മച്ചിയും വെന്റിലേറ്ററിലായിരുന്നു;തീർത്തും ഗുരുതരാവസ്ഥ.ആരോഗ്യവകുപ്പ് മുൻകൈയെടുത്ത് എന്തുവിലകൊടുത്തും അവരുടെ ജീവൻ രക്ഷിക്കാൻ തീവ്ര പരിശ്രമങ്ങൾ നടത്തി.അങ്ങനെ കുറച്ചുദിവസങ്ങൾക്ക് ശേഷം അവർ സാധാരണ ജീവിതത്തിലേക്ക് വന്നുതുടങ്ങി.എല്ലാരുടെയും കണ്ണുകളെ ഈറനണിയിച്ചുകൊണ്ടതാ രണ്ടുവീൽചെയറുകളിലായി ആ വൃദ്ധ ദമ്പതികൾ യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പ് മക്കളോടൊപ്പം ആഘോഷിക്കാനായി ആരോഗ്യപ്രവർത്തകരുടെ കയ്യടികളേറ്റുവാങ്ങിക്കൊണ്ട് ആശുപത്രിയിൽനിന്നു പുറത്തേക്ക് വരുന്നു.ദൈവമേ നിനക്ക് നന്ദി,ആരോഗ്യപ്രവർത്തകരായ മക്കളെ നിങ്ങൾക്കെല്ലാം ദൈവം നന്മ വരുത്തട്ടെ.നിറകണ്ണുകളോടെ അവരാശംസിച്ചു...... ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ